Entertainment
“ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീക്കു ജന്മദിനാശംസകൾ “

മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ജന്മദിനം ആണിന്ന് . സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാം തന്നെ താരത്തിന് ആശംസകൾ നേരുന്നുണ്ട്. തന്റെ പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേരാൻ മഞ്ജുവും മറന്നില്ല. സാമൂഹ്യമാധ്യമത്തിലൂടെ ആണ് മഞ്ജു വാര്യർ തന്റെ പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് ആശംസകൾ നേർന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.
“ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന !!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട് ! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം”, എന്നാണു മഞ്ജു കുറിച്ചത്. മഞ്ജു ആശംസകൾ നേർന്നുകൊണ്ട് ച്യ്ത പോട്ടയിൽ സംയുക്ത വർമ്മ കൂടിയുണ്ട്.
View this post on Instagram
792 total views, 12 views today