ടെഡി ബിയര്‍
കഴിഞ്ഞ ദിവസം അജ്മാന് ലുലുഷോപ്പിങ് സെന്ററില്‍ പോകാന്‍ ഇടയായി….ബില്ലു പേ ചെയ്യാന്‍ ചെന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫാമിലി. അച്ഛനും അമ്മയും ഒരു 5 വയസ്സു തോന്നിക്കുന്ന ആണ്‍കുട്ടിയും. ട്രോളിയില്‍ കുറെ വീട്ടു സാധങ്ങള്‍ ഉണ്ട് .കുട്ടിയുടെ കയ്യില്‍ ഒരു ടെഡി ബിയര്‍ ,അവന് അത് വച്ച് കളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു …ബില്‍ അടിച്ചു കഴിഞ്ഞു ..അച്ഛന് വാലെറ്റ്ല്‍ നിന്നും പൈസ കൊടുക്കുവാന്‍ തുടങ്ങുബോള്‍ ടെഡിബിയറിന്റെ ബില്‍ അടിച്ചിട്ടില്ല .
60 total views

കഴിഞ്ഞ ദിവസം അജ്മാന് ലുലുഷോപ്പിങ് സെന്ററില്‍ പോകാന്‍ ഇടയായി….ബില്ലു പേ ചെയ്യാന്‍ ചെന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫാമിലി. അച്ഛനും അമ്മയും ഒരു 5 വയസ്സു തോന്നിക്കുന്ന ആണ്‍കുട്ടിയും. ട്രോളിയില്‍ കുറെ വീട്ടു സാധങ്ങള്‍ ഉണ്ട് .കുട്ടിയുടെ കയ്യില്‍ ഒരു ടെഡി ബിയര്‍ ,അവന് അത് വച്ച് കളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു …ബില്‍ അടിച്ചു കഴിഞ്ഞു ..അച്ഛന് വാലെറ്റ്ല്‍ നിന്നും പൈസ കൊടുക്കുവാന്‍ തുടങ്ങുബോള്‍ ടെഡിബിയറിന്റെ ബില്‍ അടിച്ചിട്ടില്ല ..അതിന്റെ വില 65 ദിര്‍ഹം ..അയാളുടെ കയ്യില്‍ പൈസ തികയുന്നില്ലായിരുന്നു എന്നു തോന്നി …ഭാര്യയോട് അയാള്‍ എന്തോ പറഞ്ഞു .ആ സ്ത്രീ കുട്ടിയോട് ഹിന്ദിയില്‍ പറഞ്ഞു “മോനേ ഇത് നമുക്ക് പിന്നെ വാങ്ങാം …അവിടെ വെക്കൂ …അവന് സമതിക്കുന്നില്ലായിരുന്നു ..പാപ്പയുടെ കയ്യില്‍ പൈസ തികയില്ല മോനേ പിന്നെ വാങ്ങാം …അമ്മ വീണ്ടും പറഞ്ഞു. അവന് വിശ്വസം വന്നില്ല “പപ്പ പൈസ ഇല്ലേ ,അവന് പപ്പയോട് ചോദിച്ചു. ഇല്ല മോനേ. എവിടെ നോക്കട്ടെ അവന് വാലെറ്റ് വാങ്ങി നോക്കി ..അവന്റെ കണ്ണുകളില്‍ നിരാശ …മുഖത്തു സങ്കടം ..കണ്ണുകള്‍ നിറഞ്ഞു വന്നു ..ഒന്നും മിണ്ടാതെ അവന് ടെഡി ബിയര്‍ , ബില്‍ അടിക്കുന്ന ആള്‍ക്ക് കൊടുത്തു ..പിന്നെ ഒരു വട്ടം കൂടി ആ ടെഡി ബിയറിനെ ഒന്നു നോക്കിയിട്ട് പതുക്കെ പുറത്തേക്ക് ഇറങ്ങി നിന്നു ..ദൂരേക്ക് നോക്കി ….
ശരിക്കും അയാളോട് എനിക്ക് ദേഷ്യം തോന്നി ..ആ വാലെറ്റ്ല്‍ ക്രഡിറ്റ് കാര്‍ഡു കാണും വേണമെങ്കില്‍ അയാള്‍ക്ക് അത് വാങ്ങി കൊടുക്കാം 65 ദിര്‍ഹം ഇല്ലാതെ വരില്ല…മനപൂര്‍വം കള്ളം പറഞ്ഞതാ …
പക്ഷേ പിന്നെ ഞാന്‍ ഒരു കാഴ്ച കണ്ടു ..ആ അച്ഛനും അമ്മയും കൂടി കുറെ സാധങ്ങള്‍ തിരഞ്ഞു മാറ്റുന്നു …..ആ സാധങ്ങള്‍ ഇപ്പോ വേണ്ട എന്നു പറങ്ങിട്ടവര് ടെഡി ബിയറിന്റെ ബില്‍ അടിക്കാന്‍ പറയുന്നു.സന്തോഷത്തോടെ ആ സെയില്‍സ് മാന്‍ ബില്‍ അടിക്കുന്നു .കാത്തു നില്ക്കുന്നതില് ഒരു അഷമതയും കാണിക്കാതെ ഞാനും എനിക്ക് പിന്നിലുള്ളവരും ക്യൂ നില്ക്കുന്നു .
അവസാനം കാത്തു നിര്‍ത്തിയതില്‍ സോറി പറയുമ്പോള്‍ അയാള്‍ പതുക്കെ എന്നോടു പറഞ്ഞു “ദോ മഹിനെസേ സാലറി നഹി മിലാ ബായി ” ( രണ്ടു മാസമായി സാലറി കിട്ടിയിട്ടില്ല ) പിന്നെ അവര്‍ പുറത്തു കടക്കുന്നു …തിരിഞ്ഞു നില്ക്കുന്ന അവന്റെ കയ്യില്‍ ആ ടെഡി ബിയര്‍ കൊടുക്കുന്നു പിന്നെയുള്ള അവന്റെ സന്തോഷം എനിക്ക് ശരിക്കും കാണാന്‍ പറ്റിയില്ല ,കാരണം നിറഞ്ഞു വന്ന കണ്ണുനീര് എന്റെ കാഴ്ച മറച്ചിരുന്നു.
61 total views, 1 views today
