മാധ്യമങ്ങള്‍ എന്തിനാണ് ഇത്രയ്ക്ക് ക്രൂരത കാണിക്കുന്നത് എന്ന് മനസിലാകുന്നില്ല. വെറും ഒരു കൊലപാതകത്തിന്റെ പേരില്‍ ഒരു മഹത്തായ പ്രസ്ഥാനത്തിനെ ഇല്ലാതാക്കാനുള്ള മാധ്യമ ഭീകരതെയെ നിങ്ങള്‍ മനസിലാക്കണം. ഞങ്ങളുടെ സഖാക്കള്‍ ഇതിനു മുന്പ് ഇവിടെ കൊല്ലപ്പെട്ടു വീണിട്ടില്ലേ?.

ചൈനീസ്, റഷ്യന്‍, ക്യൂബന്‍ വിപ്ലവങ്ങളില്‍ ഞങ്ങളുടെ സഖാക്കളെ ഈ വലുതുപക്ഷ ബൂര്‍ഷ്വാസികള്‍ ക്രൂരമായി കൊന്നോടുക്കിയില്ലേ? ഈ കൊച്ചു കേരളത്തില്‍ പോലും എത്രയോ പാവം സഖാക്കളെ വലുതുപക്ഷവും മത തീവ്രവാദികളും ചേര്‍ന്ന്‌ കൊന്നിരിക്കുന്നു.അന്ന് ഈ മനോരമയും മാതൃഭുമിയും എവിടെ ആയിരുന്നു? അത് മാത്രമോ? ബോംബു നിര്‍മ്മാണം പോലുള്ള കുടില്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എത്രയോ സഖാക്കളുടെ കയ്യും കാലും നിര്‍മാണ ശാലകളില്‍ ഉണ്ടായ അപകടങ്ങളില്‍ നഷടപ്പെട്ടിരിക്കുന്നു. അന്നൊന്നും മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ഒരു മാധ്യമങ്ങളെയും കണ്ടില്ലല്ലോ? സഖാക്കളുടെ ചോരയ്ക്ക് ഈ നാട്ടില്‍ ഒരു വിലയുമില്ലേ?

പോലീസുകാര്‍ എന്തെല്ലാം ക്രൂരതകളാണ് ഇവിടെ ചെയ്യുന്നത്? ഒരു കൊലപാതകം ഉണ്ടായാല്‍ അതിന്റെ പ്രതികളെ പിടിക്കാന്‍ അവര്‍ എന്തിനാണ് ശ്രമിക്കുന്നത്? ഞങ്ങളുടെ പാര്‍ട്ടി അന്വേഷണം നടത്തി പ്രതികളെ സംഭാവന ചെയ്യില്ലായിരുന്നോ? കേരള പോലിസ് അന്വേഷിച്ച എത്രയോ കേസുകള്‍ ഇപ്പോഴും തുമ്പില്ലാതെ കിടക്കുന്നു. എന്നാല്‍ പാര്‍ട്ടിക്കെതിരെ ആരോപണം വന്ന ഏതെങ്കിലും കേസില്‍ പ്രതികളെ കിട്ടാതിരിന്നിട്ടുണ്ടോ? പാര്‍ട്ടിയുടെ അഭ്യന്തര അന്വേഷണ ഘടകം അന്വേഷണം നടത്തി പ്രതികളെ പിടിച്ചു കൊടുത്തത് കൊണ്ടല്ലേ അന്ന് പോലീസിനു ഞെളിയന്‍ കഴിഞ്ഞത്? ആ നന്ദി അവര്‍ക്ക് ഇന്ന് ഉണ്ടോ?

അതും പോരാഞ്ഞിട്ട് പിടിക്കപ്പെട്ട സഖാക്കളെ ബുര്ഷാ കോടതികളില്‍ അല്ലെ ഹാജരാക്കിയത്.പാര്‍ടി കോടതികള്‍ പിന്നെന്തിനുള്ളതാണ്? പാര്‍ടി കോടതികള്‍ പ്രതികളെ ജനകീയ വിചാരണ ചെയ്തു അപ്പോള്‍ തന്നെ ശിക്ഷ വിധിക്കില്ലേ? അങ്ങനെ നേരത്തെ ചെയ്തിട്ടുണ്ടല്ലോ. മാത്രവുമല്ല സംഭവം നടന്നു എന്നാരോപിക്കപ്പെട്ട സ്ഥലം പാര്‍ട്ടി ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ആയതിനാല്‍ പ്രതികളെ വിചാരണ ചെയ്യാന്‍ ഉള്ള അവകാശം പാര്‍ട്ടി കോടതിക്ക് മാത്രമാണ്.

ഇവിടെ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്പ് ഗവര്‍ണരില്‍ നിന്ന് സമ്മതം വാങ്ങാറില്ലെ? അത് പോലെ തന്നെ ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തില്‍ നിന്ന് അനുവാദം വാങ്ങിയിട്ട് വേണം സഖാക്കളേ അറസ്റ്റ് ചെയ്യാന്‍. പോലിസ് കടുത്ത നിയമ ലംഖനം ആണ് ഇവിടെ നടത്തിയിരിക്കുന്നത്.ഇതൊരു സോഷ്യലിസ്റ്റ് രാജ്യമല്ലേ? ഇവിടെ സഖാക്കളും മന്ത്രിമാരും തുല്യരല്ലേ? സഖാക്കല്‍ക്കില്ലാത്ത എന്ത് അവകാശമാണ് മന്ത്രിമാര്‍ക്ക് ഉള്ളത്?

