Khajuraho_EN-GB685433558

മദ്ധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയില്‍ ഝാന്‍സിക്ക് തെക്കുകിഴക്കായി ഒരു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഖജുരാഹോ. ഇന്ത്യയുടെ തലസ്ഥാനമായ ഡെല്‍ഹിയില്‍ നിന്ന് 620 കിലോമീറ്റര്‍ (385 മൈല്‍) അകലെയാണ് ഖജുരാഹോ. ശില്പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങള്‍ നിറഞ്ഞ ഒരിടമാണിത്.

പത്താം നൂറ്റാണ്ടോടെയാണ് ഇവിടത്തെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഇവിടത്തെ ക്ഷേത്രസമുച്ചയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഖജുരാഹോ. മദ്ധ്യകാലഘട്ടത്തിലെ ഒരു വലിയ കൂട്ടം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ ഖജുരാഹോയില്‍ നിലനില്‍ക്കുന്നു.

ആദ്യകാലത്ത് എണ്‍പത്തഞ്ചോളം ക്ഷേത്രങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. ഇന്ന് ഇവയില്‍ ഇരുപതോളം ക്ഷേത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇവിടെ ഈന്തപ്പനകള്‍ (ഖജൂര്‍) ധാരാളം ഉണ്ടായിരുന്നതിനാലാണ് ഖജുരാഹോ എന്ന പേര് വന്നത്.

ചെറിയ രജപുത്രരാജാക്കന്മാരാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ശിവന്‍, വിഷ്ണു തുടങ്ങിയ ഹിന്ദുദേവന്മാരുടേയും ജൈനതീര്‍ത്ഥങ്കരന്മാരുടേയും പ്രതിഷ്ഠകളാണ് ഖജുരാഹോക്ഷേത്രങ്ങളിലുള്ളത്. ഈ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് കണ്ഡരിയ മഹാദേവക്ഷേത്രമാണ്.

ഖജുരാഹുവില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങള്‍
ലക്ഷ്മണ്‍ ക്ഷേത്രം
ചിത്രഗുപ്ത ക്ഷേത്രം
വിശ്വനാഥ് ക്ഷേത്രം
കന്ദരിയമഹാദേവക്ഷേത്രം

 

You May Also Like

ബദരിയില്‍ നാല് നാള്‍

അനുകൂലമായ നല്ല കാലാവസ്ഥയില്‍ എനിക്ക് ഹിമാലയം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവസരം കിട്ടിയത് ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍. മുപ്പതു വര്‍ഷംമുമ്പ് ഒരു നവംബര്‍ മാസത്തില്‍. ഹിമാലയത്തില്‍ മഞ്ഞുപൊഴിയുന്നസമയം.

മദീനാ തെരുവില്‍ ഞാന്‍ കണ്ട അന്‍സാരി

മക്കയില്‍ നിന്നും എല്ലാം വെടിഞ്ഞ് മദീനത്തെത്തിയ പ്രവാചകനെയും (സ) സഹാബികളെയും സഹായിച്ച അന്നത്തെ മദീനാ നിവാസികളേയാണ് അന്‍സാരികള്‍ എന്ന് പറയുന്നത്. ഈ ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അന്‍സാരീകളെ കണ്ടിട്ടുണ്ടാവുമോ? ഇല്ലെന്നാണ് മറുപടി എങ്കില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഞാന്‍ കണ്ട ഒരു മനുഷ്യനെക്കുറിച്ചാണ്.

ഹജ്ജ് യാത്രികര്‍ക്ക് ഇനി ഗൂഗിള്‍മാപ്പും ബാര്‍കോഡും…

വിശുദ്ധ നഗരിയില്‍ ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥലങ്ങളും ഗൂഗിള്‍ മാപ്പില്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ലുസൈൽ എന്ന ഖത്തറിലെ അത്ഭുതനഗരം

ലുസൈൽ എന്ന ഖത്തറിലെ അത്ഭുതനഗരം മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽനിന്ന്‌ 23 കിലോമീറ്റർ…