ടെക്കികളെ തല്ലാന്‍ ചിരഞ്ജീവിയുടെ മകന്‍ നേതൃത്വം കൊടുക്കുന്ന വീഡിയോ

238

5

ചിരഞ്ജീവിയുടെ മകനും തെലുങ്ക് നടനുമായ രാം ചരണ്‍ തേജ നടുറോഡില്‍ യുവാക്കളെ മര്‍ദിക്കാന്‍ നേത്യത്വം നല്‍കിയതായ വാര്‍ത്ത‍ ഇന്ന് രാവിലെ വന്നിരുന്നു. തേജ സഞ്ചരിച്ചിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം അനുവദിക്കാതിരുന്നതിന് യുവാക്കളെ അംഗരക്ഷകരെക്കൊണ്ട് മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ ബഞ്ചാര ഹില്‍സിലായിരുന്നു സംഭവം. ബഞ്ചാര ഹില്‍സിലെ റോഡ് നമ്പര്‍ വണ്ണില്‍ ജി വി കെ മാളിന് സമീപമാണ് സംഭവം നടന്നത്. എന്നാല്‍ വാര്‍ത്ത‍ വന്നു എന്നല്ലാതെ ഫോട്ടോകള്‍ ഒന്നും അധികം പുറം കണ്ടിരുന്നില്ല. ഇപ്പോള്‍ സാക്ഷി ടിവി തള്ളിനിടെ തേജ ഉണ്ടെന്നു തെളിയിക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.

രാജ് ക്യഷ്ണ ജംഗ്ഷനില്‍ നിന്ന് നാഗാര്‍ജുന സര്‍ക്കിളിലേക്ക് പോവുകയായിരുന്നു രാം ചരണ്‍. ആസ്റ്റണ്‍ മാര്‍ട്ടില്‍ കാറില്‍ അതിവേഗത്തില്‍ ഡ്രൈവ് ചെയ്യുകയായിരുന്നു രാം. മുന്നില്‍ പോവുകയായിരുന്ന മാരുതി ഓള്‍ട്ടോ കാര്‍ മറികടന്ന് പോകാന്‍ വഴി നല്‍കിയില്ല. എഞ്ചിനീയര്‍മാരായ യുവാക്കാളായിരുന്നു കാറിലുണ്ടായിരുന്നത്. രാം ചരണ്‍ തുടര്‍ച്ചയായി ഫോണ്‍ മുഴക്കിയെങ്കിലും അവര്‍മാറിയില്ല. കുറച്ച് സ്ഥലം കിട്ടിയ രാം ചരണ്‍ വാഹനത്തെ മറികടന്നു. മനപൂര്‍വ്വം സ്ഥലം നല്‍കാത്തതല്ലെന്നും യുവാക്കള്‍ പറഞ്ഞെങ്കിലും  രാം ചരണ്‍ നാല് അംഗരക്ഷകരെ ഫോണിലൂടെ വിളിച്ചു വരുത്തി യുവാക്കളെ തല്ലുകയായിരുന്നു. യുവാക്കള്‍ പരാതി നല്‍കാത്തത് കൊണ്ട് രാം ചരണിനെതിരെ കേസേടുക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.