“ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീ പോടാ പട്ടി” (മലയാളി എവിടെയും മലയാളി തന്നെ..!)

839

01

ഡല്‍ഹിയില്‍ നിന്നു ആംസ്റ്റര്‍ഡാമിലേയ്ക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ തന്നെ ഞാന്‍ അവനെ സ്‌കെച്ചിട്ടിരുന്നു. കാഴ്ചയില്‍ മലയാളിയെ പോലെ തോന്നിച്ചിരുന്ന അവന്‍ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചിരിക്കുകയും, ഓരോ തമാശയ്ക്കും പുഞ്ചിരിച്ചും കൊണ്ടിരുന്നു.

ഒടുവില്‍ ആംസ്റ്റര്‍ഡാമില്‍ ഇറങ്ങാന്‍ നേരം സംശയനിവൃത്തി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. “ആപ്പ് കേരളാ സെ ഹേ?” ഞാന്‍ ചോദിച്ചു. “നഹി ഭായി, ബഹുത് ലോഗ് മുജ്‌ഹെ മലയാളി സമജ്കര്‍ യേ സവാല്‍ പൂച്ചാ ഹേ!..” അവന്റെ ബാക്കി ഉത്തരം കേട്ടാണ് ഞാന്‍ ഞെട്ടിയത്.

My malayali friends taught me two Malayalam sentences. Whenever you meets a Malayali girl greet her by saying  “ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു” and when you meet a Malayali boy greet him by saying “നീ പോടാ പട്ടി”.

(“എന്റെ മലയാളി സുഹൃത്തുക്കള്‍ എന്നെ രണ്ടു മലയാളം വാക്കുകള്‍ പഠിപ്പിച്ചിട്ടുണ്ട് ഒരു മലയാളി പെണ്‍കുട്ടിയെ കാണുമ്പോള്‍ ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യുക. ഒരു മലയാളി ആണ്‍കുട്ടിയെ കണ്ടാല്‍ ‘നീ പോടാ പട്ടി’ എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യുക.”)

മലയാളി എവിടെയും മലയാളി തന്നെ!