ഞാന്‍ എന്തു പിഴച്ചു?
വളരെ സന്തോഷത്തിലാണ് അയ്യാള് അവിടേക്ക് പുറപ്പെട്ടതു. ഗ്രാമീണ സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ആ ഗ്രാമത്തെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. പല പഞ്ചായത്ത് ഓഫീസില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷെ അതൊക്കെ നാടിനെ ചുറ്റിപറ്റി ആയിരുന്നു. ഇപ്പോളാണ് ഇത്ര ദൂരത്തേക്ക് സ്ടലമാറ്റം കിട്ടുന്നത്. കിട്ടിയതല്ല എന്നറിയാം. ഒരു തരാം പണിഷ്മെന്റ്റ് തന്നെയെന്നും പറയാം. രാഷ്ട്രീയകാരെ കൂടി അനുസരിച്ച് ജോലി ചെയ്യാം. പക്ഷെ അതു അന്യായമായി ചെയ്യണമെന്നു പറഞ്ഞാല്‍? ഈ ഫിറോസ് അതു അനുവദിക്കില്ല.
75 total views
വളരെ സന്തോഷത്തിലാണ് അയ്യാള് അവിടേക്ക് പുറപ്പെട്ടതു. ഗ്രാമീണ സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ആ ഗ്രാമത്തെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. പല പഞ്ചായത്ത് ഓഫീസില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷെ അതൊക്കെ നാടിനെ ചുറ്റിപറ്റി ആയിരുന്നു. ഇപ്പോളാണ് ഇത്ര ദൂരത്തേക്ക് സ്ടലമാറ്റം കിട്ടുന്നത്. കിട്ടിയതല്ല എന്നറിയാം. ഒരു തരാം പണിഷ്മെന്റ്റ് തന്നെയെന്നും പറയാം. രാഷ്ട്രീയകാരെ കൂടി അനുസരിച്ച് ജോലി ചെയ്യാം. പക്ഷെ അതു അന്യായമായി ചെയ്യണമെന്നു പറഞ്ഞാല്‍? ഈ ഫിറോസ് അതു അനുവദിക്കില്ല.
ഉമ്മക്ക് ആധിയായിരുന്നു, ഇത്ര ദൂരത്തേക്ക്. ഉമ്മക്ക് എല്ലാം ദൂരമാണ്. നമ്മുടെ പഞ്ചായത്ത് വിട്ടാല്‍ ഉമ്മാക്ക് അത് വേറെ രാജ്യമാണ്. അത് കൊണ്ടാണ് നാല്ല കുറെ ഓഫര്‍ വന്നിട്ടും പഞ്ചായത്തില്‍ തന്നെ കൂടെണ്ടിവന്നത്. ഈ നൂറ്റാണ്ടില്‍ കഷ്ട്ടിച്ചു പത്തു മണിക്കൂര്‍ പോലും വേണ്ട തിരിചെത്താന്‍, അതും പട്ടണത്തില്‍ എത്താന്‍ അത്രയും വേണ്ട. പിന്നെ എന്റെ ഹൈറേഞ്ച് എത്തി പെടാനാണ് സമയം കൂടുതല്‍ വേണ്ടത്. എന്തായാലും രണ്ടു ആഴ്ച കൂടുമ്പോഴോ മാസത്തിലോ ഉമ്മയെ കാണാന്‍ പോകണം. ഒന്നിച്ചു കൊണ്ടുവരാമെന്ന് നിനചാലും ഉമ്മ വീടുവിട്ടു എങ്ങോട്ടും വരില്ല. കുടുംബത്തിലെ ആവശ്യങ്ങള്‍ക്ക് പോകുന്നതുതന്നെ വിരളം. അയാള്‍ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.
പട്ടണത്തില്‍ നിന്ന് പിന്നെയും യാത്ര ഉണ്ടായിരുന്നു, ഓഫീസില്‍ എത്തുംപോഴേക്കും ഉച്ചപതിനൊന്നായി. ജോയിന്‍ നാളെ ചെയ്യമെന്നുണ്ടായിരുന്നിട്ടും ഓഫീസര്‍ അന്നുതന്നെ ജോയിന്‍ ചെയ്യിപ്പിച്ചു. വെറുതെ ലീവ് കളയണ്ട എന്നുപറഞ്ഞു. വേറെ നാല് പേര് കൂടിയുണ്ടായിരുന്നു. എല്ലാവരും ജസ്റ്റ് ഒന്ന് പരിചയ പെട്ട് അവരുടെ ജോലി ആരംഭിച്ചു. എന്തെ എങ്ങിനെ? ആര്‍ക്കും താല്പര്യ മില്ലതതുപോലെ. ഉച്ചക്ക് ഊണിനും ആരും കൂട്ടിയില്ല. കവലയില്‍ പോയി ചായകടയില്‍ നിന്ന് കഴിച്ചു, അപരിചിതനെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു,
നിങ്ങളെ മുന്‍പ് കണ്ടിട്ടില്ലല്ലോ ഈ ഭാഗത്ത്?
ഞാന്‍ പുതുതായി പഞ്ചായത്ത് ഓഫീസില്‍ ജോയിന്‍ ചെയ്തതാണ്…
എവിടെയാ സാറിന്റെ സ്ഥാലം ?
സ്ഥലം പറഞ്ഞു, ഓ ദൂരെയണല്ലേ. അപ്പോള്‍ താമസത്തിനു എവിടെയാ? തേടിയ വള്ളി കാലില്‍ ച്ചുട്ടിയതുപോലെ. അതിനെ കുറിച്ച് ചോദിക്കാനിരുന്നതായിരുന്നു. ആ നിഷ്കളങ്ങനായ ഗ്രാമീണന് അത് ഇങ്ങോട്ടേക്ക് ചോദിച്ചിരിക്കുന്നു.
