ജോലി രാജി വച്ച് മലയാള സിനിമയില്‍ എത്തിയ നായകന്‍ ; നിവിന്‍ പോളി

209

rerw

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായകനായി നിവിന്‍ പോളി മാറി കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന നിവിനിന്റെ ഏറ്റവും പുതിയ ചിത്രം പ്രേമം സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു ഓടി കൊണ്ടിരിക്കുകയാണ്.

മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്നാ വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നിവിന്‍ അതിനു മുന്പ് എവിടെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഇന്‍ഫോസിസില്‍ ജോലി സമ്പാദിക്കുക എന്നത് ഏതൊരു ഇടത്തരം മലയാളി യുവാവിനെയും പോലെ നിവിന്‍ പോളിയുടെയും സ്വപ്‌നമായിരുന്നു.

കൊച്ചിയില്‍ നിന്ന് ബി ടെക്കും പോളിടെക്‌നിക്കുമെല്ലാം പഠിച്ച് ഇന്‍ഫോസിസിന്റെ സ്വന്തം നഗരമായ ബങ്കളുരുവിലേക്ക് വണ്ടികയറി. ജോലിയില്‍ ചേര്‍ന്ന് കുറച്ചുനാളുകള്‍ക്കകം സംഗതിയുടെ പോക്ക് പന്തിയല്ല എന്ന് നിവിന്‍ പോളി കണ്ടു.

തികച്ചും ദുര്‍ബലഹൃദയനായിരുന്നിട്ടും മരണത്തെക്കാള്‍ ഭീകരമായ ബോറടിയുടെ ആ നാളുകള്‍ പോളി എങ്ങനെയൊ കഴിച്ചുകൂട്ടി. ഒടുവില്‍ രാജിവെച്ചു. ബങ്കളുരുവിന്റെ കുളിരില്‍ നിന്ന് ചെന്നൈയുടെ കത്തിരിച്ചൂടിലേക്കും കൊച്ചിയുടെ നാറ്റത്തിലേക്കും നിവിന്‍ എടുത്തുചാടി.

 

അപ്പോഴാണ്‌ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്നാ ചിത്രത്തിലേക്ക് താരങ്ങളെ കണ്ടെത്താന്‍ ഒരു ഓഡിഷന്‍ നടന്നത്. പങ്കെടുത്തു, തിരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ സിനിമ തന്നെ നിവിന്‍ പോളിയെ ശ്രദ്ധേയനാക്കുകയും ചെയ്തു. അവിടെ വച്ചാണ് അജു വര്‍ഗീസിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് അവര്‍ അടുത്ത കൂട്ടുകാര്‍ ആയി മാറി.

മലര്‍വാടി കഴിഞ്ഞു, പിന്നെ തൊട്ടതെല്ലാം അവര്‍ പൊന്നാക്കി. ഇപ്പോള്‍ എല്ലാ സമയവും മിനിമം ഒരു നിവിന്‍ പോളി ചിത്രം എങ്കിലും തീയറ്ററുകളില്‍ കാണും എന്നാ സ്ഥിതിയായി കഴിഞ്ഞു..!!!

പ്രേമം തകര്‍ത്തു ഓടി കൊണ്ടിരിക്കുന്നു, രണ്ടും മൂന്നും വട്ടം ഈ സിനിമ കണ്ടവര്‍ നിവിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞു..!