Gadgets
ടച്ച് ഫ്രീ ഫോണ്‍ ടെക്നോളജിയുമായി ഗോവന്‍ യുവതി; ഇനി ആംഗ്യം കാണിച്ചു ഫോണെടുക്കാം
ടച്ച് സ്ക്രീനുകള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനേക്കാള്‍ നല്ലൊരു ടെക്നോളജിയെ കുറിച്ച് നമ്മള് ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന സൂചന നല്കി കൊണ്ട് ഒരു ഗോവന്‍ യുവതി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടു പിടുത്തം നടത്തിയിരിക്കുന്നു.
85 total views

ടച്ച് സ്ക്രീനുകള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനേക്കാള്‍ നല്ലൊരു ടെക്നോളജിയെ കുറിച്ച് നമ്മള് ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന സൂചന നല്കി കൊണ്ട് ഒരു ഗോവന്‍ യുവതി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടു പിടുത്തം നടത്തിയിരിക്കുന്നു. സൗത്ത് ഗോവയിലെ വെലിമില്‍ ഉള്ള ആന്‍ഡ്രിയ കൊലക്കോ എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ തന്റെ കണ്ടു പിടുതതിലൂടെ താരമായി മാറിയിരിക്കുന്നത്.
ഫോണില്‍ തൊടാതെ തന്നെ ആംഗ്യം കാണിച്ചു കൊണ്ട് ഫോണിലെ പ്രവര്‍ത്തികള്‍ ചെയ്യാം എന്നതാണ് ഈ യുവതി കൊണ്ട് വന്നിരിക്കുന്ന 3dim സാങ്കേതിക വിദ്യ. അമേരിക്കയിലെ മാസാച്യുസെറ്റ്സ് സര്‍വ്വകലാശാല സംഘടിപ്പിച്ച മത്സരത്തിലാണ് ആന്‍ഡ്രിയ ടച്ച് ഫ്രീ സാങ്കേതിക വിദ്യ വിശദീകരിക്കുന്ന ത്രീഡിയം പ്രബന്ധം അവതരിപ്പിച്ചത്. നിലവില്‍ സാംസങ് ഗാലക്സി എസ് 4ല്‍ ഈ സാങ്കേതിക അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ടച്ച് ഫ്രീ സാങ്കേതിക വിദ്യക്ക് വ്യാപക പ്രചാരം ലഭിച്ചിട്ടില്ല.സാംസങ്ങിനെക്കാള്‍ ആന്‍ഡ്രിയ കൊണ്ട് വന്ന സാങ്കേതിക വിദ്യ മികച്ചു നില്ക്കുന്നു എന്നതാണ് 3dim ന്റെ പ്രത്യേകത.
ആന്‍ഡ്രിയയുടെ പുതിയ ടെക്നോളജി വാണിജ്യമായി വിപണിയില്‍ എത്തിച്ചു പല വമ്പന്മാരെയും തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ ക്ഷണിക്കുകയാണ് ആന്‍ഡ്രിയയുടെ ലക്ഷ്യം.
86 total views, 1 views today