ട്രാവല്‍ ബൂലോകം – കാശ്മീര്‍ താഴ്വര, വസന്തങ്ങളുടെ പൂക്കാലം…

429

ട്രാവല്‍ ബൂലോകം

 

ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് കശ്മീര്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യ,പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ നാടുകളുമായി അതിര്‍ത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാണ്‍്. ഇന്ന് ഇന്ത്യന്‍ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു.താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. പര്‍വത നിരകളാല്‍ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്.

കശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രംകശ്മീര്‍ താഴ്വരയാണ്. 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിര്‍ പഞ്ചാല്‍മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്.

ശ്രീനഗറാണ് കശ്മീര്‍ താഴ്വരയിലെ പ്രധാന പട്ടണം. മരത്തില്‍ നിര്‍മ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങള്‍ ശ്രീനഗറില്‍ കാണാം. താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങള്‍ വടക്കുള്ള ഗില്‍ഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്.

വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിര്‍ പഞ്ചാല്‍ മലനിരകളിലുള്ള ബനിഹാല്‍ ചുരത്തിലൂടെ ജമ്മുവില്‍നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനില്‍ നിന്നും, കാരകോറം ചുരം വഴി ചൈനയില്‍ നിന്നും കശ്മീര്‍ താഴ്വരയില്‍ പ്രവേശിക്കാം. ബനിഹാല്‍ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇവിടെ നിര്‍മ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി. ജവഹര്‍ തുരങ്കം എന്നാണ് ഈ തുരങ്കത്തിന്റെ പേര്.

കശ്മീര്‍ താഴ്വരയില്‍ ധാരാളം തടാകങ്ങളുണ്ട്. ഇതില്‍ ഏറ്റവും വലുത് ദല്‍ തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്.

തണുപ്പുകാലത്ത് കശ്മീര്‍ താഴ്വരയിലെ താപനില 1 °C വരെയെത്തുന്നു. വേനല്‍ക്കാലത്ത് ഇത് 24 °C വരെ ഉയരാറുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇവിടെ മഴയുണ്ടാകുന്നു. ഇതിനു പുറമേ മഞ്ഞുകാലത്ത് ഹിമപാതവും സാധാരണമാണ്.

നമ്മുടെ നഗരത്തില്‍ നിന്നും, വിമാന മാര്‍ഗ്ഗം എങ്ങിനെ കാശ്മീരില്‍ എത്താം..? അവിടെ താമസസൗകര്യം ലഭ്യമാണോ..? താമസവും ഭക്ഷണവും കൂടി എത്ര രൂപയാകും..? ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ ക്ലിക്ക് ചെയ്യൂ, താഴെയുള്ള ബൂലോകം ട്രാവല്‍ ലിങ്കില്‍. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും ഒരൊറ്റക്ലിക്കില്‍..

കവര്‍