ട്രാവല്‍ ബൂലോകം: പഞ്ചഗണിയുടെ നെറുകയിലേക്ക് – മഹാബലേശ്വര്‍

332

01

മഹാരാഷ്ട്ര സംസ്ഥാനത്തെ സതാര ജില്ലയിലെ ഒരു മലമ്പ്രദേശ പട്ടണമാണ് മഹാബലേശ്വര്‍. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 1,353 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശം, പുനെയില്‍ നിന്ന് തെക്ക് പടിഞ്ഞാറ് 120 കിലോമീറ്ററും, മുംബൈ യില്‍ നിന്ന് 285 കിലോമീറ്ററും അകലെയാണ്. പ്രസിദ്ധ നദിയായ കൃഷ്ണ നദി ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്.

വിനോദ സഞ്ചാരം

മഹാബലേശ്വര്‍ ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന മഹാബലേശ്വര്‍ അമ്പലം സന്ദര്‍ശിക്കാന്‍ ധാരാളം ഹിന്ദു ഭക്തര്‍ എത്താറുണ്ട്. കൂടാതെ ഇവിടെ തേന്‍, സ്‌ട്രോബെറി എന്നിവയും ധാരാളം ഉത്പാദിപ്പിക്കപ്പെടുന്നു. സ്‌ട്രോബെറി, മള്‍ബറി കൃഷിക്ക് നല്ല അനുകൂല കാലാവസ്ഥയാണ് ഇവിടുത്തേത്.

02

വെണ്ണ തടാകം ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. നാലു ചുറ്റും മരങ്ങളാല്‍ ചുറ്റപ്പെട്ടിട്ടുള്ള ഈ തടാകത്തിലെ ബോട്ട് സവാരി പ്രസിദ്ധമാണ്. പഞ്ചഗണി മലമ്പ്രദേശ സുഖവാസ കേന്ദ്രം മറ്റൊരു ആകര്‍ഷണമാണ്. മഹബലേശ്വറില്‍ കേറ്റ്‌സ് പോയിന്‍ടിനു അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പോയിന്‍ട് ആണു നീഡില്‍ ഹോള്‍ പോയിന്‍ട്. ഇവിടെ പ്രകൃത്യാ രൂപം കൊണ്ടിട്ടുള്ള പാറകള്‍ക്കിടയിലുള്ള വിള്ളല്‍ സൂചിയുടെ ദ്വാരത്തെ ഓര്‍മ്മിപ്പിയ്ക്കുന്നു.

നീഡില്‍ ഹോള്‍ പോയിന്റ്.

മഹാബലേശ്വറില്‍ കേറ്റ്‌സ് പോയിന്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പോയിന്‍ട് ആണു നീഡില്‍ ഹോള്‍ പോയിന്റ്. ഇവിടെ പ്രകൃത്യാ രൂപം കൊണ്ടിട്ടുള്ള പാറകള്‍ക്കിടയിലുള്ള വിള്ളല്‍ സൂചിയുടെ ദ്വാരത്തെ ഓര്‍മ്മിപ്പിയ്ക്കുന്നു.

03

മഹാബലെശ്വറില്‍ പോകാനഗ്രഹിക്കുന്നവര്‍ക്കായി, റൂട്ട് മാപ്പ്, ഹോട്ടലുകള്‍, താമസം, വിമാന മാര്‍ഗ്ഗങ്ങള്‍, വിമാന, ഹോട്ടല്‍ നിരക്കുകള്‍ എന്നിവ ട്രാവല്‍ ബൂലോകം വഴി അറിയാം. അതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യുക.

Untitled-142

ഹോട്ടല്‍ ബുക്കിങ്ങിനായി താഴെ കാണുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക

hotel