‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് അമലാ പോളിനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ ദ ടീച്ചര്‍’. ഇപ്പോൾ ചിത്രത്തിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത് . ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനായ വിവേക് തന്നെയാണ്. പി വി ഷാജി കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒരു സസ്പെൻസ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് . ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്തു ,. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്താണ് നിർവഹിക്കുന്നത്. സംഗീതം ഡോൺ വിൻസെന്റ്.
ഒരു അധ്യാപികയുടെ അതിജീവന പോരാട്ടമാണ് ഈ കഥ. തനിക്കു സംഭവിച്ച അപമാനം വിദ്യാർത്ഥികളിൽ നിന്നുകൂടി ആകുമ്പോൾ ആ അധ്യാപികയുടെ ഹൃദയം എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. കുടുംബം പോലും കയ്യൊഴിഞ്ഞ അവസ്ഥയിലും അവൾ പോരാടാൻ രണ്ടും കല്പിച്ചു തന്നെ ഇറങ്ങുകയാണ്. ഈ വീഡിയോ ടീച്ചർ എന്ന സിനിമയുടെ ഏറ്റവും നല്ല ഭാഗമാണ് എന്നതിൽ സംശയമില്ല.