ചിത്രത്തില്‍ നിങ്ങള്‍ കാണുന്നത് മുഖത്ത് ട്യൂമര്‍ ബാധിച്ചു വികൃതമായി മാറിയ 26 കാരി ജോനയുടെ ഫോട്ടോയാണ്. ഭക്ഷണം കഴിക്കുവാന്‍ കഴിയാതെ വാ തുറക്കാനോ സംസാരിക്കുവാനോ പോലും കഴിയാതെ ജീവിച്ച ജോനയുടെ ജീവിതത്തില്‍ ഇപ്പോള്‍ പുതു വസന്തം വിരിയുകയാണ്. പോളണ്ട് സ്വദേശിനിയായ ഇവരെ ഡോക്ടര്‍മാര്‍ മുഖം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. പോളണ്ടില്‍ നടന്ന രണ്ടാമത്തെ മുഖം മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു അത്.
ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ ജോനയുടെ 80 ശതമാനം തൊലിയും മാറ്റി വെച്ചത്രേ. ന്യൂറോഫൈബറോമറ്റോസിസ് എന്ന അസുഖ ബാധിതയായിരുന്നു ഈ യുവതി. ഈ ശസ്ത്രക്രിയയ്ക്ക് മുന്‍പ് 35 ഓളം തവണ ഈ യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. ഡോ. ആദം മസീജെവ്സ്കിയുടെ നേതൃത്വത്തിലാണ് 23 മണിക്കൂര്‍ നീണ്ടു നിന്ന ഈ ശസ്ത്രക്രിയ നടന്നത്.