ടാന്നെര്‍ ഫൗസ്റ്റിന്റെ വേള്‍ഡ് റെക്കോര്‍ഡ്‌ ജമ്പ്‌, അതും സ്പോര്‍ട്സ്‌ കാറില്‍ [വീഡിയോ]

221

1

ടാന്നെര്‍ ഫൗസ്റ്റിനെ അറിയില്ലേ? രണ്ടു തവണ ലോക റാലി ക്രോസ് ചാമ്പ്യനും രണ്ടു തവണ ഫോര്‍മുല ഡ്രിഫ്റ്റ് ചാമ്പ്യനും മൂന്നു തവണ എക്സ് ഗെയിംസ് ഗോള്‍ഡ്‌ മെഡലിസ്റ്റുമായ ടാന്നെര്‍ ഫൌസ്റ്റിനെ. കഴിഞ്ഞ ജൂലൈയില്‍ കക്ഷി ഒരു ലോക റെക്കോര്‍ഡ്‌ നേടിയത് നമ്മളില്‍ പലരും വായിച്ചു കാണുമല്ലോ. ഹോട്ട് വീല്‍സിന്റെ യെല്ലോ ഡ്രൈവര്‍ ആയ ടാന്നെര്‍ ഫൗസ്റ്റ് ഒരു നാലു ചക്ര വാഹനത്തില്‍ ചാടി ഏറ്റവും ദൂരം വായുവിലൂടെ സഞ്ചരിച്ച റെക്കോര്‍ഡ്‌ ആണ് നേടിയിരുന്നത്. മുന്‍ റെക്കോര്‍ഡ്‌ ആയ 42 അടി എന്നത് തകര്‍ത്തിട്ടു 66 അടി എന്നത് കക്ഷി തന്റെ പേരില്‍ കുറിച്ചിട്ടു. അന്ന് നമ്മളില്‍ പലരും കാണാത്ത ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ

അതെ സമയം ലോക റെക്കോര്‍ഡ്‌ പ്രകടനത്തിന് മുന്‍പ്‌ യെല്ലോ ഡ്രൈവര്‍ പരാജയത്തില്‍ കലാശിച്ച ഒരു പ്രകടനം നടത്തിയിരുന്നു. അതും ഒന്ന് കണ്ടു നോക്കൂ

എങ്ങിനെയുണ്ട് സുഹൃത്തുക്കളെ ടാന്നെര്‍ ഫൌസ്റ്റിന്റെ ചാട്ടം ? നിങ്ങള്‍ക്കിഷ്ടപ്പെട്ടോ?