ട്രാവല്‍ ബൂലോകം: കാടിന്റെ നിശബ്ദതയിലേക്ക് – വയനാട്

683

01

പ്രകൃതിയുടെ വരദാനമാണ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കേരളം പ്രകൃതിഭംഗിയാലും കാലാവസ്ഥയാലും വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ തന്നെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് വയനാട് ജില്ല. ഒരുപാട് സ്ഥലങ്ങള്‍ വയനാട് ജില്ലയില്‍ കണാനായിട്ടുണ്ട്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചില സ്ഥലങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്തുന്നു.

എടക്കല്‍ ഗുഹ

02

സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ് എടക്കല്‍ ഗുഹകള്‍ എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്‌കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങല്‍ ഈ ഗുഹയില്‍ കാണപ്പെടുന്നു. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങള്‍ ഇവയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളില്‍ ഒരു വലിയ പാറയില്‍ രൂപപ്പെട്ട ഒരു വിള്ളലില്‍ മുകളില്‍ നിന്ന് വീണുറച്ച കൂറ്റന്‍ പാറയാണ് മനുഷ്യനിര്‍മ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നല്‍കുന്ന ശിലാലിഖിതങ്ങള്‍ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പ്രാചീനമായ ചിത്രങ്ങളും പില്‍ക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.

പൂക്കോട് തടാകം

03

തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പില്‍ നിന്നും 2100 മീറ്റര്‍ ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ സവാരിക്കായി ഉണ്ട്. തടാകത്തില്‍ നിറയേ നീല ഇനത്തില്‍ പെട്ട ആമ്പലുകള്‍ കാണാം. പൂക്കോട് തടാകത്തില്‍ മാത്രം കാണപെടുന്ന പരല്‍ മത്സ്യം ആണ് പൂക്കോടന്‍ പരല്‍.
വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്. ഒരു മീന്‍ വളര്‍ത്തല്‍ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാന്‍ കിട്ടും. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റര്‍ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റര്‍ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

തിരുനെല്ലിക്ഷേത്രം

04

കേരളത്തിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കല്‍ തൂണുകളാല്‍ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയില്‍ വലിയ കരിങ്കല്‍ പാളികള്‍ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. ക്ഷേത്രത്തിലെ വാര്‍ഷികോത്സവം ഏപ്രില്‍ മാസത്തില്‍ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം.

പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായി ഉള്ള വടക്കന്‍ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങള്‍ ആയ കര്‍ക്കിടകം (ജൂലൈഓഗസ്റ്റ്), തുലാം (ഒക്ടോബര്‍നവംബര്‍), കുംഭം (ഫെബ്രുവരിമാര്‍ച്ച്) എന്നീ മാസങ്ങളിലെ പൗര്‍ണമി ദിവസങ്ങളില്‍ ആണ് ബലി ഇടുക.

പക്ഷിപാതാളം

05

കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങള്‍ക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം. തിരുനെല്ലിയിലെ ബ്രഹ്മഗിരികളില്‍ ആണ് പക്ഷിപാതാളം. കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീ!ക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തില്‍ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. കര്‍ണ്ണാടക അതിര്‍ത്തിയോട് തൊട്ടടുത്താണ് ഈ സ്ഥലം. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള വലിയ പാറ ഗുഹകളില്‍ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. ഭീമാകാരങ്ങളായ അനേകം ഉരുളന്‍ കല്ലുകളാല്‍ രൂപപ്പെട്ട ഈ ഗുഹകളിലൂടെ സഞ്ചാരികള്‍ക്ക് അടിയിലേക്ക് ഇറങ്ങാം. താഴെഭാഗത്ത് വവ്വാലുകള്‍ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന ഒരു ഗുഹ കാണാന്‍ സാധിക്കും. വിവിധയിനം ദേശാടനപക്ഷികള്‍ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും പണ്ടുകാലത്ത് സന്യാസിമാര്‍ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഒരു പുരാതന ഗുഹയും ഇവിടെ ഉണ്ട്.

06

കാട്ടിലൂടെ 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പക്ഷിപാതാളത്ത് എത്താം. പക്ഷിപാതാളത്ത് പോകുവാന്‍ വനം വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം. പക്ഷിപാതാളത്തേക്ക് വനം വകുപ്പ് അധികാരപ്പെടുത്തിയിട്ടുള്ള വഴികാട്ടികളെയും (ഗൈഡ്) ഇവിടെനിന്നും ലഭിക്കും. കര്‍ണ്ണാടകത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളും മറുവശത്തു കൂടി ഇവിടേക്ക് എത്തുന്നു.

വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകള്‍

 1. എടക്കല്‍ ഗുഹ
 2. പൂക്കോട് തടാകം
 3. മീന്മുട്ടി വെള്ളച്ചാട്ടം
 4. തിരുനെല്ലിക്ഷേത്രം
 5. പഴശ്ശി രാജയുടെ ശവകുടീരം
 6. പക്ഷിപാതാളം
 7. ചെമ്പ്ര പീക്ക്
 8. കുറുവ ദ്വീപ്
 9. ലക്കിടി
 10. മുത്തങ്ങ വന്യജീവി സംരക്ഷണകേന്ദ്രം
 11. കാന്തന്‍പാറ വെള്ളച്ചാട്ടം
 12. സൂചിപ്പാറ വെള്ളച്ചാട്ടം
 13. ബാണാസുര സാഗര്‍
 14. കാരാപ്പുഴ ഡാം
 15. ജൈനക്ഷേത്രം

07

വയനാട്ടിലെ ഹോട്ടലുകളും, മറ്റു താമസസ്ഥലങ്ങളെയും കുറിച്ച് കൂടുതലറിയാന്‍ താഴെകാണുന്ന ബൂലോകം ഹോട്ടല്‍ സേര്‍ച്ച് ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

hotel (1)

മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി വിമാനനിരക്കുകളും മറ്റുസൌകര്യങ്ങളും അറിയാന്‍ താഴെ കാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

Untitled-142