ജൂനിയര്‍ കാലന് – കഥ
സ്വര്‍ഗത്തില്‍ നിന്ന് കാലന് ഇന്ന് വിരമിക്കുകയാണ്. ഇത്രയും കാലത്തെ സേവനെതിന്റെ ഇടയ്ക്കു എത്രയോ ആത്മാകളെ സ്വര്‍ഗത്തിലും നരഗത്തിലുമായി കൊണ്ടാക്കിയിരികുന്നു, മടുത്തു ഇനി കുറേ കാലം വിശ്രമിക്കണം. ചിത്രഗുപ്തന് സമ്മതിച്ചു പക്ഷെ ആ സ്ഥാനം ഒഴിഞ്ഞു കിടക്കാന്‍ പാടില്ലല്ലോ അതുകൊണ്ട് മറ്റൊരാളെ അവിടേക്ക് നിയമിക്കണം. ഈ സ്ഥാനത്തേക്ക് മുന്‍പരിചയം ഉള്ള ഒരാളെ എന്തായാലും കിട്ടില്ല അതുകൊണ്ട് കാലന്റെ അടുത്ത ഏതെങ്കിലും ബന്ധുകളെ സ്ഥാനം ഏല്പിക്കാന് ചിത്രഗുപ്തനോട് ദൈവം ആവിശപെട്ടു.തുടര്‍ന്ന് കാലിന്റെ അമ്മാവന്റെ മകനെ നിയമിക്കാന്‍ തീരുമാനമായി.
275 total views, 1 views today

സ്വര്‍ഗത്തില്‍ നിന്ന് കാലന് ഇന്ന് വിരമിക്കുകയാണ്. ഇത്രയും കാലത്തെ സേവനെതിന്റെ ഇടയ്ക്കു എത്രയോ ആത്മാകളെ സ്വര്‍ഗത്തിലും നരഗത്തിലുമായി കൊണ്ടാക്കിയിരികുന്നു, മടുത്തു ഇനി കുറേ കാലം വിശ്രമിക്കണം. ചിത്രഗുപ്തന് സമ്മതിച്ചു പക്ഷെ ആ സ്ഥാനം ഒഴിഞ്ഞു കിടക്കാന്‍ പാടില്ലല്ലോ അതുകൊണ്ട് മറ്റൊരാളെ അവിടേക്ക് നിയമിക്കണം. ഈ സ്ഥാനത്തേക്ക് മുന്‍പരിചയം ഉള്ള ഒരാളെ എന്തായാലും കിട്ടില്ല അതുകൊണ്ട് കാലന്റെ അടുത്ത ഏതെങ്കിലും ബന്ധുകളെ സ്ഥാനം ഏല്പിക്കാന് ചിത്രഗുപ്തനോട് ദൈവം ആവിശപെട്ടു.തുടര്‍ന്ന് കാലിന്റെ അമ്മാവന്റെ മകനെ നിയമിക്കാന്‍ തീരുമാനമായി.
അദേഹത്തെ ദൈവം വിളിപ്പിച്ചു എന്നിട്ട് ജോലിയില്‍ തനിക്കുണ്ടാവേണ്ട ഉത്തരവാദിതങ്ങളെ പറ്റിയും ഉടനടി ചെയ്തു തീര്കണ്ട ജോലിയെ പറ്റിയുമുള്ള ഒരു ധാരണ കൊടുത്തു. പലതരം ആത്മകളെ കൈകാര്യം ചെയണ്ടിയതുകൊണ്ട് മുന്പരിച്ചയതിന്നെന്ന രീതിയില്‍ ആദ്യം ഭൂമിയില്‍ പോയി പത്ത് ദുഷിച്ച ആത്മകളെ നരകത്തില്‍ കൊണ്ട് കൊടുക്കാനായിരുന്നു ഉത്തരവ്, അതും കുറച്ചു സമയത്തിനുള്ളില്‍. ആദ്യത്തെ ദൌത്യം ആയതുകൊണ്ട് തന്റെ ജേഷ്ഠന് കൂടിയായ കാലനോട് അയാള്‍ ഉപദേശം ആരാഞ്ഞു. തന്റെ ഇത്രയും നാളത്തെ പരിചയം വെച്ച് ദുഷിച്ച ആത്മാക്കളെ കണ്ടെത്താന്‍ ഒരു ഉപാധി അദേഹം മുന്നോട്ടുവെച്ചു. ഭൂമിയില്‍ മദ്യപിച്ചു കുടുംബത്തോടും ഉറ്റവരോടും ഒരു ഉത്തരവാദിത്തവും പുലര്‍ത്താതെ വഴില് കിടക്കുന്നവരെ കൊണ്ടുവരിക. അയാള്‍ക്ക് ആശ്വാസമായി.
