Share The Article

new1

ഈ എന്‍ജിനിയറിങും സിനിമയും തമ്മിലെന്താണ് ബന്ധം? എന്‍ജിനിയറിങ് പഠിച്ചാല്‍ സിനിമാ നടനാകാന്‍ പറ്റുമോ ?

ശ്രീനിവാസന്റെ പ്രശസ്തമായ പോളിടെക്നിക് ഡയലോഗ് മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്, ഇന്ന് മലയാള സിനിമ എന്നാ വണ്ടി നേരാ വണ്ണം ഓടിച്ചു പോകുന്നത് ഇതേ പോലത്തെ ചില പോളി ടെക്നിക് പഠിച്ചു ഇറങ്ങിയവരാണ്…

അവരില്‍ ചിലരെ ഇവിടെ പരിചയപ്പെടാം…

ടിജി രവി

തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞ ആളാണ് ടിജി രവി.

വിനീത് ശ്രീനിവാസന്‍

ചെന്നൈ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ് വിനീത്. അവിടെവച്ചാണ് സഹധര്‍മിണിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.

അജു വര്‍ഗീസ്‌

ഹിന്ദുസ്ഥാന്‍ ഗ്രൂപ്പില്‍ നിന്നും 2006 ല്‍ ആണ് അജു ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയത്.

രജത്ത് മേനോന്‍

ചെന്നൈ സെന്റ് ജോസഫ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ നടനാണ് രജത്ത് മേനോന്‍.

സണ്ണി വെയിന്‍

കോഴിക്കോട് യൂണി വേഴ്‌സിറ്റിയില്‍ നിന്നും ബിടെക് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാസായതാണ് സണ്ണി.

ഇന്ദ്രജിത്ത്

പ്രശസ്ത നടന്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് സുകുമാരനും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ്

 

ശ്രീജിത്ത്‌ രവി

കര്‍ണാടക നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി.

നിവിന്‍ പോളി

അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി. ബാംഗ്ലൂരില്‍ ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് നിവിന്‍ സിനിമയിലെത്തിയത്.

ശ്രീജിത്ത് വിജയ്

രതി നിര്‍വ്വേതത്തിലെ പപ്പുവും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ്. വാഴക്കുളം വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനിയറി ആന്റ് ടെക്‌നോളജിയില്‍ നിന്നും ബിടെക്‌സ് കപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി.