ഇനി ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ ഇഷ്ട്ടപ്പെട്ട ഹോട്ടലില്‍ നിന്നും ഫുഡ്‌ വരുത്തി കഴിക്കാം..

    0
    297

    India_-_Indian_Railways_Kitchen_coach_-_0989

    ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ പ്രാര്‍ത്ഥന അധികൃതര്‍ കെട്ടു. റെയില്‍വേ കാറ്ററിംഗ്ക്കാര്‍ക്ക് ഇനി യാത്രക്കാരുടെ പ്രാക്കും കേള്‍ക്കണ്ട. രണ്ടിനും പരിഹാരമായി യാത്രകാര്‍ക്ക് ഇഷ്ട്ടപെട്ട ഹോട്ടലില്‍ നിന്ന് ഫുഡ്‌ കഴിക്കാനുള്ള സംവിധാനം റെയില്‍വേ ഒരുക്കുന്നു. ഇ കാറ്ററിംഗ് എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിക്ക് യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റ്‌ ഉപയോഗിച്ച് യാത്രാമധ്യേയുള്ള ഏത് ഹോട്ടലില്‍ നിന്നും ഇഷ്ട്ടപെട്ട ഫുഡ്‌ വരുത്താം. വര്‍ഷങ്ങളായി യാത്രക്കാരുടെ പരാതിക്ക് ശാശ്വത പരിഹാരമാണ് ഈ കാറ്ററിംഗ്.

    ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങും കേന്ദ്ര ടൂറിസം വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതി ആദ്യം മുംബൈ- ഡല്‍ഹി പശ്ചിം എക്പ്രസില്‍ ആണ് പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുന്നത്. എന്തായാലും ഇന്ത്യ ഒട്ടാകെ ഉള്ള യാത്രക്കാര്‍ ഈ പദ്ധതിയെ കയ്യടിച്ചു വരവേല്‍ക്കും എന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ സൂച്ചിപ്പിക്കുന്നു. ഈ പദ്ധതി ഹോട്ടലുകാര്‍ തമ്മില്‍ ഉള്ള മത്സരം കൂട്ടുമെന്നതിനാല്‍ ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് യാത്രക്കാര്‍ക്ക് ഭയപെടെണ്ട ആവശ്യമില്ല എന്നും റെയില്‍വേ കണക്കു കൂട്ടുന്നു.