കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ നഗരം തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്.ഭാഷാ രീതിയിലും ഉച്ചാരണത്തിലുള്ള വവിധ്യവും മൂലം ത്രിശൂരുകാര് എന്നും വ്യത്യസ്ഥരാണ്. സാംസ്കാരിക കേരളത്തിന്റെ തനതായ പൈതൃകം, പൂരങ്ങളുടെ നാടിനുമാത്രം അവകാശപ്പെടാനുള്ളതാണ്.
ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തിരുശിവന്റെ പേരിലുള്ള ഊര് എന്ന അര്‍ത്ഥത്തിലാണ് തൃശ്ശിവപേരൂര്‍ എന്ന പേര് ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂര്‍ എന്ന് ചുരുങ്ങുകയായിരുന്നു.
ചില പ്രധാന സ്ഥലങ്ങള്‍
1.കെ.കരുണാകരന് സ്മാരക ടൗണ്‍ ഹാള്‍
2.പാറമേക്കാവ് ക്ഷേത്രം
3.തിരുവമ്പാടി ക്ഷേത്രം
4.തൃശ്ശൂര്‍ മാര്‍ അപ്രേം പള്ളി
5.ശ്രി മിഥുനപ്പിള്ളി ശിവക്ഷേത്രം
6.വടക്കുംനാഥന് ക്ഷേത്രം
7.ശക്തന് തമ്പുരാന് കൊട്ടാരം.
8.അരിമ്പൂര്‍ കപ്പല്‍ പള്ളി
9.മെട്രൊപോലിറ്റന്സ് പാലസ്.
10.കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം
11.രാമവര്‍മ്മ തമ്പുരാന്റെ പ്രതിമ
12.ശക്തന് തമ്പുരാന് ബസ്സ്റ്റാന്റ്
13.സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍
14.ശങ്കരന് കുളങ്ങര ക്ഷേത്രം
15.വിലങ്ങന്‍ കുന്ന്
16.അമല മെഡിക്കല്‍ കോളേജ്
17.ജൂബിലി മിഷന് മെഡിക്കല്‍ കോളേജ്
18.ശക്തന് തമ്പുരാന് മാര്‍ക്കറ്റ് ജങ്ഷന്
19.തൃശ്ശൂരിലെ കോള്‍ നിലങ്ങള്‍
20.ദേവമാതാ പബ്ലിക്ക് സ്കൂള്‍
വിനോദസഞ്ചാരം
അതിരപ്പിള്ളി വെള്ളച്ചാട്ടം
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്
വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമായിരുന്നു ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികള്‍ കൂടുതലായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതിപരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍ വെള്ളച്ചാട്ടം എന്നിവ കാണാം.
വാഴച്ചാല്‍ വെള്ളച്ചാട്ട
അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍. നിബിഡ വനങ്ങള്‍ക്ക് അടുത്താണ് വാഴച്ചാല്‍. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദര്‍ശകര്‍ക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു. തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍. ചാലക്കുടിയില്‍ നിന്നും 35 കി.മീ.യാത്ര ചെയ്താല്‍ ചാലക്കുടി ആനമല റൂട്ടില്‍ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.
ചാവക്കാട് ബീച്ച്
പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച് കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ്. ഗുരുവായൂര്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ചാവക്കാട് ബീച്ച്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കടല്‍ത്തീരങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ആധുനികവല്‍ക്കരണം കൊണ്ട് ഈ കടല്‍ത്തീരം ഇതുവരെ മലിനമായിട്ടില്ല. ബീച്ചിന് അരികിലായി ധാരാളം തെങ്ങിന്‍തോപ്പുകളും ഒരു വിളക്കുമാടവും ഉണ്ട്.
പീച്ചി.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു വന്യജീവി സങ്കേതമാണ് പീച്ചി. പീച്ചി അണക്കെട്ടും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് . പീച്ചിവാഴാനി വന്യജീവി സങ്കേതമായിട്ടാണ് ഇത് അറിയപ്പെടുന്നത്. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആര്.ഐ) പീച്ചിക്കടുത്തുള്ള കണ്ണാറയില്‍ സ്ഥിതിചെയ്യുന്നു.
പൂമല
ഇവിടെ പണ്ട് മുനികള് തപസ്സിരുന്നതായി പറയപ്പെടുന്ന മുനിയറകള്‍ കാണാവുന്നതാണ്. കൂടാതെ ഇവിടെ ജലസേചനത്തിനായി സ്ഥാ!പിച്ചിരിക്കുന്ന ഒരു ചെറിയ ഡാമും സ്ഥിതി ചെയ്യുന്നു. പ്രസ്തുത ഡാം സമുദ്ര നിരപ്പില്‍ നിന്നു 94..50 മീറ്റര്‍ ഉയരതിലാണു സ്ഥിതി ചെയ്യുന്നതു. ഇതിന്റെ വടക്ക് ഭാ!ഗത്തായി പാതാഴകുണ്ട് എന്ന സ്ഥലത്ത് വലിയ ഒരു ഡാമും സ്ഥിതി ചെയ്യുന്നു. ഇവിടെ മലമുകളില്‍ നിന്ന് തൃശ്ശൂര്‍ നഗരം കാണാന്‍ സാധിക്കും.
പുന്നത്തൂര്‍ കോട്ട
പുന്നത്തൂര്‍ കോട്ട കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാര്‍ജ്ജിച്ച ആനവളര്‍ത്തല്‍ കേന്ദ്രമാണ്. ഇത് ഗുരുവായൂര്‍ ദ്വേവസത്തിന്റെ ഉടമസ്ഥതയില്‍ ആകുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളര്‍ത്താറ്. 66 ആ!നകള്‍ പുന്നത്തൂര്‍ കോട്ടയില്‍ ഉണ്ട്. വിഘ്നേശ്വരഭഗവാന് വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.
വടക്കേക്കര കൊട്ടാരം
ശക്തന് തമ്പുരാന് കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവര്‍മ്മ തമ്പുരാന് ഈ കൊട്ടാരം കേരളഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ 1795ല്‍ പുനര്‍നിര്‍മ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തന് തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാ!രത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സര്‍പ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനല്‍കാലത്തും വറ്റാത്ത ഈകുളം തൃശൂര്‍ നഗരത്തിന്റെ കുടിവെള്ളപദ്ധതികളില് ഉള്‍പ്പെട്ടതാ!ണ്. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നുണ്ട്.
സ്നേഹതീരം
തൃശൂരില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ തളിക്കുളം എന്ന സ്ഥലത്തെ കടപ്പുറമാണ് സ്നേഹതീരം. കേരള സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷനാണ് സ്നേഹതീരം ബീച്ച് പരിപാലിക്കുന്നതിന്റെ ചുമതല.
വടക്കുംനാഥന് ക്ഷേത്രം
തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ, തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീവടക്കുംനാഥന്‍ ക്ഷേത്രത്തിനു തൃശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തന് തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചത്. ക്ഷേത്ര വിസ്തൃതിയില്‍ കേരളത്തിലെ ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. 108 ശിവാലയ സ്തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ് ദക്ഷിണ കൈലാസം എന്നാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ പ്രധാനഹോട്ടലുകളിലെ താമസസൌകര്യങ്ങളും, മറ്റു വിവരങ്ങളും താഴെകാണുന്ന ബൂലോകം ഹോട്ടല്‍ സേര്‍ച്ച് ലിങ്കില്‍ ലഭ്യമാണ്.
മറ്റുസംസ്ഥാനങ്ങളില്‍ വരുന്നവര്‍ക്കായി വിമാനടിക്കറ്റ് നിരക്കുകളും മറ്റു വിവരങ്ങളും താഴെ കാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ലഭ്യമാണ്