dinerPreview

ഞാനെന്ന ഞാനെ എന്തുകൊണ്ട് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല …!, എല്ലാ കഴിവുകളും എന്നില്‍ ഉണ്ടെന്ന് ഞാന്‍ അഹങ്കരിക്കുമ്പോഴും .., അതെല്ലാം ഒന്നുമില്ലാത്ത ഒരു ഭോഷന്റെ ജല്പനങ്ങള്‍ ആണെന്ന് എന്തേ ..; തിരിച്ചറിയാന്‍ ഞാനിത്രയും വൈകിയത് ..?

സ്വന്തം പ്രതിബിംബങ്ങളില്‍ .., രാജാവിനേയും .., മന്ത്രിയേയും …, സമ്പന്നന്നെയും…, പ്രശസ്തനേയും …ഒക്കെ കാണുന്ന ഒരു വിഡ്ഢിയുടെ സ്വപ്നലോകത്തുനിന്നുമുള്ള ഒരു തിരിച്ചു വരവിന് …; എന്തേ .., ഞാനിത്രയും വൈകിയത് …?

മൂഡ സ്വര്‍ഗ്ഗത്തില്‍ വിരാജിച്ച ഒരു പമ്പര വിഡ്ഢിയായിരുന്ന ഞാന്‍ എന്റെ കഴിവുകളെ ഏറ്റവും ഔന്നിത്യത്തിലാണ് കണ്ടത് ..! എന്റെ ബുദ്ധിയെ ..; ലോകത്തിലെ ഏതു ബുദ്ധിജീവിയെക്കാളും മേലേ ഞാന്‍ പ്രതിഷ്ഠിച്ചു …!, എനിക്കറിയാത്തതായി യാതോന്നുമില്ലെന്ന് ഞാന്‍ അഹങ്കരിച്ചു …!, എന്നാല്‍ എനിക്കൊന്നുമറിയില്ല എന്നതായിരുന്നു സത്യം …! ആകാശത്തോളം കഴിവുകള്‍ ഉണ്ടെന്ന് കാല്പനിക കോട്ട കെട്ടിയ എനിക്കുണ്ടായിരുന്നത് കൂനോളം മാത്രമായിരുന്നു …!

എന്റെ അഹങ്കാരത്തിനേറ്റ ……., അല്ലെങ്കില്‍ ഇതിനെ അഹങ്കാരം എന്ന് വിളിക്കാനകുമോ …? ഒരുവന്റെ ഉള്ളിലുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനങ്ങള്‍ അല്ലേ .., അവനവനില്‍ അല്ലെങ്കില്‍ തന്നില്‍ തന്നെയുള്ള വിശ്വാസം …!, ആ വിശ്വാസത്തിനു എല്‍ക്കുന്ന ആഘാതത്തെ .., അഹങ്കാരത്തിനെല്‍ക്കുന്ന അടി എന്നാണോ വിശേഷിപ്പിക്കേണ്ടത് ..?

ഇപ്പോള്‍ .., ഇവിടെ .., ഞാന്‍ എന്നെത്തന്നെ തിരിച്ചറിയുന്നു ..!, ഒരു കഴിവുകളും ഇല്ലാത്ത .., ഒരു ബുദ്ധിയും ഇല്ലാത്ത .., എന്റെ നഗ്‌നസ്വരൂപത്തെ ഞാന്‍ തിരിച്ചറിയപ്പെടുന്നു.., എന്നിലുണ്ടെന്നു ഞാന്‍ അഹങ്കരിച്ച എന്റെ കഴിവുകള്‍ …, വെറും നീര്‍ക്കുമിളകള്‍ പോലെ പൊട്ടുന്നതിന്റെ ആത്മരോദനം എന്നില്‍ നിന്നും ഉയരുന്നു …!

ഒരു നിസ്സഹായന്റെ .., ഒരു ഭാഗ്യശൂന്യന്റെ …, ; സഹായത്തിനായി ഒരു കൈവിരല്‍ പോലും കാണാനാകാത്ത …., എന്റെ പ്രതിരൂപം ഞാനിപ്പോള്‍ കാണുന്നു ..,!, അതെന്നെ നോക്കി ചിരിക്കുന്നു …, അലറുന്നു …!

”നീ വെറും ശൂന്യനാണ് …!, വെറും കാറ്റു മാത്രമുള്ള പൊള്ളയായ ഒരു ബലൂണാണ് നീ …! , നിന്റെ ഉള്ളില്‍ ഒന്നുമില്ല .., സര്‍ഗ്ഗാത്മകതയില്ല .., ജന്മവാസനകളില്ല …,, വെറും മാനസീകതലങ്ങളുടെ അപ്പുറത്തേക്ക് പ്രകടിപ്പിക്കാനുതകുന്ന ബുദ്ധിവൈഭവമില്ല ..!, ഒന്നുമില്ലാത്ത ശൂന്യതയുടെ ഒരു നിഴലാണ് നീ …!, സ്വന്തമായി ഒരു പ്രതിബിംബം പോലും നിനക്കില്ല …”!

എന്നാല്‍ …. ഇന്നു ഞാന്‍ തിരിച്ചറിയുന്നു ….!, ആ ഒന്നുമില്ലാത്ത നിഴലാണ് എന്റെ ശക്തി …! ആ കഴിവുകളില്ലാത്ത ശൂന്യതയിലാണ് എന്റെ കഴിവുകള്‍ …!, ആ ബുദ്ധിയില്ലാത്ത തിരിച്ചറിവാണ് എന്റെ കൂര്‍മ്മ ബുദ്ധി ..!, അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ എനിക്ക് പറന്നുയരാന്‍ കഴിയും …! അതാണ് എന്റെ ആത്മവിശ്വാസം .., അതാണ് എന്നെ ഞാനാക്കുന്നത് ..! രാജാവായും .., മന്ത്രിയായും .., സമ്പന്നന്നായും …, പ്രശസ്ഥനായും .., ഞാന്‍ കാണുന്ന ആ പ്രതിബിംബങ്ങള്‍ ആണ് എന്റെ നേര്‍സ്വരൂപം ..!

You May Also Like

നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം [കവിത] -ജെഫിന്‍ ജോ തോമസ്‌

‘മേഘങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞുനിര്‍ത്തിയ നുണകളും ഇനിയെങ്ങാനും മേഘങ്ങള്‍ ആകുമോ???’ മുഖമൂടിക്കുള്ളില്‍ ഞാന്‍ ഭ്രാന്തമായി പൊട്ടിപ്പൊട്ടിച്ചിരിച്ചു.

വെറുതെ – രാജീവ് ആലുങ്കല്‍

വെറുതെയെങ്കിലും എന്നോടു നീയന്ന്‍ ഇഷ്ടമെന്നു പറഞ്ഞിരുന്നെങ്കില്‍ അലയുമായിരുന്നില്ലഞാനിത്രനാള്‍ അകമെരിഞ്ഞുകൊ, ണ്ടീദൂരഭൂമിയില്‍.

പുതിയ വീട്

ഫേസ്ബുക്കിൽ വീടിനൊപ്പം അമ്മയുടെ പടവും ഇട്ടു

പാൽക്കാരൻ കൊണ്ട് കൊടുത്ത വേലക്കാരി വുമൺ റൈറ്റർ ഓഫ് ദി ഇയർ ആയതെങ്ങനെ ?

ആറാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചിരുന്ന അവൾ 20 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി എന്തെങ്കിലും എഴുതുകയായിരുന്നു. അക്ഷരങ്ങൾ പലതും മറന്നിരുന്നു. വള്ളികളും പുള്ളികളും