ഞങ്ങള്‍ക്ക് ആരേയും പേടിയില്ല, ഏത് പാതിരാത്രിയിലും ഞങ്ങള്‍ ഇറങ്ങി നടക്കും

    138

    edi-meet-1

    ഒരു കൂട്ടം യുവതികളുടെ ശബ്ദമാണിത്. അവരുടെ കൂട്ടായ്മയാണ് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

    ‘ഇരുട്ടു നുണയാമെടികളേ’ എന്ന പേരിട്ടിരിക്കുന്ന കൂട്ടായ്മ ഇന്ന് രാത്രി പത്ത് മണിക്ക് കോഴിക്കോട് ബീച്ചില്‍ ചേരുന്നു. രാത്രി സഞ്ചാരം സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് സദാചാര പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇവരുടെ ഉദ്ദേശം. സംസ്ഥാനത്തിന്റെ വിവിധാ ഭാഗങ്ങളില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

    ‘ഒരു വസന്തത്തിന്റെയാകെ വിത്തുകളും നമ്മളിനിയും ചുണ്ടുകളില്‍ ഒളിപ്പിച്ചു നടക്കണോ?’ ‘നമ്മുടെ ഇരുട്ടോര്‍മ്മകള്‍ എത്ര മാറാല പിടിച്ചതാണ്. അല്ലേ?, രാത്രിയുടെ വേലികള്‍ക്കകത്തു നിന്നും വെളിച്ചത്തിന്റെ തടവിലേക്ക് നമ്മളെ പറിച്ചു സൂക്ഷിക്കുന്നത് ആരാണ്? ഇനിയും ആ കെട്ടിപ്പൂട്ടലുകളില്‍ നിര്‍വൃതിപ്പെട്ട് കണ്ണടച്ച് നമ്മള്‍ വെറുതേ കിടക്കണോ? നമുക്ക് മാറാല പിടിച്ച നമ്മുടെ ഇരുട്ടോര്‍മ്മകളും പറഞ്ഞ് രാത്രികള്‍ നമ്മുടേതു കൂടിയാണെന്ന് സ്വയം ഓര്‍മ്മിച്ചും ഓര്‍മ്മിപ്പിച്ചും ഒരു രാത്രി നടക്കാം’ പരിപാടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു.