Malayalam Cinema
[ടീസര്‍] മമ്മൂട്ടിക്ക് ഇനി ‘അഛാ ദിന്’
20 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന, മലയാളം നന്നായി സംസാരിക്കുന്ന, ദുര്‍ഗാദാസ് എന്ന ജാര്‍ഖണ്ഡ് സ്വദേശിയായി ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്.
100 total views

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മാര്ത്താണ്ടന് സംവിധാനം ചെയ്യുന്ന ‘അഛാ ദിന്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി അവതരിപ്പിക്കുന്ന ദുര്‍ഗാദാസ് എന്ന, 20 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന, മലയാളം നന്നായി സംസാരിക്കുന്ന, ജാര്‍ഖണ്ഡ് സ്വദേശിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചു നീങ്ങുന്ന അഛാ ദിന് ഒരു കുടുംബചിത്രം ആയിരിക്കും. മാനസി ശര്‍മ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ ജൂണ്‍ 20ന് റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. തിയേറ്റര്‍ റിലീസ് എന്ന് ആയിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോള്‍ വിവരങ്ങള്‍ ഒന്നുംതന്നെ ലഭ്യമല്ല. മാര്ത്താണ്ടന് സംവിധാനം ചെയ്ത ആദ്യ ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലും മമ്മൂട്ടി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
101 total views, 1 views today