ജുറാസിക്ക് പാര്‍ക്ക് ജൂണ്‍ 12ന് വീണ്ടും തുറക്കും

198

ലോകസിനിമാപ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രങ്ങളാണ് ജുറാസിക്ക് പാര്‍ക്ക് സീരിസ്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് എന്ന അതുല്യ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ജുറാസിക്ക് പാര്‍ക്ക് ചിത്രം കൂടി വരുന്നു എന്ന വാര്‍ത്ത നിങ്ങളില്‍ പലരും ഇതിനോടകം തന്നെ അറിഞ്ഞുകാണും. ജൂണ്‍ 12ന് ലോകമാകമാനം റിലീസ് ചെയ്യപ്പെടുന്ന ഈ ചിത്രത്തില്‍ സ്പില്‍ബെര്‍ഗ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളില്‍ ആണ് എത്തുക. കോളിന്‍ ട്രവറോവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇവിടെ കാണാം.