ജീവിതത്തില്‍ വിജയിക്കാന്‍ ഇങ്ങനെയൊക്കെ ചിന്തിക്കുക,പ്രവര്‍ത്തിക്കുക !

  505

  ThisIsMyLife_2.2

  ജീവിതം..അത് ഒരു മഹാസാഗരം തന്നെയാണ്. തോല്‍വിയും വിജയവും മാറി മാറി വരുന്ന ഈ ജീവിതത്തെ നേരിടാനും തോല്‍വികളെ വിജയമായി കാണാനും മറ്റൊരു വലിയ നേട്ടത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമാണ് തിരിച്ചടികള്‍ എന്ന് നമ്മുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനും നമുക്ക് കഴിയണം..അവിടെ നിന്നും നമ്മള്‍ ജീവിച്ചു തുടങ്ങും..ഈ ജീവിതത്തെ സ്നേഹിച്ചു തുടങ്ങും…

  ആരെയെങ്കിലും തോല്‍പ്പിക്കണമെങ്കില്‍ അവരെ വിനിമയം കൊണ്ട് തോല്‍പ്പിക്കുക. സൂര്യനിലേക്ക് മുഖം തിരിച്ചു വച്ചാല്‍ ഒരിക്കലും നിഴല്‍ കാണേണ്ടി വരില്ലയെന്നോര്‍ക്കുക.

  നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങളില്‍ തന്നെ തുടങ്ങി നിങ്ങളില്‍ തന്നെ അവസാനിക്കട്ടെ. അത് മറ്റൊരാളോട് പറഞ്ഞിട്ട് കാര്യമില്ല. 20% ആളുകള്‍ അത് ശ്ശ്രദ്ധിക്കില്ല. ബാക്കി 80% അത് കേട്ട് സന്തോഷിക്കുകയായിരിക്കും.

  ജീവിതം ഒരു ബോക്സിംഗ് മത്സരമാണ്. ഇവിടെ വീഴുമ്പോള്‍ അല്ല നിങ്ങള്‍ തോല്‍ക്കുന്നത്. പക്ഷെ വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മാത്രമാണ്.

  കാത് കേള്‍ക്കാത്ത വ്യക്തി നമുക്ക് ഒരു “പൊട്ടനാണ്‌”. പക്ഷെ അവനു നമ്മള്‍ എല്ലാം “മൂകന്മാര്‍” ആണ്.

  നമ്മുടെ ജീവിതത്തെ തകര്‍ക്കാന്‍ ഒരു നുള്ള് അഹന്ത മതി. പക്ഷെ ഈ അഹന്ത ഒരിക്കലും അന്യനെ പറ്റി സംസാരിക്കാറില്ല.

  മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ ദൈവം നമ്മളെ അനുവദിച്ചില്ല. അതുകൊണ്ട് നമ്മള്‍ അവരെ വിശ്വസിക്കുന്നു, അവര്‍ നമ്മളെയും…

  വാദിച്ചു ജയിക്കുന്നവനല്ല, പുഞ്ചിരിച്ചു തോല്‍പ്പിക്കുന്നവാനാണ് യഥാര്‍ഥ വിജയി.

  തലമുടിയും നഖങ്ങളും പോലെയാകണം പ്രതീക്ഷകള്‍. എത്ര വെട്ടിയാലും അത് വളര്‍ന്നു കൊണ്ടിരിക്കും.

  ഓര്‍മ്മകള്‍, പ്രതീക്ഷകള്‍ ഇവയ്ക്ക്  രണ്ടിനും ഒരു പ്രത്യേകതയുണ്ട്..ഇവയെ കുറിച്ച് കരഞ്ഞത് ഓര്‍ത്ത് നമ്മള്‍ ചിലപ്പോള്‍ ചിരിക്കും..ഇവരെ കുറിച്ച് ചിരിച്ചത് ഓര്‍ത്ത് നമ്മള്‍ കരയും…

  അവസാനമായി ഒരു വാക്ക് കൂടി,

  പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും പുഞ്ചിരിക്കുക, ലക്ഷ്യസ്ഥാനം വ്യക്തമല്ലെങ്കിലും നടക്കുക, ആവശ്യമില്ലെങ്കിലും കൊടുക്കുക ഒടുവില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുക…