Indian_Institute_Of_Advanced_Studies,_Shimla,_Himachal_Pradesh

ഷിംല

ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്ഷിംല. ഇതു ഹിമാചല്‍ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിംല ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ!യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപര്‍വത നിരകളുടെ വടക്കു പടിഞ്ഞാ!റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 2130 മീറ്റര്‍ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായചണ്ഡിഗഡില്‍ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെല്‍ഹിയില്‍ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഷിംല എന്ന പേര് 1819 ല്‍ ഗൂര്‍!ഘയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരാണ് സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. 1822 ല്‍ സ്‌കോട്ടിഷ് സൈനികനായ ചാള്‍സ് പ്രാറ്റ് കെന്നഡി ഇവിടെ ആദ്യത്തെ വേനല്‍ക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതല്‍ 1835 വരെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിക് പ്രഭുവിന് ഷിംല വളരെ പ്രിയപ്പെട്ടതായി മാറി. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1864ല്‍ ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാലതലസ്ഥാനമാക്കി.

ഈ വര്‍ഷംതന്നെ സിംലയില്‍ ഒരു സ്ഥിരം സൈനിക ആസ്ഥാനം തുടങ്ങാനും തീരുമാനമായി. 1906 ല്‍ പണി തീര്‍ത്ത കാല്‍ക്കഷിംല റെയില്‍വേ ഇവിടേക്കുള്ള എത്തിച്ചേരല്‍ എളുപ്പമാക്കി. 1947ല്‍ ഇന്ത്യ സ്വതന്ത്രമാകുകയും പഞ്ചാബിന്റെ പരമ്പരാഗതതലസ്ഥാനമായ ലാഹോര്‍ ,പാകിസ്താനിലെ പഞ്ചാബിന്റെ ഭാഗമാകുകയും ചെയ്തപ്പോള്‍, ഇന്ത്യന്‍ പഞ്ചാബിന്റെ താല്‍ക്കാലികതലസ്ഥാനമായി ഷിംല മാറി. 1960ല്‍ ചണ്ഡീഗഢ് നഗരം പണിതീരുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു. 1971 ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.

ഭൂമിശാസ്ത്രം

ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2397.59 meters (7866.10 ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2 km നീളത്തില്‍ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു. ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജക്കൂ മലകള്‍ 2454 meters (8051 ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിര്‍മ്മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങള്‍ക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തില്‍ സറ്റ്‌ലെജ് നദിയാണ്.യമുനയുടെ ഉള്‍ നദികളായ ഗിരി, പബ്ബാര്‍ എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414 hectares (1023 acres) ആയി പരന്നു കിടക്കുന്നു.

കാലാവസ്ഥ

മഞ്ഞുകാലത്ത് ഇവിടുത്തെ കാലാവസ്ഥ നല്ല തണുപ്പാണ്. വേനല്‍ കാലത്ത് ചെറിയ ചൂടുള്ള കാലാവസ്ഥയമണ്. ഒരു വര്‍ഷത്തില്‍ താപനില 3.95 °C (39.11 °F) to 32.95 °C (91.31 °F) വരെ മാറിക്കൊണ്ടിരിക്കും. വേനല്‍ക്കാല താപനില 14 °C ക്കും 20 °C ഇടക്കാണ്. തണുപ്പ് കാലത്ത് ഇതു 7 °C നും 10 °C ഇടക്ക് ആണ്. തണുപ്പ് കാലത്ത് മഴയുടെ അളവ് ഓരൊ മാസവും ഏകദേശം 45 mm വും മണ്‍സൂണ്‍ കാലത്ത് 115 mm വും ആണ്. ഒരു കൊല്ലത്തില്‍ കിട്ടൂന്ന ഏകദേശം മഴയുടെ അളവ് 1520 mm(62 inches). ആണ്. ജനുവരിയിലും ഫെബ്രുവരിയിലും ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.

ഷിംലയിലെക്കെത്താനുള്ള വിമാനമാര്‍ഗ്ഗവും നിരക്കുകളുമറിയാന്‍ boolokam ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..

You May Also Like

ടൂര്‍ ഗൈഡ്: ബഹുഭാഷാ പണ്ഡിതര്‍

ഇംഗ്ലീഷില്‍ വിവരിച്ചാല്‍ മതിയോ അതോ മറ്റ് ഏതെങ്കിലും വിദേശഭാഷയില്‍ വിവരിക്കണോ എന്നതായിരുന്നു അടുത്ത ചോദ്യം !

അവധിക്കാല യാത്ര – ഗോവ

ഞങ്ങള്‍ നാലു പേരും എട്ടോപത്തോ വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളും അവരുടെ അച്ഛ്‌നും അമ്മയും കൂടെ ബോട്ട് യാത്ര തുടങ്ങാനായിട്ട് കാത്തിരിക്കുകയാണ്.അവിടേക്കാണ് ഒരു ഭാര്യയും ഭര്ത്താവും കൂടി ഞങ്ങളുടെ ബോട്ടിലേക്ക് വന്നത്. വന്നയുടന്‍ ഭാര്യ ആ കുട്ടികളെ ചൂണ്ടിയിട്ട് പറഞ്ഞു , ‘ഈ കുട്ടികളുള്ള ബോട്ടില്‍ ഞാന്‍ യാത്ര ചെയ്യുന്നില്ല.നമ്മുക്ക് ഇറങ്ങാം’ ഭര്ത്താവ് ‘നീ, എന്തിന് ഇങ്ങനെ നാടകം കാണിക്കുന്നു ….അടങ്ങിയിരിക്കൂ അവിടെ’

ഈജിപ്തിലെ സിവ ഒയാസിസിലെ ഈ ചെറുകുളങ്ങളിൽ നിങ്ങൾക്ക് മരപ്പലക പോലെ കിടക്കാം, മുങ്ങിതാഴില്ല, കാരണം ഇതാണ്

ലിബിയയുടെ അതിർത്തിയിൽ ഈജിപ്തിൻ്റെ മറഞ്ഞിരിക്കുന്ന രത്നമാണ് – സിവ ഒയാസിസ്. ഒരിക്കലും കാണാത്ത ഒരാൾക്ക് സിവ…

മേഘച്ചിറകേറി മഴനൂലുകള്‍ വാരിപ്പുതച്ചൊരു യാത്ര – അനിമേഷ് സേവ്യര്‍

ബൈക്കുകള്‍ പാഞ്ഞു. ഇരു വശവും മരങ്ങള്‍ തിങ്ങിനിറഞ്ഞ് ഇരുള്‍ വീണ വിജനമായ റോഡ്. ഇടയ്ക്ക് പെയ്തുകൊണ്ടിരിക്കുന്ന മഴ. പലയിടത്തും റോഡിലേയ്ക്ക് വീണ മരങ്ങള്‍ അറുത്തുമാറ്റിയിട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞു തുടങ്ങിയിരിക്കുന്നു.