ട്രെയിന്‍ യാത്രയില്‍ നാം കാണുന്ന ചില ക്ലീഷേ കഥാപാത്രങ്ങള്‍.!

156

Untitled-1

[review]

ട്രെയിന്‍ യാത്ര ഇത്തവണയും രസകരമായ കുറെ അനുഭവങ്ങള്‍ തന്ന് അവസാനിക്കുകയാണ്. ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോള്‍ ഇത്ര രസകരമായ ഒരു യാത്രയായി ഇതു മാറും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.!

ഇത് ആദ്യമായാണ് ഇത്രെയും വലിയ ഒരു യാത്ര. അത് കൊണ്ട് തന്നെ ട്രെയിനില്‍ സാധാരണ കാണാറുള്ള ചില സ്ഥിരം ക്ലീഷേ കഥാപാത്രങ്ങളെ വിശദമായി പഠിക്കാന്‍ അവസരം ലഭിച്ചു.

ആദ്യമായി കണ്ടത് നമ്മുടെ സ്വന്തം ട്രെയിന്‍ ടിറ്റിയെ തന്നെയാണ്. ഇന്ത്യന്‍ റെയില്‍വെ അദ്ദേഹത്തിന്റെ തറവാട് സ്വത്താണ് എന്ന് സ്വയം വിശ്വസിച്ചു പോരുന്ന ഒരു മാന്യ വ്യക്തി എന്ന് വേണമെങ്കില്‍ എന്റെ സ്വന്തം തിരുവനന്തപുരം ഭാഷയില്‍ കുറിക്കാം…

തിരുവനന്തപുരം കഴിഞ്ഞ് വര്‍ക്കല കൊല്ലം ഭാഗത്ത് എത്തുമ്പോള്‍ വന്നു തുടങ്ങും പുസ്തക കച്ചവടക്കാര്‍..!!!

ഓരോ ക്യാബിനിലും അവര്‍ കുറെ പുസ്തകങ്ങള്‍ കൊണ്ട് വച്ചിട്ട് പോകും. നമ്മള്‍ മലയാളികളെ ഈ ഹിന്ദി കച്ചവടക്കാര്‍ ഇതുവരെ പഠിച്ചിട്ടില്ല.! കിട്ടിയ ഗ്യാപ്പില്‍ നമ്മള്‍ ആ പുസ്തകങ്ങള്‍ മുഴുവന്‍ ഒന്ന് ഓടിച്ചു നോക്കി അവിടെനിന്നും ഇവിടെ നിന്നും ഒക്കെ എന്തെങ്കിലും ഒക്കെ വാരികൂട്ടും..!!! ഇനിയാണ് രസം…നമ്മുടെ ഹിന്ദി വാല കച്ചവടക്കാരന്‍ തിരിച്ചു എത്തുന്നതിന് മുന്‍പ് ഈ പുസ്തകങ്ങള്‍ നമ്മള്‍ തിരിച്ചടുക്കും..പിന്നെ ഒരു ഇരുപ്പ് ഉണ്ട്, “ നമ്മള്‍ ഇതൊക്കെ എത്ര പണ്ടേ വായിച്ചതായെന്ന” ഒരു മലയാളി ലുക്ക്‌..!!! നമ്മള്‍ വായിച്ച പുസ്തകങ്ങള്‍ അല്ലെ, അത് കൊണ്ട് തന്നെ നമുക്ക് അവ വേണ്ടാ താനും.!

ഇനി വരുന്ന കൂട്ടര്‍ ആണ് ഈ യാത്രയില്‍ എന്നെ ഏറെ ആകര്‍ഷിച്ചത്. ട്രെയിന്‍ യാത്രയില്‍ നമുക്ക് ലഭിക്കുന്ന ചില സുഹൃത്തുക്കള്‍ ഉണ്ട്. സമയം കൊല്ലാന്‍ വേണ്ടി മാത്രം അടുത്തിരിക്കുന്നയാളുമായി ഒരു സൗഹൃദം ഉണ്ടാക്കി കാര്യം പറഞ്ഞു രാഷ്ട്രീയം ചര്‍ച്ച ചെയ്തു കുറെ ചിരിച്ചു പിന്നെ സ്വന്തം സ്റ്റേഷന്‍ എത്തുമ്പോള്‍ ചിലപ്പോള്‍ ഒരു “ബൈ” പോലും പറയാതെ ഇറങ്ങി പോകുന്ന ചില ആളുകള്‍.!

ഇനി ഈ യാത്രയില്‍ മാത്രം കണ്ട ഒരു കാര്യം പറയാം, ജയന്തി ജനത ട്രെയിനില്‍ ഉള്ള യാത്ര ഒരു സംസ്ഥാനത്ത് കൂടി കടന്നു പോകുന്ന വേളയില്‍ (സംസ്ഥാനം ഏതെന്ന് നിങ്ങള്‍ തന്നെ ഉഹിച്ചു കണ്ടു പിടിക്കു) ചില ഹിജഡകള്‍ (നപുംസകം) ട്രെയിനില്‍ ചാടി കയറി. ആദ്യമായി അവരെ നേരിട്ട കാണുന്നത് കൊണ്ടാകാം എനിക്ക് ചിരി വന്നു..ചിരി പിന്നെ മാഞ്ഞത് അവര്‍ അടുത്ത് വന്നു കൈ നീട്ടിയപ്പോള്‍ ആണ്.

അതങ്ങനെയാണല്ലോ, ആരെങ്കിലും തങ്ങളുടെ മുന്‍പില്‍ കൈ നീട്ടിയാല്‍ മലയാളിയുടെ മുഖം മാറും.!!!

അവര്‍ ആദ്യം കൈനീട്ടിയപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. പിന്നെ അവര്‍ എന്റെ അടുത്ത് ഇരുന്നു എന്റെ ശരീരത്തില്‍ സ്പര്‍ശിക്കും എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ എന്റെ മടിയില്‍ ഇരുന്ന കപ്പലണ്ടി അവരുടെ കൈയ്യില്‍ വച്ചു കൊടുത്തു…പിന്നെ അവര്‍ പറഞ്ഞത് മനസിലാക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചു നന്ദി പറഞ്ഞു..!!!

ഈ യാത്ര ഇവിടെ അവസാനിക്കുകയാണ്. മുംബൈയില്‍ നിന്ന് വണ്ടി പിടിക്കുമ്പോള്‍ സംസാരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ സഹയാത്രികര്‍ കുറച്ച് അന്യ സംസ്ഥന തൊഴിലാളികള്‍ ആയിരുന്നു. പിന്നെ മിണ്ടാന്‍ കൊതിച്ചിരുന്ന എന്റെ നാക്കിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ഷോര്‍നൂര്‍ ജംക്ഷന്‍ ആയിരുന്നു.

യാത്ര തുടരുന്നു..അല്ല ഞാന്‍ ഈ യാത്രയുടെ അവസാന ലാപ് ഓടുന്നു…മനസ്സില്‍ വീണ്ടും അമ്മയെയും അനിയനെയും കാണാനുള്ള മോഹങ്ങള്‍ അണപൊട്ടി കഴിഞ്ഞുവെന്ന് പറഞ്ഞ് ഈ ലേഖനത്തില്‍ ഞാന്‍ കുറച്ചു ഹോം സിക്ക്നെസ്സ് കൂടി തള്ളി കയറ്റട്ടെ…

നന്ദി…

ആനന്ദ ഗോപന്‍.