ട്രാവല്‍ ബൂലോകം – ഹോട്ടല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..

  419

  Online-hotel-booking-system1

  ആധുനികസാങ്കേതികവിദ്യ എല്ലാകാര്യങ്ങളും വിരല്‍ത്തുമ്പിലേക്ക് എത്തിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിലെ എതുകോണിലും നിങ്ങള്‍ക്ക് ഹോട്ടലോ, റൂമോ ബുക്ക് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം മതി. ആയിരക്കണക്കിന് ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് സൈറ്റുകള്‍ വേണ്ടി സേവനസന്നദ്ധരായി നിങ്ങള്‍ക്ക് മുന്‍പില്‍ നിരനിരയായി നില്‍ക്കുമ്പോള്‍ ഏത് തിരഞ്ഞെടുക്കണം, ഏത് വിശ്വസിക്കണം എന്നത് നിങ്ങളുടെ മാത്രം ചോയ്സ് ആണ്.

  ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യുന്ന സമയത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഈ ലേഖനം വഴി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. അവയെന്തോക്കെയാണെന്നുനോക്കാം.

  1. സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. പ്രധാനമായും കമ്മീഷന്‍ തുകയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. കുറഞ്ഞ കമ്മീഷന്‍ തുകയുള്ളതും എന്നാല്‍ മികച്ച രീതിയിലുള്ള സേവനങ്ങള്‍ നല്‍കുന്നതുമായ സൈറ്റുകള്‍ വഴി മാത്രം ബുക്ക് ചെയ്യുക.

  2. ബുക്ക് ചെയ്യുന്നതിന് മുന്‍പ് സൈറ്റുകള്‍ COMPARE ( രണ്ടോ മൂന്നോ) ചെയ്ത് സേവനങ്ങളും, അവര്‍ നല്‍കുന്ന സര്‍വീസുകളും വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം ബുക്കിംഗ് നടത്തുക. ഇതുവഴി ഹോട്ടലുകള്‍ കൊടുക്കുന്ന ഫ്രീ സര്‍വീസുകള്‍ ( ബ്രേക്ക് ഫാസ്റ്റ്, ഇന്റര്‍നെറ്റ്‌, വൈ ഫൈ സംവിധാനം തുടങ്ങിയവ ) നമുക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

  3. ഹോട്ടല്‍ സേര്‍ച്ച്‌ എഞ്ചിനുകള്‍ ധാരാളം ഇപ്പോള്‍ ലഭ്യമാണ്. അതുവഴി ബുക്ക് ചെയ്‌താല്‍ കുറഞ്ഞ ചാര്‍ജില്‍ കൂടുതല്‍ സേവനഗല്‍ നമുക്ക് ലഭ്യമാകും. കുറെയധികം ബുക്കിംഗ് സൈറ്റുകള്‍ ഇത്തരം സേര്‍ച്ച്‌ എഞ്ചിനുകളുമായി ലിങ്ക് ഉള്ളതിനാല്‍ ഏറ്റവും നല്ല ഡീല്‍ ഇതുവഴി ലഭ്യമാക്കാം.

  4. ഹോട്ടലുകള്‍ക്ക് തന്നെ അവരുടെ സ്വന്തം വെബ്സൈറ്റുകളും അവയില്‍ ബുക്കിംഗ് സൌകര്യങ്ങളും ലഭ്യമാണ്. അത്തരം ഹോട്ടലുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ അവരുടെ സ്വന്തം സൈറ്റുകള്‍ തന്നെ ഉപയോഗിക്കുക.

  5. ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഹോട്ടല്‍ തീരുമാനമായാല്‍ അവരുടെ നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുക. നിങ്ങള്‍ക്ക് ഇളവുകള്‍ ലഭ്യമാകാന്‍ യോഗ്യരാണെങ്കില്‍ അതിനുള്ള അവസരമാണിത്.

  6. നിങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന ദിവസവും കാലയളവും കൃത്യമായി തീരുമാനിച്ചതിനുശേഷം മാത്രം ബുക്കിംഗ് നടത്തുക. ബുക്കിംഗ് ചെയ്തതിനുശേഷം വീണ്ടും ദിവസങ്ങള്‍ നീട്ടുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടിവരും.

  ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ താഴെ കാണുന്ന ബാനറില്‍ ക്ലിക്ക് ചെയ്യുക

  ഏറ്റവും നല്ല ബെസ്റ്റ് ഹോട്ടല്‍ ബുക്കിംഗ് ഡീലുകള്‍ക്കായി ഞങ്ങളുടെ ഹോട്ടല്‍ ബുക്കിംഗ് സൈറ്റ് സന്ദര്‍ശിക്കുക.