Featured
ടൈറ്റാനിക് ദുരന്തവും പ്രവചിച്ചിരുന്നു
നൂറു വര്‍ഷം തികയുന്ന ലോകത്തിലെ ദുരന്തങ്ങളുടെ ദുരന്തമായി വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിക് ദുരന്തവും ഒരാള്‍ പ്രവചിച്ചിരുന്നു. അമേരിക്കന്‍ എഴുത്തുകാരന് മോര്ഗന് റോബര്‍ട്ട്സണ്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ടില്‍ എഴുതിയ ഫ്യൂട്ടിലിട്ടി എന്ന നോവലിലാണ് മുങ്ങുന്ന ഒരു കപ്പലിന്റെ കഥ പറയുന്നത്. ഈ നോവലില്‍ മുങ്ങുന്ന കപ്പലിന് വലിയ പ്രാധാന്യമില്ല എങ്കിലും എന്തൊക്കെ സമാനതകള്‍ ടൈറ്റാനിക് എന്ന കപ്പലുമായി ഉണ്ട് എന്നത് വളരെ കൌതുകകരമായി തോന്നിയേക്കാം. ദുരന്തത്തിന്
71 total views, 1 views today
ടൈറ്റാനിക് മുങ്ങിയപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്ത
നൂറു വര്‍ഷം തികയുന്ന ലോകത്തിലെ ദുരന്തങ്ങളുടെ ദുരന്തമായി വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിക് ദുരന്തവും ഒരാള്‍ പ്രവചിച്ചിരുന്നു. അമേരിക്കന്‍ എഴുത്തുകാരന് മോര്ഗന് റോബര്‍ട്ട്സണ്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ടില്‍ എഴുതിയ ഫ്യൂട്ടിലിട്ടി എന്ന നോവലിലാണ് മുങ്ങുന്ന ഒരു കപ്പലിന്റെ കഥ പറയുന്നത്. ഈ നോവലില്‍ മുങ്ങുന്ന കപ്പലിന് വലിയ പ്രാധാന്യമില്ല എങ്കിലും എന്തൊക്കെ സമാനതകള്‍ ടൈറ്റാനിക് എന്ന കപ്പലുമായി ഉണ്ട് എന്നത് വളരെ കൌതുകകരമായി തോന്നിയേക്കാം. ദുരന്തത്തിന് പതിന്നാലു വര്‍ഷം മുമ്പാണ് ഈ നോവല്‍ രചിക്കപ്പെട്ടത്.
ദുരന്ത സമയത്ത് ഒരു ബോട്ടില്‍ ആളുകള്‍ രക്ഷപെടുന്നു
കപ്പലിന്റെ പേര്
ഫ്യൂട്ടിലിട്ടി എന്ന നോവലിലെ കപ്പലിന്റെ പേര് ടൈറ്റാന്‍. ദുരന്തത്തിലെ കപ്പലിന്റെ പേര് ടൈറ്റാനിക്!
കപ്പലിന്റെ സൈസ്
ഫ്യൂട്ടിലിട്ടിയിലെ കപ്പലും ആ സമയത്തെ ഏറ്റവും വലിയ കപ്പല്‍ എന്നാണു വിശേഷിപ്പിക്കപ്പെട്ടത് . നമ്മുടെ ടൈറ്റാനിക്ക് അങ്ങിനെ ആയിരുന്നുവല്ലോ. അതിനു നീളത്തില്‍ വെറും ഇരുപത്തിയഞ്ച് മീറ്റര്‍ നീളക്കൂടുതല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്പീഡ്
രണ്ടു കപ്പലുകള്‍ക്കും ഏതാണ്ട് ഒരേ സ്പീഡ് തന്നെ ആയിരുന്നു.
സേഫ്റ്റി
ഒരിക്കലും മുങ്ങില്ല എന്നാണു കഥയിലെ കപ്പലിനെയും ഒറിജിനല്‍ കപ്പലിനെയും വിശേഷിപ്പിച്ചത്.
ദുരന്ത ദിവസം
ഏപ്രില്‍ മധ്യത്തില്‍ രണ്ടു കപ്പലും മുങ്ങി!
ദുരന്ത കാരണം
മഞ്ഞുകട്ടയില്‍ ഇടിച്ചു മുങ്ങിയതാണ് നോവലിലെ ദുരന്ത കാരണം. യഥാര്‍ത്ഥ ജീവിതത്തിലും അത് തന്നെയാണ് ഉണ്ടായത്.
മരണ കാരണം
ഇത്രയധികം ആളുകള്‍ കപ്പലില്‍ ഉണ്ടായിരുന്നിട്ടും രണ്ടു കപ്പലുകളിലും വളരെ കുറച്ചു ലൈഫ് ബോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടിടത്തും കൂടുതല്‍ ആളുകളും മരിച്ചു.
72 total views, 2 views today