ടിവിയില്‍ ഫുട്ബോള്‍ കണ്ട യുവാക്കളെ ഭീകരര്‍ വധിച്ചു.!

    148

    guy-watching-football-300x175

    ഏഷ്യ കപ്പ് ഫുട്ബോള്‍ മത്സരം ടിവിയില്‍ കണ്ട യുവാക്കളെ ഭീകരര്‍ വെടി വച്ച് കൊന്നു.

    ഇറാഖും ജോര്‍ദാനും തമ്മിലുള്ള കളി കണ്ട് കൊണ്ടിരുന്ന യുവാവിനെയാണ് ഐഎസ് ഭീകരര്‍ വെടി വച്ച് കൊന്നത്. ഇറാഖിലെ മോസുളില്‍ കളി കൊണ്ടിരുന്ന 13 ആണ്‍കുട്ടികളെ ഭീകരര്‍ തോക്കുമായി വളയുകയായിരുന്നു. കടുത്ത ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം ഇവര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഭീകരരുടെ ഭീഷണി ഭയന്ന് മരിച്ച യുവാക്കളുടെ മാതാപിതാക്കള്‍ക്ക് പോലും മൃതശരീരത്തിന്റെ അരികിലേക്ക് പോകാന്‍ കഴിയാത അവസ്ഥയാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

    ഫുട്ബോള്‍ കളി ടിവിയില്‍ കണ്ടു കടുത്ത മതനിന്ദ നടത്തിയത് കൊണ്ടാണ് തങ്ങള്‍ ഈ യുവാക്കളെ കൊല്ലുന്നത് എന്ന് ഭീകരര്‍ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്ന് സംഭവം കണ്ടു നിന്നവര്‍ പറയുന്നു.