ടംഗ് പാച്ച് സര്‍ജറി: തൂക്കം കുറയ്ക്കുവാന്‍ പുതിയ ഓപ്പറേഷന്‍

El-Colacho
ഇന്ന് ലോകത്ത് അമിതഭാരം ഒരു പ്രശ്‌നമായി മാറുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതികളും വ്യായാമത്തിന്റെ അഭാവവും ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. പലതരം ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. കലോറി കുറഞ്ഞ ഭക്ഷണ രീതിയും വ്യായാമവും ഒക്കെ ആണ് പ്രധാനമായി ഉള്ള ചികിത്സാ രീതികള്‍. ഓപ്പറേഷന്‍ കൊണ്ടും അമിതഭാരം ചികില്‍സിക്കപ്പെടുന്നുണ്ട്. ആമാശയത്തില്‍ ബാന്‍ഡ് ഇടുന്ന രീതിയും നിലവില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നാക്കില്‍ ഒരു പ്രോളിന്‍ പാച്ച് തയ്ച്ച് പിടിപ്പിച്ച് ചികിത്സിക്കുന്ന ഒരു പുതിയ രീതിയാണ് ഈ വീഡിയോയില്‍ വിവരിക്കുന്നത്. ഇങ്ങിനെ ചെയ്യുമ്പോള്‍ രോഗിക്ക് കട്ടിയുള്ള ആഹാരം കഴിക്കുവാന്‍ കഴിയില്ല. കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. കണ്ടു നോക്കുക.