Health
ജീവിത പങ്കാളികളെ ഓണ്‍ ലൈന്‍ വഴി കണ്ടെത്തുന്നത് ശരിയാണോ?
ഇന്റര്‍ നെറ്റിന്റെ വളര്‍ച്ചയുടെ പ്രാരംഭ ദിനങ്ങളില്‍ വളരെ കുറച്ചു ആളുകള്‍ മാത്രമാണ് ഈ രീതിയില്‍ ജീവിത പങ്കാളികളെ കണ്ടെത്തുവാന്‍ ശ്രമിച്ചത് . എന്നാല്‍ ഇന്ന് അനേകം രാജ്യങ്ങളില്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിനെ ആശ്രയിച്ച് തന്റെ ഭാവി വരനെയോ വധുവിനെയോ കണ്ടെത്തുന്നു.
ഇന്ന് ഇതിനായി അനേകം വെബ് സൈറ്റുകള്‍ ഉള്ളത് നമുക്കെല്ലാം അറിയാം. അതിനാല്‍ ജീവിത പങ്കാളികളെ തേടുന്നവര്‍ക്ക് ഒരുപാട് സാദ്ധ്യതകള്‍ ഇന്ന് നിലവിലുണ്ട്
134 total views
മനുഷ്യന്റെ എല്ലാ ജീവിത മേഖലകളിലും ഇന്റര്‍ നെറ്റിന്റെ സ്വാധീനം കൂടി വരുന്ന ഇക്കാലത്ത് പലരും തങ്ങളുടെ ജീവിത പങ്കാളികളെ തിരയുവാനും ഈ സംവിധാനം വര്‍ദ്ധിച്ച അളവില്‍ ഇക്കാലത്ത് ഉപയോഗിക്കുന്നതായി കണ്ടു വരുന്നു.
ഗുണങ്ങള്‍ എന്തെല്ലാം?
ഇന്റര്‍ നെറ്റിന്റെ വളര്‍ച്ചയുടെ പ്രാരംഭ ദിനങ്ങളില്‍ വളരെ കുറച്ചു ആളുകള്‍ മാത്രമാണ് ഈ രീതിയില്‍ ജീവിത പങ്കാളികളെ കണ്ടെത്തുവാന്‍ ശ്രമിച്ചത് . എന്നാല്‍ ഇന്ന് അനേകം രാജ്യങ്ങളില്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിനെ ആശ്രയിച്ച് തന്റെ ഭാവി വരനെയോ വധുവിനെയോ കണ്ടെത്തുന്നു.
ഇന്ന് ഇതിനായി അനേകം വെബ് സൈറ്റുകള്‍ ഉള്ളത് നമുക്കെല്ലാം അറിയാം. അതിനാല്‍ ജീവിത പങ്കാളികളെ തേടുന്നവര്‍ക്ക് ഒരുപാട് സാദ്ധ്യതകള്‍ ഇന്ന് നിലവിലുണ്ട്.
ദോഷങ്ങള്‍ എന്തെല്ലാം?
തന്റെ പങ്കാളി ആവാന്‍ പറ്റിയ ആളിന്റെ പ്രൊഫൈല്‍ നോക്കുന്ന ഒരാള്‍ക്ക് അനേകായിരം പ്രൊഫൈലുകള്‍ കാണേണ്ടി വരും. സത്യത്തില്‍ തനിക്കു എന്താണ് വേണ്ടത് അല്ലെങ്കില്‍ എന്ത് തരം സ്വഭാവങ്ങളാണ് സ്വന്തം ജീവിത പങ്കാളിയില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നത് എന്ന കാര്യത്തില്‍ പലര്‍ക്കും കണ്ഫ്യൂഷന് ഉണ്ടാകാനാണ് സാധ്യത.
ഒരു തരം ഓണ്‍ലൈന്‍ ഷോപ്പിംഗ് മെന്റാലിറ്റി തന്നെ ആളുകളില്‍ ഇത് സൃഷ്ടിക്കും. ജീവിത പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ഈ രീതി അവലംബിക്കുന്നത് ഒരിക്കലും നന്നല്ല.
ഇ മെയില്‍ അയച്ചും ഇന്‍സ്റ്റന്റ് മെസ്സേജു ചെയ്തും ഒരാളുടെ സ്വഭാവ രീതി മനസ്സിലാക്കുവാന്‍ കഴിഞ്ഞു എന്ന് വരില്ല. ജീവിതത്തിലെ വിവിധ അവസ്ഥകളില്‍ സ്വന്തം പങ്കാളിക്ക് താങ്ങും തണലുമാവാന്‍ കഴിയുന്ന മാനസികാവസ്ഥ നീണ്ടകാല ദാമ്പത്യങ്ങള്‍ക്ക് അനിവാര്യമാണ്. ഇത് മുന്നേ കൂട്ടി മനസ്സിലാക്കുവാന്‍ പ്രയാസവും ആണ്.
135 total views, 1 views today
Continue Reading