അനധികൃതമായി തടവിലാക്കിയ ഒരു പാവം സഖാവിനെ മോചിപ്പിക്കുവാന്‍ വേണ്ടി കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തിയത് എങ്ങനെ നിയമ ലംഖനം ആകും? ബ്രിട്ടിഷുകാര്‍ അറസ്റ്റ് ചെയ്ത എത്രയോ ധീരന്മാരെ മോചിപ്പിക്കുവാന്‍ വേണ്ടി ഗാന്ധിജി ഇതേ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ട്.ഗാന്ധിജിക്കെതിരെയും ഉമ്മന്‍ ചാണ്ടിയുടെ പോലിസ് കേസെടുക്കുമോ? ഗാന്ധി മാര്‍ഗം സ്വീകരിക്കുന്നത് ഈ നാട്ടില്‍ കുറ്റമാണോ?

നേതാക്കള്‍ കൊല്ലാന്‍ പറഞ്ഞു എന്നാരോപിച്ചല്ലേ ഞങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്, നേതാക്കന്മാര്‍ അങ്ങനെ പറയുന്നത് കൊണ്ടാണോ ഇ നാട്ടില്‍ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്? ഡല്‍ഹിയിലെ രാഷ്ട്രിയക്കാരെ കൊല്ലാന്‍ സുരേഷ് ഗോപി സിനിമയില്‍ പറഞ്ഞിട്ടില്ലേ? അത് പോലെ മോഹന്‍ലാലും മമ്മൂട്ടിയും എത്രയോ പേരെ കൊല്ലാന്‍ പറഞ്ഞിട്ടുണ്ട്, അത് കേട്ട് അവരുടെ ഫാന്‍സ് എത്ര പേരെ കൊന്നിട്ടുണ്ട്? അവര്‍ക്കെതിരെ കേരള പോലീസെ കേസെടുക്കുമോ?

ഒബാമയുടെ പണം കൊണ്ട് ഉമ്മന്‍ ചാണ്ടി കേരളത്തിലെ മാധ്യമങ്ങളെ വിലക്ക് വാങ്ങി നമ്മുടെ പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ശ്രമിക്കുക ആണ്. ഒരാഴ്ച പാര്‍ടി ചാനലും പാര്‍ടി പത്രവും മാത്രം കാണുകയും വായിക്കുകയും ചെയ്താല്‍ ഇ തെറ്റിധാരണ മാറവുന്നത്തെ ഉള്ളു.അത് കൊണ്ട് ബുര്ഷാസികളുടെ കപട പ്രചാരണങ്ങളില്‍ നിങ്ങള്‍ വീണു പോകരുതേ എന്ന് ഞാന്‍ അപേക്ഷിക്കുന്നു .

You May Also Like

വത്തിക്കാന്‍ ജീസസിന്റെ സ്പെല്ലിംഗ് മറന്നു !

പോപ്‌ ഫ്രാന്‍സിസിന്റെ സ്ഥാനാരോഹണത്തിന്റെ ഒന്ന വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍ വിതരണം ചെയ്യാനായി വത്തിക്കാന്‍ തയ്യാറാക്കിയ മെഡലുകളില്‍ ജീസസിന്റെ സ്പെല്ലിംഗ് തെറ്റി ലീസസ് ആയി. ഇറ്റലിയിലെ സര്‍ക്കാറിന്റെ കീഴിലുള്ള നാണയ നിര്‍മ്മാണശാല ആയിരുന്നു വത്തിക്കാന് വേണ്ടി ഈ മെഡലുകള്‍ നിര്‍മ്മിച്ചിരുന്നത്.

മാരത്തോണ്‍ – കഥ

തന്റെ സ്വപ്നമായിരുന്ന ടീച്ചര്‍ ജോലി കിട്ടി ആദ്യമായി ആ സ്‌കൂളില്‍ അനിത ചേര്‍ന്നത് അന്നായിരുന്നു. കുട്ടികളെ ഭാവിയിലെ പൗരന്മാരക്കുന്ന ഉത്തരവാദിത്വമുള്ള ആ ജോലി എന്നും അവളുടെ സ്വപ്നമായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് ഗ്രൗണ്ടില്‍ കളിച്ചു നടക്കുന്ന കുട്ടികളെ നോക്കി അവള്‍ നിന്നു .

2 കാലുകളും ഒരു കയ്യുമില്ലാത്ത യുവാവ് ആളെ പേടിപ്പിക്കാനിറങ്ങിയപ്പോള്‍

ജനനത്തില്‍ തന്നെ 2 കാലുകളും ഒരു കയ്യും ഇല്ലാത്ത ഈ ന്യൂ ജേഴ്സി യുവാവ് ഇപ്പോള്‍ ഒരു ഇന്റര്‍നെറ്റ് താരമായി മാറിയിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിലും മറ്റും കയറി ആളെ പേടിപ്പിക്കുകയാണ് കക്ഷിയുടെ പ്രധാന ജോലി. നിക്ക് സാന്റോനാസ്റ്റാസ്സോ എന്ന 17 കാരനാണ് തന്റെ സോംബി പ്രാങ്ക് വീഡിയോകളിലൂടെ ലോക ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി! – മിനിക്കഥ

കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ “ലൈനടിച്ചു” നടന്നതാണ്.