ട്രാവല്‍ ബൂലോകം : ഇന്ത്യയിലെ നയാഗ്ര – ജോഗ് വെള്ളച്ചാട്ടം

639

Jog_Falls_2013

ശാരാവതി നദിയില്‍ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. ഇതിന്റെ ഉയരം 829 അടിയാണ്(253 മീറ്റര്‍). ഇത്രയും ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാള്‍സ്, ഗെര്‍സോപ്പ ഫാള്‍സ്, ജോഗാഡ ഫാള്‍സ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ശാരാവതി നദിയിലെ ലിങ്കന്‍മക്കി ഡാമും അതില്‍ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോല്‍സുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949 ല്‍ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്. കര്‍ണാടകത്തിലെ വൈദ്യുതിയുടെ നിര്‍ണ്ണായക ഉറവിടവും ഇതു തന്നെ. മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ് ഇതിന്റെ ഇപ്പോഴത്തെ പേര്.

മണ്‍സൂണ്‍ ആരംഭികുന്നതിന് മുമ്പുള്ള സമയം ലിങ്കന്മക്കി ഡാമില്‍ വെള്ളം തീരെ കുറയുന്നതിന്റെ ഫലമായി അപാരമായ ശബ്ദത്തിലും ശക്തമായ ഒഴുക്കിലും വന്നിരുന്ന ജോഗ് ഫോള്‍സും കേവലം മെലിഞ്ഞുണങ്ങിയ ഏതാനും ജലധാരകള്‍ മാത്രമായി മാറും. 2007 ലെ മണ്‍സൂണ്‍ സമയത്തുണ്ടായ കനത്ത മഴ ലിങ്കന്മക്കി ഡാം തുറന്ന് വിടാന്‍ നിര്‍ബന്ധിതമാക്കി. ഈ സമയത്ത് ജോഗ് ഫോല്‍സ് അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് അവിടങ്ങളിലെ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും കൃഷി നാശം പോലുള്ള വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തു.

ഓഗസ്റ്റ്ഡിസംബര്‍ മാസങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യ സമയം.ബാംഗ്ലൂരില്‍നിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാര്‍ഗ്ഗം വരാന്‍ കഴിയും .ഏകദേശം 379 കിലോമീറ്റര്‍(235 മൈല്‍സ്) ദൂരമുണ്ട് ബാംഗ്ലൂരില്‍ നിന്ന്. ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷന്‍:ജോഗ് ,സാഗര ഏറ്റവും അടുത്ത റയില്‍വേ സ്‌റ്റേഷന്‍:ശിവമോഗ്ഗ, വിമാനത്താവളം:മാംഗ്ലൂര്‍ ആണ് അടുത്ത വിമാന താവളം .മറ്റൊന്ന് ബാംഗ്ലൂര്‍ ആണ്.

ജോഗ് വെള്ളച്ചാട്ടം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ..? ഷിമോഗയിലെക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളും, നിരക്കുകളും അറിയാനായി ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..

 

 

Previous articleഫേസ്ബുക്ക് എന്ന “പലചരക്ക്” കട….
Next article“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.