ട്രാവല്‍ ബൂലോകം: കുളു – മനാലിയിലെക്കൊരു യാത്ര..

1407

01

ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുളു താഴ്.വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ പട്ടണം പുരാതനകാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തില്‍ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മനാലിയും സമീപ പ്രദേശങ്ങളും ഇന്ത്യയുടെ സംസ്‌കാരത്തിനും പൈതൃകത്തിനും ഒരു പാടു സംഭാവനകള്‍ നല്‍കുന്നു.ഇന്ത്യയിലെതന്നെ പ്രധാനപ്പെട്ട ഹണിമൂണ്‍ ഹില്ല്‍ സ്റ്റെഷനുകളില്‍, ഒന്നാണ് കുളു മനാലി. മഞ്ഞുമൂടിക്കിടക്കുന്ന താഴ്.വരകളും കുന്നിന്മുകളുമെല്ലാം വിദേശസഞ്ചാരികളെയും കുലുവിലെക്കെത്തിക്കുന്നു.

ചരിത്രം

പുരാതന ഹിന്ദു ദൈവമായ മനുവില്‍ നിന്നാണ് മനാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. മനാലി ദൈവങ്ങളുടെ താഴ്.വര എന്നാണ് അറിയപ്പെടുന്നത്. പുരാതന കാലത്ത് പ്രധാനമായും ഇവിടെ താമസിച്ചിരുന്നത് രാക്ഷസ എന്നറിയപ്പെട്ടിരുന്ന വേട്ടക്കാരായിരുന്നു. പിന്നീട് ഇവിടെ കാംഗ്ഡയില്‍ നിന്നും വന്നെത്തിയ ആട്ടിടയന്മാര്‍ ഇവിടെ താമസിച്ച് കൃഷി തുടങ്ങി. പിന്നീട് ബ്രിട്ടീഷ് ഭരണ കാലത്ത് ഇവിടെ ആപ്പിള്‍ കൃഷി വന്‍തോതില്‍ തുടങ്ങി. അക്കാലത്തും പിന്നീടും ആപ്പിള്‍ കൃഷി ഇവിടുത്തെ കര്‍ഷകരുടെ ഒരു പ്രധാന കൃഷിയായി മാറി. പിന്നീട് 1980 ലെ കാശ്മീര്‍ സൈനിക അധിനിവേശത്തിനു ശേഷം മനാലി ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. അതിനു ശേഷം മനാലി ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞു.

02

ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലെ ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മനാലി. ഹിമാചല്‍ പ്രദേശിലെ നാലിലൊന്ന് സഞ്ചാരികള്‍ എത്തുന്നത് മനാലിയിലാണ്. ഇവിടുത്തെ തണുത്ത അന്തരീക്ഷം ഇവിടം സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ടതാക്കുന്നു.

പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകള്‍

രോഹ്താന്‍ പാസ്

സമുദ്ര നിരപ്പില്‍ നിന്ന് 13,050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വേനല്‍ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശമാണ്. മനാലിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശാമാണിത്.

രഹാല വെള്ളച്ചാട്ടം

മനാലിയില്‍ നിന്ന് 16 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം രോഹ്താന്‍ പാസിലേക്ക് കയറുന്നതിന്റെ തുടക്കമാണ്. ഇവിടെ മനോഹരമായ രഹാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു.

03

റാണീ നാല

മനാലിയില്‍ നിന്ന് 46 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷം മുഴുവനും മഞ്ഞു മൂടി കിടക്കുന്ന പ്രദേശം.

വശിഷ്ട്

മനാലിയില്‍ നിന്ന് 3 കി.മീ ദൂരത്തില്‍ ചൂടു വെള്ളം വരുന്ന ഒരു അമ്പലം.

സോളാംഗ് വാലി

മഞ്ഞു പ്രദേശം എന്നറിയപ്പെടുന്ന ഈ പ്രദേശം മനാലിയില്‍ നിന്ന് 113 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. വളരെ മനോഹരമാ!യ മഞ്ഞു മലകളുടെ ദൃശ്യങ്ങള്‍ ഇവിടെ നിന്നാല്‍ കാണാവുന്നതാണ്.

മണികരണ്‍

മനാലിയില്‍ നിന്ന് 85 കി.മീ ദൂരത്തിലും കുളുവില്‍ നിന്ന് 45 കി.മീ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തണുത്ത മഞ്ഞു വെള്ളത്തിനും മനോഹരമായ വസന്ത കാല അന്തരീക്ഷത്തിനും പ്രസിദ്ധമാണ്.

04

യാത്രാമാര്‍ഗ്ഗങ്ങള്‍

മനാലി ഡെല്‍ഹിയുമായി ദേശീയ പാത 21 വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതു പിന്നീട് ലേയില്‍ എത്തിച്ചേരുന്നു. ഇതു ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരപാതയാണ്. മനാലി റെയില്‍പാതയുമായി ബന്ധിപ്പിച്ചിട്ടില്ല. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍ ചണ്ഡിഗഡ് 315 കി.മീ, പത്താന്‍കോട്ട്315 കി.മീ, കാല്‍ക്ക310 കി.മീ. എന്നിവയാണ്. ഏറ്റവും അടുത്ത വിമാനത്താവളം ബുണ്ടാര്‍50 കി.മീ ആണ്. ഇവിടെ ആകെ ഉള്ള ഒരു സ്വകാര്യ വിമാന കമ്പനി ജാഗ്‌സണ്‍ എയര്‍ലൈന്‍സ് ആണ്. ഇന്ത്യന്‍ എയര്‍ലൈന്‍സും, എയര്‍ ഡെകാനും ബുണ്ഡാറിലേക്ക് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.

വിമാനനിരക്കുകളും, താമസ, ഭക്ഷണസൌകര്യങ്ങളും അറിയുവാന്‍ താഴെകാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക

Untitled-14

താമസസൌകര്യങ്ങളെക്കുരിച്ചറിയാന്‍ താഴെയുള്ള ബൂലോകം ഹോട്ടല്‍ സെര്‍ച്ചില്‍ ക്‌ളിക്ക് ചെയ്യുക.

Untitled-14