Featured
ജോലി സമയത്ത് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് അഴിമതിക്കുറ്റം പോലെയെന്ന്
സിവില്‍ സെര്വെന്റ്സും ഗവണ്മെന്ടുമായി ബന്ധമുള്ള കമ്പനികളില്‍ വര്‍ക്ക് ചെയ്യുന്ന ജോലിക്കാരും ജോലി സമയത്ത് ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കയറി സമയം ചെലവഴിക്കുന്നത് അഴിമതിക്കുറ്റം പോലെ കണക്കാക്കുമെന്ന് മലേഷ്യന്‍ ഗവണ്മെന്റ് വ്യക്തമാക്കി. മലേഷ്യന്‍ ആന്റി കറപ്ഷന്‍ കമ്മീഷന് (MACC) ആണ് ഇക്കാര്യം വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയത്.
180 total views

MACC ഡെപ്യൂട്ടി ചീഫ് കമീഷണര്‍ ദാതുക്ക് സുതിനാ സുതന്റെ അഭിപ്രായ പ്രകാരം ഒരാള്‍ തന്റെ ജോലി സമയത്ത് 3 മണിക്കൂറിലധികം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്നത് അഴിമതിക്കുറ്റം ആയി കണക്കാക്കും. അഴിമതിക്ക് ലഭിക്കാവുന്ന തക്കതായ ശിക്ഷ ഈ കാര്യത്തിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്വകാര്യ ആവശ്യങ്ങള്‍ എന്നതില്‍ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതും ഉള്‍പ്പെടും. ഇത്തരക്കാര്‍ക്കെതിരെ കനത്ത നടപടി തന്നെ എടുക്കെന്നും മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
181 total views, 1 views today