01

പ്രകൃതി സ്‌നേഹികളെയും, സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന കേരളത്തിലെ ഒരുപ്രധാന ടൂറിസ്റ്റ് സ്‌പോട്ട്ആണ് ഇടുക്കി. വശ്യമനോഹരിയായ ഇടുക്കിയെ തഴുകിയൊഴുകുന്ന പുഴകളും, ഇടതൂര്‍ന്ന ഹരിതവനങ്ങളും, പച്ചപുല്‍മേടുകളും, എല്ലാം സഞ്ചാരികളെ മനംകുളിര്‍പ്പിക്കുന്നു.

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങള്‍ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. അവയില്‍ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, മൂന്നാര്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാല്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്. എരവിമല, കാത്തുമല, ചെന്തവര, കുമരിക്കല്‍, കരിങ്കുളം, ദേവിമല, പെരുമാള്‍, ഗുഡൂര്‍, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകള്‍.

02

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമണ്‍ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ധാരാളം സ്ഥലങ്ങള്‍ വേറെയുമുണ്ട്. രാമക്കല്‍മേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കല്‍, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മന്‍ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബല്‍ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാര്‍, ഇടുക്കി, തേക്കടി, എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്ന് വിളിക്കുന്നത്.

03

മൂന്നാര്‍ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലമടക്കിലെ സുഖവാസകേന്ദ്രം കൊച്ചിയില്‍ നിന്നു 136 കി.മീ. അകലെ. നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലമെന്ന പ്രശസ്തിയുമുണ്ട്.

തേക്കടി: പെരിയാര്‍ തടാകവും വന്യമൃഗസംരക്ഷണ കേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാര്‍ നദിക്ക് കുറുകെ മുന്‍ മദ്രാസ് ഗവണ്‍മെന്റ് 1895ല്‍ അണകെട്ടിയപ്പോള്‍ രൂപം കൊണ്ടതാണ് തടാകം. ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് 1934ല്‍ സ്ഥാപിച്ച വന്യമൃഗ സംരക്ഷണ കേന്ദ്രം വിസ്തീര്‍ണ്ണം 777 ച.കി.മീ. 1978ല്‍ ഇത് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.

കുമളി: തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കുമളിയില്‍ നിന്ന് 13.കി.മീ. സഞ്ചരിച്ചാല്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെത്താം.

പീരുമേട്: പീര്‍ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് നിര്‍മ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.

രാമക്കല്‍മേട്: ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ രാമക്കല്‍മേട് മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്ര നിരപ്പില്‍നിന്നും 3334 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍ മലയില്‍നിന്നും താഴെ തമിഴ്‌നാട്ടിലെ കാഴ്ചകള്‍ നന്നായി ആസ്വദിക്കാന്‍ കഴിയും.

പെരിയാര്‍, തൊടുപുഴയാര്‍, കാളിയാര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍. പമ്പാനദി ഉല്‍ഭവിക്കുന്നതും ഇടുക്കി ജില്ലയില്‍ നിന്നാണ്. പെരിയാര്‍ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയില്‍ നിന്നും ഉല്‍ഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകള്‍ പെരിയാറിനു കുറുകേ നിര്‍മ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ലോവര്‍പെരിയാര്‍ അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.

04

കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കല്‍ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാര്‍കുട്ടി അണക്കെട്ട് തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങള്‍, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.

മുതലകോടം വിശുദ്ധ ഗീവര്ഗീസിന്റെ ദേവാലയം,വാഗമണ്‍ കുരിശുമല, രാജാകുമാരി പള്ളി, പഴയവിടുതി പള്ളി, തങ്ങള്‍പാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീര്‍മുഹമ്മദിന്റെ ശവകുടീരം മുതലായവ ഇടുക്കിയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്.

05

ഇടുക്കിയുടെ വശ്യമാനോഹാരിതയെ തൊട്ടറിയാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവോ..? താമസം, ഭക്ഷണം, യാത്ര, റോഡുമാര്‍ഗ്ഗമുള്ള റൂട്ട് മാപ്പ്, സ്ഥലങ്ങള്‍ എന്നിവയറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത്, ട്രാവല്‍.ബൂലോകം സന്ദര്‍ശിക്കൂ

Untitled-14

You May Also Like

കമ്മ്യൂണിസ്റ്റ് പോളണ്ടും ഫാസിസ്റ്റ് സ്പെയിനും ഒരേ സമയം നിരോധിച്ച് ഈ സിനിമ അമിതാധികാരത്തിൻറെ അപകടങ്ങളെയും സൂചിപ്പിക്കുന്നുണ്ട്

പോളണ്ടിൽ ജനിച്ച് ഫ്രാൻസിൽ കുടിയേറിയ വലേറിയൻ ബോറോച്ചിക്ക് ഇറോട്ടിക് സിനിമകളുടെ സംവിധാകൻ എന്ന് പേരെടുത്ത ഒരു…

കണികാ പരീക്ഷണങ്ങളേക്കാള്‍ ശാസ്ത്രലോകത്ത് പ്രാധാന്യമുള്ളതാണ് ഡ്യൂണ്‍

ഡ്യൂണ്‍ Sabu Jose സേണിലെ ലാർജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തുന്ന കണികാ പരീക്ഷണങ്ങളേക്കാള്‍ ശാസ്ത്രലോകത്ത് പ്രധാന്യമുള്ളതാണ്…

വെള്ളമടിച്ചു പൂസായയാള്‍ ആനയ്ക്ക് മുന്‍പില്‍ മലര്‍ന്നു കിടന്നു; പിന്നീട് സംഭവിച്ചത് – വീഡിയോ

സംഭവം നടന്നത് ശ്രീലങ്കയിലെ ഊടവാലവു നാഷണല്‍ പാര്‍ക്കിലാണ്. നാഷണല്‍ പാര്‍ക്കിലെത്തിയ വിനോദ സഞ്ചാരികള്‍ തങ്ങള്‍ക്ക് അരുകിലേക്ക്‌ എത്തിയ ആനയെ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യുകയായിരുന്നു.

സിനിമയെ തന്നെ ആ രണ്ടു മിനിട്ട് കൊണ്ട് സച്ചി എലിവേറ്റ് ചെയ്യുന്നത് വേറെ ഒരു ലെവലിലേക്ക് ആണ്

അനസ് പൂവത്തിങ്കൽ ചില സിനിമകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് മറ്റുള്ളവരുടെ വാക്കുകളിലൂടെ കൊടുക്കുന്ന ബിൽഡ് അപ്പ് ഉണ്ട്.…