happy_sunday
എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ആറ്റുനോറ്റിരുന്നു കിട്ടുന്ന ഒരു ഞായറാഴ്ച ദിവസം. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിട്ടാണല്ലേ നാം ഓരോ ഞായറാഴ്ച്ചയെയും വരവേല്‍ക്കുന്നത്. എന്നാല്‍, ഒഴിവുദിവസമായ ഞായറാഴ്ച ആണ് ഇന്ന് ഏറ്റവും തിരക്കുപിടിച്ച ദിവസം എന്ന് നിസംശയം പറയാം. ഒരാഴ്ചത്തെ മുഴുവന്‍ അലച്ചിലിനും കഷ്ടപ്പാടിനും ശേഷം നന്നായി ഒന്ന് വിശ്രമിച്ച് തിങ്കളാഴ്ച ഉന്മേഷത്തോടെ തിരികെ ജോലിയിലേയ്ക്ക് പ്രവേശിക്കണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. അപ്പോള്‍ പിന്നെ എന്താണ് ഈ കുഴപ്പങ്ങള്‍ക്കൊക്കെ കാരണം? എന്താണ് ഈ പ്രശ്‌നത്തിനു ഒരു പരിഹാരം? പരിഹാരമുണ്ട്. വളരെ നിസാരമായ് അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, നിങ്ങളുടെ ഞായറാഴ്ച ദിവസങ്ങള്‍ നിങ്ങള്‍ക്ക് മനോഹരമാക്കാം.

1. എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക

ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നത്തില്‍ നിന്ന് തന്നെ നമ്മുക്ക് തുടങ്ങാം. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ടാണ് പലപ്പോഴും കാര്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ നടത്തുവാന്‍ നമ്മുക്ക് കഴിയാത്തത്. ഓരോ ആഴ്ച അവസാനത്തോട് അടുക്കുമ്പോഴേയ്ക്കും വരുന്ന ഞായറാഴ്ച എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെങ്കില്‍ ഉദേശിച്ച കാര്യങ്ങള്‍ ഉദേശിച്ച സമയത്ത് തന്നെ ചെയ്യുവാന്‍ സാധിക്കും.

2. കുടുംബത്തോടൊപ്പം ചിലവഴിക്കുക

ഇന്ന് ഞായറാഴ്ച്ചകള്‍ ആണ് എല്ലാവരും ബിസിനസ് ഡീലുകള്‍ക്കും സ്ഥലക്കച്ചവടത്തിനും മറ്റു പരിപാടികള്‍ക്കുമായി മുന്‍കൂട്ടി റിസേര്‍വ് ചെയ്തു വെച്ചിരിക്കുന്നത്. ഈ പതിവ് മാറണം. ഞായറാഴ്ച ഇങ്ങനെ ഒക്കെ പോയി ലഭിക്കുന്ന പണം അത് കുടുംബത്തിന്റെ സന്തോഷത്തേക്കാള്‍ വലുതല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. പരമാവധി സമയം നിങ്ങളുടെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. അത് നല്‍കുന്ന സന്തോഷവും സമാധാനവും വേറെ ഒന്നില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുകയില്ല.

3. തലേആഴ്ചത്തെ കാര്യങ്ങള്‍ ഒന്നും ബാക്കി വയ്ക്കാതിരിക്കുക.

ചില ആളുകള്‍ ഉണ്ട്. ഞായറാഴ്ച അവര്‍ വേറെ ഒരു പരിപാടിക്കും പോകില്ല. പക്ഷെ, തലേ ആഴ്ച തന്നെ ചെയ്തുതീര്‍ക്കേണ്ടിയിരുന്ന പല കാര്യങ്ങളും അവര്‍ക്കപ്പോഴും ചെയ്തു തീര്‍ക്കാന്‍ ബാക്കിയുണ്ടാവും. ഞായറാഴ്ച ആയതിനാല്‍ നാളെ ഒന്നും ചെയ്യണ്ട എന്ന് കരുതി എല്ലാം അവര്‍ തിങ്കളാഴ്ചത്തെയ്ക്ക് മാറ്റി വെയ്ക്കും. എന്നിട്ട് ഞായറാഴ്ച മുഴുവന്‍ അടുത്ത ദിവസം ചെയ്തു തീര്‍ക്കാന്‍ ഉള്ള കാര്യങ്ങളെപ്പറ്റി ഓര്‍ത്തു ടെന്‍ഷന്‍ അടിച്ചിരിക്കും. ഓരോ ആഴ്ച്ചത്തെയും കാര്യങ്ങള്‍ ശനിയാഴ്ച വൈകുന്നേരത്തിനു മുന്നേ ചെയ്തു തീര്‍ക്കുക. നല്ല ഒരു ഞായറാഴ്ച ദിവസം നിങ്ങള്‍ക്ക് ലഭിക്കും.

4. പഴയ ബന്ധങ്ങള്‍ പുതുക്കുക

വളരെ വേഗത്തില്‍ മുന്നോട്ടുപോകുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. അനുദിന ജീവിതത്തിലെ തിരക്കുകളും പ്രശ്‌നങ്ങളും കാരണം നമ്മുടെ സൗഹൃദങ്ങളും ബന്ധങ്ങളും പലപ്പോഴും അറ്റുപോകാറുണ്ട്. എന്നാല്‍ ഞായറാഴ്ചദിവസത്തിന്റെ ചെറിയ ഒരു ഭാഗം അത്തരം ബന്ധങ്ങള്‍ പുതുക്കാന്‍ ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. ഓര്‍ക്കുക, ഒരു ‘ഹലോ’ മതി ഏതു സൗഹൃദവും തിരികെ കൊണ്ടുവരാന്‍.

