ട്രാവല്‍ ബൂലോകം: ഡാര്‍ജിലിംഗ് – പ്രണയത്തിന്റെ താഴ്‌വാരം..

515

03

പശ്ചിമ ബംഗാളിന്റെ വടക്കേ അതിരില്‍ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാര്‍ജിലിംഗ്. ഡാര്‍ജിലിംഗ് ജില്ലയുടെ തലസ്ഥാനമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാര്‍ജിലിംഗ് എന്ന വാക്കിന്റെ ഉല്‍ഭവം രണ്ട് ടിബറ്റന്‍ വാക്കുകളില്‍ നിന്നാണ് ഇടിവെട്ട് എന്ന അര്‍ത്ഥമുള്ള ഡോര്‍ജെ, സ്ഥലം എന്നര്‍ത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേര്‍ന്ന ഇടിവെട്ടിന്റെ നാടാണ് ഡാര്‍ജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാര്‍ജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനല്‍ക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.
ഡാര്‍ജിലിംഗ് ചായ, ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത, യുനെസ്‌കോയുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാര്‍ജിലിംഗ് ലോകപ്രശസ്തമാണ്.

ആയിരത്തി എണ്ണൂറുകളുടെ മധ്യത്തില്‍ ബ്രിട്ടീഷുകാര്‍ ഡാര്‍ജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങള്‍. അവിടുത്തെ ചായത്തോട്ടക്കാര്‍ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെര്‍മന്റേഷന്‍ വഴി ലോകത്തിലേ തന്നെ മേല്‍ത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാര്‍ജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത 1999ല്‍ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയില്‍ ആവി എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.

01

ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്‌കൂളുകള്‍ ഡാര്‍ജിലിംഗിലുണ്ട്. 1980കളില്‍ ഈ നഗരവും ഇതിനോടു ചേര്‍ന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേര്‍ത്ത് ഗോര്‍ഖ്‌ലാന്‍ഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജനവാദം ഉടലെടുത്തിരുന്നു. എന്നാല്‍ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപവത്കരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.

02

ഡാര്‍ജീലിങ്ങ് കുന്നുകള്‍ ഉയരം കൂടിയ മറ്റ് കുന്നുകളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞ് മൂടിയ ഹിമാലയം ഇവിടുന്ന് നോക്കിയാല്‍ കുറച്ച് ദൂരെയായി ഉയരത്തില്‍ കാണാവുന്നതാണ്. മൗണ്ട് കാഞ്ചന്‍ഗംഗ (എണ്ണായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഒന്ന് മീറ്റര്‍ അല്ലെങ്കില്‍ ഇരുപത്തി എട്ടായിരത്തി ഒരുന്നൂറ്റി എണ്‍പത്തി അഞ്ച് അടി) — ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കുന്ന് — ആണ് ഇവിടുന്ന് കാണാവുന്നതില്‍ വച്ച് ഏറ്റവും മുഖ്യമായ കൊടുമുടി. ആകാശത്ത് മേഘം ഇല്ലാതിരിക്കുന്ന സമയത്ത്! ഇവിടുന്ന് നേപ്പാളിലെ മൗണ്ട് എവറസ്റ്റ് (എണ്ണായിരത്തി എണ്ണൂറ്റി അന്‍പത് മീറ്റര്‍ അല്ലെങ്കില്‍ ഒരുപത്തി ഒന്‍പതായിരത്തി ഇരുപത്തി എട്ട് അടി) കാണാവുന്നതാണ്.

ഡാര്‍ജിലിംഗിലെ കാലാവസ്ഥയ്ക്ക് പ്രധാനമായും അഞ്ച് കാലങ്ങളാണുള്ളത് ഇല തളിര്‍ക്കും കാലം, വേനല്‍ക്കാലം , ഇല പൊഴിയും കാലം, തണുപ്പു കാലം പിന്നെ മണ്‍സൂണും. മെയ് മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലം അത്ര തീവ്രമാവാറില്ല. 25 °C ല്‍ താഴെയായിരിയ്ക്കും താപനില. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് മഴ സാധാരണയാണ്. തണുപ്പ്കാലത്ത് താപനില 5–7 °C ആണ്. വല്ലപ്പോഴും താപനില പൂജ്യത്തിലും താഴാറുണ്ടെങ്കിലും മഞ്ഞുവീഴ്ച വിരളമാണ്. മണ്‍സൂണ്‍ കാലത്തും തണുപ്പുകാലത്തും മൂടല്‍മഞ്ഞ് ഉണ്ടാവാറുണ്ട്.

04

ഡാര്‍ജിലിംഗ് ടൗണിലേയ്ക്ക് 80 കിലോമീറ്റര്‍ (50 മൈല്‍) ദൂരെയുള്ള സിലിഗുരിയില്‍ നിന്ന് ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ (ഇത് ടോയ് ട്രൈയിന്‍ എന്നും അറിയപ്പെടുന്നു) വഴിയോ അല്ലെങ്കില്‍ തീവണ്ടിപ്പാതയോടു ചേര്‍ന്നു പോകുന്ന ഹില്‍കാര്‍ട് റോഡ് (ദേശീയപാത 55) വഴിയോ എത്തിച്ചേരാം. ഡാര്‍ജിലിംഗ് റെയില്‍വേ 60 സെന്റിമീറ്റര്‍ (2 അടി) മാത്രം വീതിയുള്ള നാരോഗേജ് തീവണ്ടിപ്പതയാണ്. ഇത് വിശ്വ പൈതൃക സ്ഥാനങ്ങളില്‍ ഒന്നായി യുനെസ്‌കോ 1999ല്‍ പ്രഖ്യാപിയ്ക്കുകയുണ്ടായി. ഈ ബഹുമതിയ്ക്കര്‍ഹമായ ലോകത്തിലെ രണ്ടാമത്തെ തീവണ്ടിപ്പാതയാണ് ഇത്.സ്ഥിരം ബസ് സര്‍വീസുകളും വാടക വാഹനങ്ങളും ഡാര്‍ജിലിംഗിനെ സിലിഗുരിയും മറ്റു അയല്‍പട്ടണങ്ങളായ കുര്‍സിയോംഗ്, കാലിംപോംഗ്, ഗാങ്ങ്‌ടോക് എന്നിവയുമായി റോഡു വഴി ബന്ധിപ്പിയ്ക്കുന്നു.

ഡാര്‍ജിലിംഗിലെ ഹോട്ടലുകളും, മറ്റു താമസസ്ഥലങ്ങളെയും കുറിച്ച് കൂടുതലറിയാന്‍ താഴെകാണുന്ന ബൂലോകം ഹോട്ടല്‍ സേര്‍ച്ച് ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

hotel (1)

ഡാര്‍ജിലിംഗിലെക്കുള്ള വിമാനനിരക്കുകളും മറ്റുസൌകര്യങ്ങളും അറിയാന്‍ താഴെ കാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

Untitled-142 (1)