ട്രാവല്‍ ബൂലോകം – ശില്‍പ്പഭംഗിയുടെ നൃത്തചാരുത, ഖജുരാഹോ..

426

Khajuraho_EN-GB685433558

മദ്ധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയില്‍ ഝാന്‍സിക്ക് തെക്കുകിഴക്കായി ഒരു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഖജുരാഹോ. ഇന്ത്യയുടെ തലസ്ഥാനമായ ഡെല്‍ഹിയില്‍ നിന്ന് 620 കിലോമീറ്റര്‍ (385 മൈല്‍) അകലെയാണ് ഖജുരാഹോ. ശില്പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങള്‍ നിറഞ്ഞ ഒരിടമാണിത്.

പത്താം നൂറ്റാണ്ടോടെയാണ് ഇവിടത്തെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഇവിടത്തെ ക്ഷേത്രസമുച്ചയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഖജുരാഹോ. മദ്ധ്യകാലഘട്ടത്തിലെ ഒരു വലിയ കൂട്ടം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ ഖജുരാഹോയില്‍ നിലനില്‍ക്കുന്നു.

ആദ്യകാലത്ത് എണ്‍പത്തഞ്ചോളം ക്ഷേത്രങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. ഇന്ന് ഇവയില്‍ ഇരുപതോളം ക്ഷേത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇവിടെ ഈന്തപ്പനകള്‍ (ഖജൂര്‍) ധാരാളം ഉണ്ടായിരുന്നതിനാലാണ് ഖജുരാഹോ എന്ന പേര് വന്നത്.

ചെറിയ രജപുത്രരാജാക്കന്മാരാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ശിവന്‍, വിഷ്ണു തുടങ്ങിയ ഹിന്ദുദേവന്മാരുടേയും ജൈനതീര്‍ത്ഥങ്കരന്മാരുടേയും പ്രതിഷ്ഠകളാണ് ഖജുരാഹോക്ഷേത്രങ്ങളിലുള്ളത്. ഈ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് കണ്ഡരിയ മഹാദേവക്ഷേത്രമാണ്.

ഖജുരാഹുവില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങള്‍
ലക്ഷ്മണ്‍ ക്ഷേത്രം
ചിത്രഗുപ്ത ക്ഷേത്രം
വിശ്വനാഥ് ക്ഷേത്രം
കന്ദരിയമഹാദേവക്ഷേത്രം