5. കുടുംബവുമൊത്ത് ഒരു സിനിമ, പുറത്തുനിന്ന് ഭക്ഷണം, രാത്രി യാത്ര

എന്തുകൊണ്ടും ഒരു ഞായറാഴ്ച അവസാനിപ്പിക്കുവാന്‍ ഒരു സിനിമയോ ഔട്ടിങ്ങോ തികച്ചും നല്ലതാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാം എന്നുകൂടി തീരുമാനിച്ചാല്‍ തിരികെയെത്തി ഭക്ഷണം ഉണ്ടാക്കേണ്ടതിനെപ്പറ്റി ടെന്‍ഷന്‍ ആവുകയും വേണ്ട. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതിനെല്ലാം കൂടെ എടുക്കുന്ന സമയം അമിതമായിപ്പോകരുത്. അതുപോലെ ക്ഷീണം ഉണ്ടാക്കുന്നതുപോലെയുള്ള ഡ്രൈവുകളും ഒഴിവാക്കാം.

ഇത്തരം ചെറിയ കാര്യങ്ങളില്‍ അല്പം ശ്രദ്ധ കാണിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അത് വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. ഇനിയുള്ള ഞായറാഴ്ച്ചകള്‍ നിങ്ങള്‍ക്ക് സന്തോഷപ്രദം ആവുന്നെങ്കില്‍, ഒരു ചെറിയ മാറ്റം എങ്കിലും ജീവിതത്തില്‍ സംഭവിക്കുന്നെങ്കില്‍, എന്റെ പ്രയത്‌നം ഫലപ്രാപ്തിയില്‍ എത്തിക്കഴിഞ്ഞു. ഒരു നല്ല ഞായറാഴ്ച എല്ലാവര്‍ക്കും ആശംസിക്കുന്നു.

You May Also Like

മ്യൂസിക്കിനനുസരിച്ചു ഡാന്‍സ്‌ കളിക്കുന്ന ഈ കുഞ്ഞു ഇരട്ടകളെ കാണൂ [വീഡിയോ]

തങ്ങളുടെ കളിപ്പാട്ടത്തില്‍ നിന്നും വരുന്ന മ്യൂസിക്കിനനുസരിച്ച് താളത്തില്‍ ഡാന്‍സ്‌ കളിക്കുന്ന ഈ ഇരട്ടക്കുഞ്ഞുങ്ങളെ നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. ഒന്ന് കണ്ടു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത് കേട്ടോ

എകോണ്‍ഡ്രോപ്ലാസിയ – ഒരു ചെറു വിവരണം : ആശിഷ് അമ്പാട്ട്..

പൂര്‍ണ്ണമായും ഫലപ്രദമായ ഒരു ചികിത്സയും ഇത് വരെ ഈ ജനിതികരോഗത്തിന് കണ്ടെത്തിടില്ലയെങ്കിലും മെഡിക്കല്‍ ജെനിട്ടിക്‌സിലും മറ്റും നടന്നുവരുന്ന പുതിയ പഠനങ്ങള്‍ പ്രതിക്ഷയ്ക്ക് വെളിച്ചം വീശുന്നതാണ്

റേഡിയോയുടെ പ്രസക്തി

ഒരു സംവേദന മാധ്യമം എന്നാ നിലക്ക് റേഡിയോ സന്ദേശങ്ങള്‍ കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കൊടുക്കുനാ ആളും സ്വീകരിക്കുന്ന ആളും ഈ വ്യവസ്ഥിതിയിലെ അനിവാര്യ ”” ഖടകങ്ങലാണ് .ഈ രണ്ടു ”’ ഖടനാപരമായി കൂട്ടിയോജിപ്പിക്കുകയാണ് ഇതര സംവേദന മാധ്യമങ്ങളെ പോലെ റേഡിയോ ക്കും ചെയ്യാനുള്ളത്.വിഞാനത്തിന്റെ തരംങ്ങങ്ങളും ആഹ്ലാദത്തിന്റെ പ്രകാശങ്ങളും ജനജീവിതത്തില്‍ അനായാസേന പ്രസരിപ്പിക്കുന്ന ഈ പ്രക്ഷേപണ കേന്ദ്രം ശാസ്ത്രത്തിന്റെ അമൂല്യ സംഭാവനയാണ്. വിദ്യാഭ്യാസത്തെയും കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നു.അലസനിമിഷങ്ങളെ ഉന്മേഷ പൂര്‍ണങ്ങലാക്കുന്നു.തന്‍ നാട്ടിലെയും മറു നാട്ടിലെയും ജനവിഭാഗങ്ങള്‍ക്ക് പരസ്പരം അറിയാന്‍ അവസരം ഉളവാക്കുന്നു. അതിനാല്‍ പ്രക്ഷേപണ ശ്രവണ പരമായ ഒരു മനോ വൃത്തി ആരോഗ്യ പൂര്‍ണ്ണമായ പരിഷ്‌കൃത ജീവിതത്തിന്റെ മുഖ്യ ചിന്നമായി കഴിഞ്ഞിട്ടുണ്ട്.

അടുത്ത വര്‍ഷത്തോടെ ഇന്റര്‍നെറ്റ് താരിഫുകള്‍ കുത്തനെ കുറയും

അടിക്കടി വര്‍ദ്ധിക്കുന്ന മൂബൈല്‍ നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ കുറയും.