rerw

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായകനായി നിവിന്‍ പോളി മാറി കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന നിവിനിന്റെ ഏറ്റവും പുതിയ ചിത്രം പ്രേമം സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു ഓടി കൊണ്ടിരിക്കുകയാണ്.

മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്നാ വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നിവിന്‍ അതിനു മുന്പ് എവിടെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഇന്‍ഫോസിസില്‍ ജോലി സമ്പാദിക്കുക എന്നത് ഏതൊരു ഇടത്തരം മലയാളി യുവാവിനെയും പോലെ നിവിന്‍ പോളിയുടെയും സ്വപ്‌നമായിരുന്നു.

കൊച്ചിയില്‍ നിന്ന് ബി ടെക്കും പോളിടെക്‌നിക്കുമെല്ലാം പഠിച്ച് ഇന്‍ഫോസിസിന്റെ സ്വന്തം നഗരമായ ബങ്കളുരുവിലേക്ക് വണ്ടികയറി. ജോലിയില്‍ ചേര്‍ന്ന് കുറച്ചുനാളുകള്‍ക്കകം സംഗതിയുടെ പോക്ക് പന്തിയല്ല എന്ന് നിവിന്‍ പോളി കണ്ടു.

തികച്ചും ദുര്‍ബലഹൃദയനായിരുന്നിട്ടും മരണത്തെക്കാള്‍ ഭീകരമായ ബോറടിയുടെ ആ നാളുകള്‍ പോളി എങ്ങനെയൊ കഴിച്ചുകൂട്ടി. ഒടുവില്‍ രാജിവെച്ചു. ബങ്കളുരുവിന്റെ കുളിരില്‍ നിന്ന് ചെന്നൈയുടെ കത്തിരിച്ചൂടിലേക്കും കൊച്ചിയുടെ നാറ്റത്തിലേക്കും നിവിന്‍ എടുത്തുചാടി.

 

അപ്പോഴാണ്‌ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്നാ ചിത്രത്തിലേക്ക് താരങ്ങളെ കണ്ടെത്താന്‍ ഒരു ഓഡിഷന്‍ നടന്നത്. പങ്കെടുത്തു, തിരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ സിനിമ തന്നെ നിവിന്‍ പോളിയെ ശ്രദ്ധേയനാക്കുകയും ചെയ്തു. അവിടെ വച്ചാണ് അജു വര്‍ഗീസിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് അവര്‍ അടുത്ത കൂട്ടുകാര്‍ ആയി മാറി.

മലര്‍വാടി കഴിഞ്ഞു, പിന്നെ തൊട്ടതെല്ലാം അവര്‍ പൊന്നാക്കി. ഇപ്പോള്‍ എല്ലാ സമയവും മിനിമം ഒരു നിവിന്‍ പോളി ചിത്രം എങ്കിലും തീയറ്ററുകളില്‍ കാണും എന്നാ സ്ഥിതിയായി കഴിഞ്ഞു..!!!

പ്രേമം തകര്‍ത്തു ഓടി കൊണ്ടിരിക്കുന്നു, രണ്ടും മൂന്നും വട്ടം ഈ സിനിമ കണ്ടവര്‍ നിവിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞു..!

You May Also Like

പുതിയ ദിലീപ് ചിത്രങ്ങള്‍ കുടുംബപ്രേക്ഷകരെ വെറുപ്പിക്കുന്നുവോ ?

തുടര്‍ച്ചയായി ബോക്‌സോഫീല്‍ പതിമൂന്നോളം ഹിറ്റുകള്‍ ഉണ്ടാക്കിയ ഒരു കാലമുണ്ടായിരുന്നു ദിലീപിന്.

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോള്‍

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോഴുള്ള രംഗമാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. ഒന്ന് മലയാളത്തിലെ ഇതിഹാസ നായകന്‍ എണ്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന നടന്‍ മധു. മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസം ശ്രീമാന്‍ അമിതാഭ്ബച്ചനും. ഈ ചിത്രം പകര്‍ത്തിയതാവട്ടെ, മലയാളത്തിന്റെ മറ്റൊരു ഇതിഹാസവും സൂപ്പര്‍ താരവുമായ മമ്മൂട്ടിയും.

മൂവി റിവ്യൂ – തസ്കര രാജ : ഇജാസ് ഖാന്‍

ആസിഫും നെടുമുടിയും അവരവരുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്… പശ്ചാത്തല സംഗീതം ഒരു പുത്തന്‍ അനുഭവമാണ് .

ലാലേട്ടന്റെ കല്യാണ വീഡിയോ കാണാത്തവര്‍ ഉണ്ടോ? എങ്കിലിതാ കണ്ടോളൂ

നമ്മളില്‍ പലരും ജനിക്കുന്നതിനു മുന്‍പേ വിവാഹം കഴിച്ചവരാണ് ലാലേട്ടനും മമ്മൂക്കയും ഒക്കെ. അത് കൊണ്ട് അവരുടെ വിവാഹം കാണാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ നമ്മള്‍ ഹാപ്പിയാകില്ലേ?