ടേക്ക് എ സെല്‍ഫി പുള്ളെ; ചില “സെല്‍ഫി” രഹസ്യങ്ങള്‍ !

577

Untitled-1

ഇപ്പോള്‍ ഒരു സെല്‍ഫി എടുക്കാത്തവരായി ആരും തന്നെ കാണില്ല. എവിടെ ചെന്നാലും നിങ്ങള്‍ ഒരു സെല്‍ഫി എടുക്കും, അല്ലെങ്കില്‍ സെല്‍ഫി എടുക്കുന്ന ഒരാളുടെ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ നിങ്ങള്‍ ചെന്ന് പെടും. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മളെ ഏറെ അധികം സ്വാധിനിച്ച സെല്‍ഫി എങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഭാഗാമാകുന്നു…

സെല്‍ഫി വന്ന ശേഷം നിങ്ങള്‍ ഇങ്ങനെയാണ്…

1. എന്നും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിന് മുന്‍പായി കുറഞ്ഞത് 10 അല്ലെങ്കില്‍ 15 സെല്‍ഫി നിങ്ങള്‍ എടുക്കും.

2. ഇപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട ആപുകള്‍ ഇന്‍സ്റ്റാഗ്രാമും, സ്‌നാപ്ചാറ്റുമാണ്.

3. സാധാരണ ഫോട്ടോകള്‍ നിങ്ങള്‍ ഇപ്പോള്‍ എടുക്കാറേയില്ല…!

4. നിങ്ങളുടെ മുഖം സെല്‍ഫിക്ക് അനുയോജ്യമായ രീതിയില്‍ പിടിക്കുന്നതില്‍ നിങ്ങള്‍ വൈദഗ്ദ്ധ്യം നേടി കഴിഞ്ഞു കാണും.

5. അവധിക്കാലത്ത് കണ്ണില്‍ കാണുന്നത് എന്തും സെല്‍ഫി ആക്കുക എന്നത് നിങ്ങളുടെ ഒരു ഹോബിയായി കഴിഞ്ഞു.

6.  പിറന്നാളിന് സമ്മാനമായി കൊതിക്കുന്നത് സെല്‍ഫി സ്റ്റിക്ക് ആയിരിക്കും.

7. ഒരു ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ മുന്‍ഭാഗത്തെ ക്യാമറയുടെ ഗുണനിലവാരം പരിശോധിക്കും.

8. സെല്‍ഫികള്‍ ഇഷ്ടമല്ലാത്ത ആളുകളെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.