Bf7xIjz_ww0

രണ്ടു കൂട്ടുകാര്‍. ആള്‍ക്കാരെ പറ്റിക്കാന്‍ ഇവര്‍ ബഹുമിടുക്കന്മാര്‍ ആണ്.  ഇതിലെ ഒരുത്തന്‍ തന്റെ ഗേള്‍ ഫ്രെണ്ടിനെ പറ്റിക്കാന്‍ തീരുമാനിച്ചു. ക്യാമറയും മറ്റു സംവിധാനങ്ങളും എല്ലാം റെഡി.  ഗേള്‍ ഫ്രണ്ടിനെ മുറിയിലേക്ക് വിളിച്ചു വരുത്തി, നമ്മുടെ കഥ നായകന്‍ ആ ദുഃഖ സത്യം വെളിപ്പെടുത്തി, “എനിക്ക് മറ്റൊരു സ്ത്രീയില്‍ ഒരു കുഞ്ഞു ഉണ്ട്” ആദ്യം ഗേള്‍ ഫ്രണ്ട് ഇതിനെ ഒരു തമാശ ആയി എടുത്തു, അവന്‍ അവന്റെ പതിവ്പറ്റിക്കല്‍ പരിപാടി തന്റെ അടുത്തും കാണിക്കുന്നതായിട്ടെ അവള്‍ കരുതിയുള്ളു. പക്ഷെ അവന്‍ “സീരിയസ്” ആയി അഭിനയിച്ചു.പതിയെ അവള്‍ വിശ്വസിച്ചു തുടങ്ങി, പിന്നെ അവള്‍ പൊട്ടി തെറിച്ചു, തന്നെ ചതിച്ച ആ കാമുകനെ കുറെ തെറിയും വിളിച്ചു അവള്‍ പുറത്തേക്ക് ഇറങ്ങി ഓടി..!!!

സംഗതി ഹിറ്റ്‌ ആയി എന്നു ഉറപിച്ചു കള്ളകാമുകന്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയപ്പോള്‍ പുറത്ത് നിന്നു ഒരു ശബ്ദം..!!! നമ്മുടെ കാമുകി, കാമുകന്‍ തന്നെ ചതിച്ചതില്‍ മനംനൊന്ത് മുന്നം നിലയില്‍ നിന്നു താഴേക്ക് ചാടി..!!! ഒച്ച കേട്ടു പുറത്തു വന്ന കാമുകന്‍ കണ്ടത് താഴെ വീണു നിശ്ചലമായി കിടക്കുന്ന തന്റെ കാമുകിയുടെ ശരീരം ആണ്. പണി പാളി അല്ലെ..???കാമുകനു മെഗാ ഷോക്ക്‌..!!!

ഇനി കുറച്ചു ഫ്ലാഷ് ബാക്ക്..!!!

നമ്മുടെ വൈറല്‍ സഹോദരന്മാരില്‍ ഒരാള്‍ കാമുകിയെ പറ്റിക്കാന്‍ തീരുമാനിച്ചപ്പോള്‍, മറ്റേ സഹോദരന്‍ നമ്മുടെ കാമുകന് ഇട്ടു പണിയാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ പറ്റിക്കല്‍ നാടകത്തിന്റെ സ്ക്രിപ്റ്റ് കാമുകിക്ക് ഇയാള്‍ ചോര്‍ത്തി നല്‍ക്കുകയും ചെയ്തു..തീര്‍ന്നില്ല, കാമുകിക്ക് ഒരു ഡ്യുപിനെ ഉണ്ടാക്കി കെട്ടിടത്തിന്റെ താഴെ നിറുത്തുകയും ചെയ്തു,അതായത് ഒര്‍ജിനല്‍ കാമുകി ചാടില്ല, ജസ്റ്റ്‌ താഴേക്ക് ചാടുന്ന ശബ്ദം മാത്രം കൊടുത്തു ഒളിക്കും,നമ്മുടെ ഡ്യുപ്പ് ചത്ത്‌ കിടന്നു അഭിനയിക്കും.

എല്ലാം പ്ലാന്‍ ചെയ്തപ്പോലെ തന്നെ നടന്നു, കാമുകിയെ പറ്റിക്കാന്‍ ഉറച്ചു ഇറങ്ങിയ കാമുകനെ തിരിച്ചു പണി കൊടുത്ത് കൂട്ടുകാരനും കാമുകിയും സംഗതി ഉഷാറാക്കി..!!! പാവം കാമുകന്‍ ഞെട്ടി പേടിച്ചു റോഡില്‍ വീണു കരയുന്നത് ഈ വിഡിയോയുടെ ഹൈ ലൈറ്റ് ആകുന്നു.!!!

 

You May Also Like

പെണ്ണുങ്ങള്‍ ആണിനെ പ്രൊപ്പോസ് ചെയ്താലോ..? – വീഡിയോ

ഒരു പയ്യനെ ഇങ്ങോട്ട് വന്നു പ്രേമിച്ചാല്‍ എന്തൊക്കെയാവും അയാള്‍ പ്രതീഷിക്കുക ??? പ്രതീക്ഷ മാത്രമല്ല നേടുകയും ചെയ്തു… വീഡിയോ കാണൂ…

കിക്കിനെ അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയത് യുവാവ് പറ്റിച്ചത് ജനലക്ഷങ്ങളെ

എന്നാല്‍ ഇത്രയേറെ പേരെ ചെരിയ ഒരു പൊടിക്കൈ ഉപയോഗിച്ച് പറ്റിച്ചിരിക്കുകയാണ് ആ മിടുക്കന്‍ യുവാവ്. ആ പൊടിക്കൈ കാണാന്‍ താഴത്തെ വീഡിയോ ഒന്ന് കണ്ട് നോക്കു…

അര്‍ദ്ധനാരീപൂജയുടെ പേരില്‍ പീഡനം – യുവതിയുടെ പരാതിയില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു..

എരുമേലി പുലിക്കുന്ന് തോപ്പില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ഇത്തരം പൂജകളിലൂടെ നിരവധി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

ലോകത്തിലെ ആദ്യത്തെ സെല്ഫിയുടെ പഴക്കം 200 വര്‍ഷം.

ആദ്യം പതിനായിരം പൗണ്ട്പറഞ്ഞ ചിത്രത്തിന് വേണ്ടി പല പ്രമുഖരും രംഗത്ത് എത്തിയതോടെ പടത്തിന്റെ മൂല്യം കുതിച്ചുയര്‍ന്നു.