gir_boolokam
1. ഗിര്‍ നാഷണല്‍ പാര്‍ക്ക്, ഗുജറാത്ത്

ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസവ്യവസ്ഥ എന്ന നിലയില്‍ ശ്രദ്ധേയമായ ദേശീയ ഉദ്യാനം ആണ് ഗിര്‍ വനങ്ങള്‍. 300 തരാം പക്ഷി വര്‍ഗങ്ങളും ഉണ്ട്. ഡിസംബര്‍മാര്‍ച്ച് കാലമാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

2. സുന്ദര്‍ബന്‍സ്, വെസ്റ്റ് ബംഗാള്‍

ഒരു ദേശിയ ഉദ്യാനം എന്നതിനൊപ്പം സുന്ദര്‍ബന്‍സ് ടൈഗര്‍ റിസേര്‍വ് എന്നാ നിലയിലും പ്രശസ്തമാണ്. ബംഗാള്‍ കടുവകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ ആയ സുന്ദര്‍ബന്‍സ് കണ്ടല്‍കാടുകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്നു. ബോട്ടുകളില്‍ മാത്രമേ ഈ പാര്‍ക്ക് കണ്ട് ആസ്വദിക്കാന്‍ കഴിയൂ. ഡിസംബര്‍ഫെബ്രുവരി ആണ് അനുയോജ്യമായ സന്ദര്‍ശന സമയം.

3. കാസിരംഗ നാഷണല്‍ പാര്‍ക്ക്, ആസാം

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കാസിരംഗ നാഷണല്‍ പാര്‍ക്ക്. ലോകത്ത് ആകെയുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ ഒന്നും ഇവിടെയാണുള്ളത്. അനേകം പക്ഷി വര്‍ഗങ്ങള്‍ക്കൊപ്പം വംശനാശഭീക്ഷണി നേരിടുന്ന ഒരു നദീജല ഡോള്‍ഫിനും ഇവിടെയുണ്ട്.

4. ഡന്‍ഡെലി നാഷണല്‍ പാര്‍ക്ക്, കര്‍ണാടക

ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണ് കര്‍ണാടകത്തിലെ ഈ നയന മനോഹരമായ ദേശിയ ഉദ്യാനം. പലതരം കിളികളാല്‍ സമ്പന്നമാണ് ഇവിടം.

5. ഇരവികുളം നാഷണല്‍ പാര്‍ക്ക്

കേരളത്തിന്റെ അഭിമാനമാണ് ഇരവികുളം. വരയാടുകള്‍ കാണപ്പെടുന്ന ലോകത്തിലെ ഏക ആവാസവ്യവസ്ഥയാണ് ഇരവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ്.

Advertisements