ജീവിതത്തിനെ തോല്‍പ്പിക്കുന്ന അനിമേഷന്‍

128

ആക്റ്റിവിഷന്‍ എന്ന കമ്പനിയുടെ റിസര്ച്ച് ആന്‍ഡ് ഡെവലപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് നെക്സ്റ്റ് ജെനെറേഷന്‍ കമ്പ്യൂട്ടര്‍ അനിമേഷനുമായി വന്നിരിക്കുന്നു. ഒരു മനുഷ്യന്റെ മുഖത്തിന് യഥാര്‍ത്ഥ ജീവിതത്തില്‍ പ്രകടിപ്പിക്കുവാന്‍ കഴിയുന്നത് പോലെയുള്ള വികാരങ്ങള്‍ ഈ അനിമേഷന്‍ മുഖങ്ങളില്‍ പ്രകടമാവുന്നത് ആരെയും ത്രസിപ്പിക്കും. ഹൈ റെസലൂഷന്‍ ഫേഷ്യല്‍ ഡേറ്റ ആണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ഭാവിയില്‍ ഇത് സിനിമയിലും കമ്പ്യൂട്ടര്‍ ഗെയിമുകളിലും വന്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കും.