Featured
ടൂറിനില്‍ ഉള്ളത് യേശുവിനെ സംസ്കാര സമയത്ത് പൊതിഞ്ഞ വസ്ത്രം തന്നെ !
വര്‍ഷങ്ങളായി വിശ്വാസികളുടെ മനസ്സില്‍ തീരാ ചോദ്യമായിരുന്ന ഇറ്റാലിയന്‍ നഗരമായിരുന്ന ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നു. ആ വസ്ത്രം യേശുവിന്റെ സംസ്കാര സമയത്ത് പൊതിഞ്ഞ വസ്ത്രം തന്നെയെന്ന് ശാസ്ത്രജ്ഞന്മാര് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
131 total views, 2 views today

വര്‍ഷങ്ങളായി വിശ്വാസികളുടെ മനസ്സില്‍ തീരാ ചോദ്യമായിരുന്ന ഇറ്റാലിയന്‍ നഗരമായിരുന്ന ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നു. ആ വസ്ത്രം യേശുവിന്റെ സംസ്കാര സമയത്ത് പൊതിഞ്ഞ വസ്ത്രം തന്നെയെന്ന് ശാസ്ത്രജ്ഞന്മാര് നടത്തിയ പഠനത്തില്‍ കണ്ടെത്തി. യേശു ക്രിസ്തുവിനെ കുരിശില്‍നിന്നിറക്കിയ ശേഷം പുതപ്പിച്ച ചണത്തിന്റെ ചേലയാണിത്. യേശു ക്രിസ്തുവിനെ കുരിശില്‍നിന്നിറക്കിയ ശേഷം പുതപ്പിച്ച കച്ചയില്‍ തിരുമുഖം പതിഞ്ഞിട്ടുണ്ടെന്നാണു ക്രൈസ്തവ വിശ്വാസം. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആ ചിത്രം വീണ്ടെടുത്തിട്ടും ഉണ്ട്.
ഇന്‍ഫ്രാറെഡ്, ഹൈ ടെക് ഫൈബര്‍ അനാലിസിസ് തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തില്‍ ആണ് ഈ വസ്ത്രത്തിന്റെ ഉത്ഭവം ശാസ്ത്ര ലോകം കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധമായി പുറത്തിറങ്ങിയ ഒരു ഗ്രന്ഥത്തിലാണ് ഈ കണ്ടെത്തലുകളെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്.
ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പാദുവയിലെ ഗവേഷകര്‍ ഈ ലിനന്‍ വസ്ത്രം യേശുവിന്റെ സംസ്കാര സമയത്ത് ഉപയോഗിച്ചതാകാമെന്ന നിഗമനത്തില്‍ എത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് പഠനം നടത്തിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഗിലിയോ ഫാന്റിയാണ് ഇത് സംബന്ധമായി ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇവര്‍ നടത്തിയ പരീക്ഷണത്തില്‍ വസ്ത്രം യേശുവിന്റെ കാലത്ത് ഉപയോഗിച്ചത് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ടൂറിന് കത്തീഡ്രലില്‍ അള്‍ത്താരയില്‍ സ്പെഷ്യല്‍ ആയി ഡിസൈന്‍ ചെയ്ത കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കുന്ന പ്രത്യേക തരം കണ്ണാടിക്കൂട്ടിലാണ് ഈ തിരുക്കച്ച സൂക്ഷിച്ചിരിക്കുന്നത്.
132 total views, 3 views today