ട്രെയിന്‍ ഇടിച്ച് മൂന്ന് വിമാനം തകര്‍ന്നു..!!!

123

bb

സംഭവം അമേരിക്കയിലാണ് , അമേരിക്കയില്‍ ട്രെയിന്‍ ഇടിച്ചു മൂന്ന് വിമാനം തകര്‍ന്നു. എങ്കില്‍ അത് വല്ല ഹോളിവുഡ് പടത്തിലും ആയിരിക്കും എന്ന് നമ്മള്‍ കരുതും, ഇനി ഇത് സംഭവിച്ചത് ഇന്ത്യയിലാണെങ്കില്‍ ആ ട്രെയിന്‍ ഓടിച്ചിരുന്നത് സാക്ഷാല്‍ രജനികാന്ത് ആയിരിക്കും എന്നും നമ്മള്‍ പറയും..!!!

640

640 (1)

640 (2)

640 (3)

ഇവിടെ സംഭവിച്ചത് ഇത് ഒന്നുമല്ല, ഒരു ട്രെയിന്‍ അപകടമാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത്. അമേരിക്കയിലെ മൊണ്ടാനയില്‍ പ്രവര്‍ത്തിക്കുന്ന ബോയിംഗ് 737 വിമാനങ്ങളുടെ ബോഡി നിര്‍മ്മാണ യൂണിറ്റില്‍ നിന്നും അസംബ്ലിംഗ് യൂണിറ്റിലേക്ക് പോയ ട്രെയിന്‍ പാളം തെറ്റി സമീപത്തെ പുഴയിലേക്ക് മറിയുകയായിരുന്നു. ട്രെയിന്‍ പാളം തെറ്റി വെള്ളത്തില്‍ വീണപ്പോള്‍, വിമാനത്തിന്റ ഉള്ളില്‍ ഉണ്ടായിരുന്ന ബോയിംഗ്737 വിമാനങ്ങളുടെ ഭാഗങ്ങള്‍ തെറിച്ചു വെള്ളത്തില്‍ വീണു.

640 (4)

640 (5)

640 (6)

640 (7)

വെള്ളത്തില്‍ വിമാനത്തിന്റെ തലയും വാലും ഒക്കെ തെറിച്ചു വീണപ്പോള്‍ അവിടെ ആകെ കുടി ഒരു ഹോളിവുഡ് ഫീലായി.കൂട്ടിയിടിച്ച് തകര്‍ന്ന് കിടക്കുന്ന നിരവധി വിമാനങ്ങള്‍. ചിലത് ഭാഗികമായി പുഴയില്‍ മുങ്ങിക്കിടക്കുന്നു. സമീപത്തുള്ള മരങ്ങളും മറ്റും ചിലത് കട പുഴകിക്കിടക്കുന്നു. അകെ മൊത്തം ഒരു സിനിമ സ്‌റ്റൈല്‍…!!!