ജീവിതയാത്ര….
വാഹനങ്ങള്‍ ഉറുമ്പിനെപ്പോലെ നുറുനുറെ ഇഴഞ്ഞു നീങ്ങുകയണ്. എല്ലാ കണ്ണുകളും അങ്ങ് ദൂരെയുള്ള ചുവന്ന പ്രകാശത്തിലാണ്, പച്ചവെളിച്ചത്തിനുവേണ്ടി അക്ഷമതയോടുള്ള ഒരു കാത്തിരിപ്പ്.
ഇഴഞ്ഞുനീങ്ങുന്ന ഓരോ വണ്ടിയും ഒരു കൊച്ചു ലോകമാണെന്നു തോന്നി: സന്തോഷവും, ദു:ഖവും, സ്വപ്നങ്ങളും, തകര്ചയും, നേട്ടവും, പതനവും, നെടുവീര്‍പ്പും, പ്രത്യാശയും ഒക്കെയുള്ള ശീതികരിച്ച ഒരു കുഞ്ഞു ലോകം.
72 total views

നേരം സന്ദ്യയായ്. അങ്ങ് ദൂരെ ചന്ദ്രന് ഉദിച്ചിരിക്കുന്നു. കാറിലെ റേഡിയോ ഓഫ്ചെയ്ത് കുറച്ചുനേരം ഞാന്‍ ഏകാന്തമായ് ചന്ദ്രനെ നോക്കിയിരുന്നു. പഴയകാല ഒര്മകളാണ് മനസ്സിലൂടെ കടന്നുപോയത്: കാടും, തോടും, പക്ഷികളും, ശലഭങ്ങളും, കാറ്റും, മഴയും, പൂക്കളും, പിന്നെ അനുജനും കൂട്ടുകാരുമൊക്കെയുള്ള എന്റെ ബാല്യകാല സ്മരണകള്‍.
ദൂരെ ചുവപ്പുവെളിച്ചം മാറി പച്ചവെളിച്ചമായി. വാഹനങ്ങള്‍ പതിയെ ചലിച്ചുതുടങ്ങി. യാത്ര തുടരുകയാണ്, ഞാനും എന്റെ കൊച്ചുലോകവും.
73 total views, 1 views today