അത് നോക്കണം. ചേട്ടന്റെ പരിചയതിലുണ്ടോ?
ങ്ഹാ …നോക്കട്ടെ …വൈകുന്നേരം പറയാം ..ഈ വഴി വന്നാല്‍ മതി..
പേര് പറഞ്ഞില്ല …
ഫിറോസ്..
നിങ്ങള്‍ മുസ്ലിമാ ?
അയാള്‍ പെട്ടെന്ന് ഉത്സാഹം പോയപോലെ …ഓ ..ഇപ്പോള്‍ ആണ് ഓര്‍ത്തത് ..അത് ഇന്നലെ കൊടുത്തുപോയി …നിങ്ങള്‍ വൈകുനേരം വരണമെന്നില്ല ..
അയാള്‍ വേറെ ഏതോ തിരക്കിലായതുപോലെ തോന്നിപ്പിച്ചു. തിരിച്ചു ഓഫീസില്‍ ചെന്നപ്പോള്‍ രാവിലെ കാണാത്ത ഒരാള്‍ കൂടി യിരിക്കുന്നത് കണ്ടു. ഒന്ന് ചിരിച്ചു പക്ഷെ അയാള്‍ അടുത്തുവന്നു
ഞാന്‍ ബാബു. ഇവിടുത്തെ ക്ലാര്‍ക്ക് ആണ്. അയാള്‍ പെട്ടെന്ന് അടുത്ത് . കുശലങ്ങള്‍ പറഞ്ഞു ..കൂട്ടത്തില്‍ ചായ കടയിലെ അനുഭവങ്ങള്‍ പറഞ്ഞു …അയാള്‍ പൊട്ടിച്ചിരിച്ചു …പിന്നെ പറഞ്ഞു
നിങ്ങള്‍ അന്യരായ മുസ്ലിംകള്ക്ക് ഈ നാട്ടില്‍ വീട് കിട്ടില്ല. കാരണമെന്തെന്നോ? ഇവിടുത്തെ ജനസമ്മതനായ ഒരു മുസ്ലിം ഡോക്ടറെ കഴിഞ്ഞ മാസമാണ് തീവ്രവാദത്തിന്റെ പേരില്‍ പോലീസ് കൊണ്ടുപോയത്. അയാളും ദൂരെ എതോയിടത്തു നിന്ന് വന്നു ഇവിടെ ക്ലിനിക് ആരംഭിച്ചതാണ്. നല്ല കൈപുണ്യം ഉള്ള ആളായിരുന്നു. വേഗം ആള്‍ക്കാരെ കൈയ്യില്‍ എടുത്തു. പക്ഷെ അയാളുടെ ഉദേശ്യം വേറെയായിരുന്നു. പിടിക്കപെട്ട വേറെയാരോ അയാളാണ് അവരുടെ ബ്രെയിന്‍ എന്ന് വെളിപെടുത്തി. പിന്നെ പോലീസ് പൊക്കി. അയാള്‍ക്ക് താമസം സൌകര്യ പെടുത്തിയ കുഞ്ഞിരമേട്ടനും കുറച്ചു ദിവസം പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ഇപ്പോളും അവര്‍ വിളിക്കുമ്പോള്‍ ചെല്ലണം. ജീവിതം കോഞ്ഞാട്ടയായി.
അതിനു ഞാന്‍ ഗവണ്മെന്റ് സര്‍വന്റ് അല്ലെ?എന്റെ റെകോര്‍ഡ് ഒക്കെ ഉണ്ടാവില്ലേ? അങ്ങിനെ ഒരാള്‍ പഞ്ചായത്തിലേക്ക് വരുമോ?
അതൊക്കെ നമ്മള്‍ക്ക്, പാവം ഗ്രാമീണര്‍ക്ക് അതൊന്നും അറിയില്ല. അവര്‍ക്ക് ഇപ്പോള്‍ മുസ്ലിംകള് ഒക്കെ തീവ്രവാദികളാണ്. രാജ്യത്തെ ഒറ്റുന്നവര്‍. അവര്‍ ഒരിക്കല്‍ വന്ന മാരണങ്ങള് പിന്നെ തടുക്കും. അവര്‍ക്ക് എല്ലാത്തിനും പേടിയാണ്. പ്രതേകിച്ചു പോലീസിനെ. ഒരിക്കല്‍ പിടിച്ചാല്‍ ജീവിതം പോയി എന്ന് കരുതുന്നവരാണ് അധികവും ..അത് കൊണ്ട് ഇന്ന് നിങ്ങള്‍ ഓഫീസില്‍ തന്നെ തങ്ങുക. വേറെ വഴി നോക്കാം.
അഞ്ചു മണിയോടെ എല്ലാവരും പോയി. സുന്ദരമായ ആ ഗ്രാമം വിരൂപമായി അയാള്‍ക്ക് തോന്നി. ഒപ്പം നൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തി ഒരു മതത്തെ മുഴുവന്‍ കുറ്റക്കാരായി കാണുന്ന സമൂഹത്തോടും അയാള്‍ക്ക് വെറുപ്പ് തോന്നിത്തുടങ്ങി. മതഭ്രാന്തന്മാരായ എല്ലാ മതക്കാരെയും (corrected by Team Boolokam) പച്ചക്ക് ചുട്ടു കൊല്ലാനും അയാള്‍ക്ക് തോന്നി.
76 total views, 1 views today
