Featured
ജീവിത പ്രശനങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍ നവരത്നങ്ങള്‍ – മോഹന്‍ പൂവത്തിങ്കല്‍..
നിങ്ങളുടെ അറിവിലേക്ക് ചില സൂചനകള്‍ നല്കുവാന് ഉദ്ദേശിക്കുന്നു. വിവാദങ്ങള്‍ക്ക് താല്പര്യമില്ലാത്തതുകൊണ്ട് ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ നേരില്‍ ആവശ്യപ്പെടാം.
162 total views

ജീവിത പ്രശനങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ നമ്മളെല്ലാവരും ആശ്രാന്തം പരിശ്രമിക്കുന്നു. ജോത്സ്യവും, മന്ത്രവാദവും, വാസ്തുവും മറ്റും പരീക്ഷിച്ച് നിരാശയരായവരാണ് നമ്മളിലധികം പേരും. വിജയിക്കുവാന്‍ നാം ഒന്നല്ലങ്കില്‍ മറ്റൊന്നു ആശ്രയിക്കും. അത് സ്വാഭാവികം മാത്രമാണ്. മനുഷ്യ സഹജവും ആണ്.
നമ്മുടെ ഗോപ്യ ശാസ്ത്ര ശാഖയിലെ ഒരു ഇനമാണ് രത്ന ശാസ്ത്രം. അവ നല്ല മുഹൂര്‍ത്ത നാളില്‍ വാങ്ങി ഉത്തമ മുഹൂര്‍ത്തില്‍ പറഞ്ഞിരിക്കുന്ന ലോഹങ്ങളില്‍ (സ്വര്‍ണ്ണം, വെള്ളി, പഞ്ചലോഹം ഇത്യാദികളില്‍) കെട്ടിച്ച് ഉത്തമ മൂഹര്‍ത്തത്തില്‍ പൂജിച്ച് പറഞ്ഞിരിക്കുന്ന ദാന ധര്മ്മദികള് കഴിച്ച് ധരിച്ചാല്‍ പൂര്‍ണ്ണഫലം നിശ്ചയം എന്ന് ശാസ്ത്രം പറയുന്നു.
ശാസ്ത്ര വിധികളോടെ രത്നങ്ങള്‍ ധരിച്ചാല്‍ ആശ്വാസം ലഭിക്കുമെങ്കില്‍ ആ വഴിയും മനുഷ്യന് ഒന്ന് പരീക്ഷിച്ചു നോക്കും. മാറാത്ത മഹാരോങ്ങള്ക്കും രത്നധാരണം ഉചിതമത്രെ. ഭാഗ്യ ദോഷങ്ങളകറ്റി സൌഭാഗ്യങ്ങള്‍ ലഭിക്കുവാന്‍ രത്ന ധാരണം ഉചിതമാണത്രെ. ഇവിടെ വിശ്വാസത്തിനും അവിശ്വാസത്തിനും പ്രസക്തിയില്ല. ജന്മ നക്ഷത്രം നോക്കിയും, ജാതകം നോക്കിയും ദോഷങ്ങള്‍ അകറ്റുവാന്‍ രത്നങ്ങള്‍ ധരിക്കുക പതിവാണ്. ചികിത്സകളുടെ ഭാഗമായിട്ടും രത്നങ്ങള്‍ ധരിക്കുന്നുണ്ട്.
നിങ്ങളുടെ അറിവിലേക്ക് ചില സൂചനകള്‍ നല്കുവാന് ഉദ്ദേശിക്കുന്നു. വിവാദങ്ങള്‍ക്ക് താല്പര്യമില്ലാത്തതുകൊണ്ട് ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ നേരില്‍ ആവശ്യപ്പെടാം. അപ്പോള്‍ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കാം. എല്ലാ രത്നങ്ങളും സ്വര്ത്തിലല്ല ധരിക്കേണ്ടേത്. ചിലത് വെള്ളിയിലും, ചിലത് ചെംപിലും ധരിക്കണം. പിന്നെ ഒരോ രത്നത്തിനും ധരിക്കുവാന്‍ പ്രത്യേക വിരലുകളമുണ്ട്. നിശ്ചിത തൂക്കത്തിലും ധരിക്കണം. രത്നങ്ങളുടെ തൂക്കം കാരറ്റിലാണ് അറിയപ്പെടുന്നത്.
വിവാഹം നേരത്തെ നടക്കുന്നതിന് സ്ത്രീകള്‍ ചുവന്ന കോറലും, പുരുഷന്മാര് മൂണ്‍ സ്റ്റോണും ധരിക്കണം.
പരീക്ഷകളുടെ വിജയത്തിന് എമറാള്‍ഡ്, ചുവന്ന കോറല്‍, മഞ്ഞ സഫയര്‍ എന്നിവ ധരിക്കണം.
വ്യാപര വിജയത്തിന് കാറ്റ്സ് ഐ, മഞ്ഞ സഫയര്‍, എമറാള്‍ഡ എന്നിവ ധരിക്കണം.
സര്‍വ്വീസിലെ പ്രോമോഷനു വേണ്ടി സ്റ്റീല്‍ ബ്ലൂ ഡയമണ്ട്, എമാറാള്‍ഡ്, മഞ്ഞ സഫയര്‍ എന്നിവ ധരിക്കണം.
പൊതുവേ എല്ലാ ദോഷങ്ങള്‍ക്കും നവ രത്ന ധാരണം ഉചിതമാണ്.
163 total views, 1 views today