ടൈം ട്രാവലേര്‍സിനെ ആവശ്യമുണ്ട്

373

Kalimannu
ഈയിടെ ഇംഗ്ലണ്ടിലെ കെന്റില്‍ നിന്നും ആരോ ഗംട്രീയില്‍ ചെയ്ത ഒരു പരസ്യം ആണ് ഇത്. ടൈം ട്രാവല്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം എന്നായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. പരസ്യം ചെയ്യുന്നയാള്‍ പണ്ട് ടൈം ട്രാവല്‍ നടത്തിയിരുന്നുവെന്നും, എന്നാല്‍ ഇന്നത്തെ ശാരീരികാവസ്ഥയില്‍ അതിനു കഴിയുന്നില്ല എന്നും പറയുന്നുണ്ട്. അപേക്ഷകര്‍ തന്നെ അവരുടെ ജീവന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടതാണ്. ഈ ട്രാവലില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം.

എന്താണ് ഇത് എന്ന് ആലോചിക്കുന്നവര്‍ക്കു വേണ്ടി ടൈം ട്രാവലിനെ കുറിച്ച് അല്പം. കാലത്തിന് മുന്നോട്ടോ പിന്നോട്ടോ യാത്ര ചെയ്യുന്നതിനെയാണ് ടൈം ട്രാവല്‍ എന്ന് പറയുന്നത്. ഇത് സാധ്യമാണ് എന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്. ചാര്‌ളി ചാപ്ലിന്റെ സര്‍ക്കസ് എന്നാ ചിത്രത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരുടെ ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവര്‍ ടി ട്രാവലേര്‍സ് ആണെന്ന് കരുതുന്നവരും ഉണ്ട്.

ഇനി നമ്മുടെ പരസ്യത്തിലേക്ക് വീണ്ടും വരാം. അതിപ്പോള്‍ ഗംട്രീയില്‍ കാണുവാന്‍ ഇല്ല. വ്യാജ പരസ്യം ആണെന്ന് കരുതി സൈറ്റിന്റെ എഡിറ്റര്‍ അത് നീക്കിയതാണോ അതോ പറ്റിയ ആളിനെ പരസ്യം ചെയ്ത ആളിന് കിട്ടിയതാണോ ?

മറ്റു ചില ചിത്രങ്ങള്‍ കണ്ടു നോക്കാം

ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ചു നോക്കൂ