Jog_Falls_2013

ശാരാവതി നദിയില്‍ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. ഇതിന്റെ ഉയരം 829 അടിയാണ്(253 മീറ്റര്‍). ഇത്രയും ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാള്‍സ്, ഗെര്‍സോപ്പ ഫാള്‍സ്, ജോഗാഡ ഫാള്‍സ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ശാരാവതി നദിയിലെ ലിങ്കന്‍മക്കി ഡാമും അതില്‍ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോല്‍സുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949 ല്‍ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്. കര്‍ണാടകത്തിലെ വൈദ്യുതിയുടെ നിര്‍ണ്ണായക ഉറവിടവും ഇതു തന്നെ. മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ് ഇതിന്റെ ഇപ്പോഴത്തെ പേര്.

മണ്‍സൂണ്‍ ആരംഭികുന്നതിന് മുമ്പുള്ള സമയം ലിങ്കന്മക്കി ഡാമില്‍ വെള്ളം തീരെ കുറയുന്നതിന്റെ ഫലമായി അപാരമായ ശബ്ദത്തിലും ശക്തമായ ഒഴുക്കിലും വന്നിരുന്ന ജോഗ് ഫോള്‍സും കേവലം മെലിഞ്ഞുണങ്ങിയ ഏതാനും ജലധാരകള്‍ മാത്രമായി മാറും. 2007 ലെ മണ്‍സൂണ്‍ സമയത്തുണ്ടായ കനത്ത മഴ ലിങ്കന്മക്കി ഡാം തുറന്ന് വിടാന്‍ നിര്‍ബന്ധിതമാക്കി. ഈ സമയത്ത് ജോഗ് ഫോല്‍സ് അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് അവിടങ്ങളിലെ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും കൃഷി നാശം പോലുള്ള വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തു.

ഓഗസ്റ്റ്ഡിസംബര്‍ മാസങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യ സമയം.ബാംഗ്ലൂരില്‍നിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാര്‍ഗ്ഗം വരാന്‍ കഴിയും .ഏകദേശം 379 കിലോമീറ്റര്‍(235 മൈല്‍സ്) ദൂരമുണ്ട് ബാംഗ്ലൂരില്‍ നിന്ന്. ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷന്‍:ജോഗ് ,സാഗര ഏറ്റവും അടുത്ത റയില്‍വേ സ്‌റ്റേഷന്‍:ശിവമോഗ്ഗ, വിമാനത്താവളം:മാംഗ്ലൂര്‍ ആണ് അടുത്ത വിമാന താവളം .മറ്റൊന്ന് ബാംഗ്ലൂര്‍ ആണ്.

ജോഗ് വെള്ളച്ചാട്ടം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ..? ഷിമോഗയിലെക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളും, നിരക്കുകളും അറിയാനായി ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..

 

 

You May Also Like

ട്രാവല്‍ ബൂലോകം – ജോഗ് വെള്ളച്ചാട്ടം

ശാരാവതി നദിയിലെ ലിങ്കന്‍മക്കി ഡാമും അതില്‍ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോല്‍സുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949 ല്‍ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്. കര്‍ണാടകത്തിലെ വൈദ്യുതിയുടെ നിര്‍ണ്ണായക ഉറവിടവും ഇതു തന്നെ. മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ് ഇതിന്റെ ഇപ്പോഴത്തെ പേര്.

ന്യൂ യോർക്കിലെ സൈറ്റ് സീയിങ് ബസുകാരുടെ കൗശലങ്ങൾ

ചിന്തകളില്‍ മുഴുകിയിരിക്കേ ഭക്ഷണവുമായി കുര്യാച്ചന്‍ എത്തി. നേരം മൂന്നുമണിയാകുന്നു. ഇന്ന് പ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടികൂടി കാണണമെന്നുണ്ട്

ദുബായില്‍ ഓണമാഘോഷിക്കാന്‍ വീര്യമില്ലാത്ത സ്വര്‍ണ്ണ വൈന്‍..!!!

ഇത്തവണ ദുബായില്‍ ഓണഘോഷം പൊടിപൊടിക്കുമെന്നു ഉറപ്പ്..!!!

ഇന്ത്യയിലെ ബെസ്റ്റ് ഹണിമൂണ്‍ സ്പോട്ടുകള്‍..

ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2397.59 meters (7866.10 ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2 km നീളത്തില്‍ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു. ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജക്കൂ മലകള്‍ 2454 meters (8051 ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിര്‍മ്മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങള്‍ക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തില്‍ സറ്റ്‌ലെജ് നദിയാണ്.