അയാള്‍ നേരേപോയത് ലാപ്ടോപിന്റെ മുന്നിലേക്കാണ് എന്നിട്ട് ഗൂഗിളില്‍ പരതി നോക്കി എവിടേക്കാണ് പോകേണ്ടതെന്ന്, സ്ഥലം കിട്ടി പിന്നെ ഒട്ടും താമസിച്ചില്ല കാലന് നല്കിയ പോത്തിന്റെ മുകളില്‍ കയറി ഭൂമിയില്‍ എത്തി. ശോ വല്ലാത്ത ദുര്‍ഗന്ധം അയാള്‍ തിരിഞ്ഞു നോക്കി അവിടെ ഇവിടായി കൂടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരം അയാള്‍ മൂകുപൊത്തി. ഇവിടെങ്ങും നിരത്തില്‍ ഒരു മനുഷ്യ കുഞ്ഞുങ്ങള്‍ പോലും ഇല്ല, വാഹനങ്ങള്‍ ഇല്ല, ദാഹിചിട്ടാണെങ്കില്ങ്കില് തീരെ വയ്യ പക്ഷെ ഒരു തുള്ളി വെള്ളം വാങ്ങി കുടിക്കാം എന്നുവെച്ചാല്‍ കടകളെല്ലാം അടച്ചിട്ടിരിക്കുന്നു.
താന്‍ ഗൂഗിളില്‍ പരതി കണ്ടുപിടിച്ച സ്ഥലത്തല്ലേ താന്‍ ഗോഡ്സ് ഓണ്‍ കണ്ട്രി അപ്പോളാണ് ഒരു കല്ല് വന്നു തലയില്‍ വീണത്. ദാ ഒരു കൂട്ടം ആളുകള്‍ കൊടിയൊക്കെ പിടിച്ചു അലറികൊണ്ട് വരുന്നു, പിന്നെ കൂട്ടതല്ലായി, തമ്മില്‍ എന്തൊക്കയോ പറയുന്നുണ്ട് പക്ഷെ ഒന്നും വ്യക്തമല്ല അപ്പോഴാണയാള്‍ എതിര ഒരു ബോര്‍ഡ് കണ്ടത് ‘സെക്രട്രിയേറ്റ്’ അതേ ഇത് തന്നെയാണ് താന്‍ ഉദ്ദേശിച്ച സ്ഥലം. ഇനി ഇവിടെ നിന്നാല്‍ കാര്യം കഴിയും അതുകൊണ്ട് അയാള്‍ അവിടെനിന്നും മറ്റൊരിടത്തേക്ക് മാറി. സംഗതി ഇങ്ങനെ പോയാല്‍ ശരിയാവില്ല. ഇപ്പോള്‍ തന്നെ ഒരു ദിവസം കഴിഞ്ഞിരിക്കുന്നു ഒരു ആത്മാവിനെ പോലും കിട്ടിയതുമില്ല.
ഒരുപാട് ആലോചിച്ചു അയാള്‍ ഒരു തീരുമാനത്തില്‍ എത്തി. അടുത്ത ദിവസം തന്നെ അയാള്‍ ഒരു ബാര്‍ ഉടമയെ പരലോകത്തേക്കു അയച്ചു എന്നിട്ട് ആ ബാറിന്റെ ചുമതല ഏറ്റു. ആഹാ കോളടിച്ചു പത്തല്ല പതിനായിരം ആത്മകളെ ആണ് ഒറ്റയടിക്ക് കിട്ടിയിരിക്കുന്നത്. സ്വന്തം ബുദ്ധിയില്‍ അയാള്‍ അഭിമാനിച്ചു. ഒരു ബാര്‍ മുതലാളി അല്പം മദ്യത്തിന്റെ ലഹരി അറിഞ്ഞിരികണമല്ലോ, അല്പം കുടിച്ചു നോക്കാം ഇതൊന്നും സ്വര്‍ഗത്തില്‍ കിട്ടില്ലല്ലോ. കുറച്ചു ദിവസം കഴിഞ്ഞു ഭൂമിയില്‍ പോയ ആളിന്റെ ഒരു വിവരവും ഇല്ല ആകെ ഒരത്മവാണ് ഇതുവരെ എത്തിയിടുള്ളത്. ഇതറിഞ്ഞ ദൈവം നേരിട്ടു ഭൂമിയില്‍ പോകാന്‍ തീരുമാനിച്ചു. പോത്തിന്റെ പുറത്തു വന്ന മനുഷ്യന് ദാ കാറില്‍ വന്നിറങ്ങുന്നു, പാന്‍സും കോട്ടുമാണ് വേഷം . ദൈവത്തെ കണ്ട ഉടനെ അയാള്‍ ഓടിച്ചെന്നു ഷേക്ക്ഹാന്‍ഡ് കൊടുത്തു
‘ഹലോ ഹൌ ഈസ് എവെരിതിംഗ് ഇന്‍ ഹെവന്‍’
അയാളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. ദൈവം ഒന്നും മിണ്ടിയില്ല. മൂന്നാല് ദിവസം കഴിഞ്ഞ് നരകത്തിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ദൈവം നരകത്തില്‍ എത്തി. ആ സമയം ആരോ ഓടി വന്ന് അദേഹത്തിന്റെ കാലില്‍ വീണു കരയാന്‍ തുടങ്ങി.
‘അങ്ങ് എന്നോട് ക്ഷമിക്കണം എന്നെ സ്വര്‍ഗത്തിലേക്ക് തിരിച്ചെടുക്കണം’
ഇത് കണ്ട പിശാച് കയ്യിലിരുന്ന കുന്തം കൊണ്ട് അയാളെ തോണ്ടിയെടുത്തു അടുത്തുകണ്ട തീകുണ്ടത്തിലേക്ക് എറിഞ്ഞു. ഇന്നലെ മദ്യപിച് വണ്ടിയോടിച്ച ഒരു ആത്മാവാണ് വലിയ ശല്യക്കാരനാണ് പിശാചു നയം വ്യക്തമാക്കി.
276 total views, 2 views today
