ട്രോളിനൊപ്പം ചില നേരുകള്‍, നിര്‍ഭയം ഈ ചിന്തകള്‍ !!!

488


 
ല്‍ഡിഎഫും, യുഡിഎഫും, എന്‍ഡിഎയും ഒരേ സ്വരത്തില്‍ പറയുന്നു അവര്‍ തന്നെ ജയിക്കുമെന്ന്. എല്ലാവരും ജയിക്കാന്‍ ഇനി ഒരേയൊരു വഴിയുള്ളൂവെന്ന് ട്രോളണ്ണന്‍മാര്‍. അത് മറ്റൊന്നുമല്ല, വോട്ടെണ്ണാന്‍ അബ്ദുറബ്ബിനെ ഏല്‍പ്പിക്കുക എന്നതാണ്. പുള്ളിക്ക് സമയം ഇല്ലായെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചാലും പരാതികളില്ലാതെ പ്രശ്‌നം പരിഹരിക്കാമെന്ന് ചില സോഷ്യല്‍ മീഡിയ പുലികളും പറയുന്നു. വോട്ടെടുപ്പ് രാവിലെ ആരംഭിച്ചതുമുതല്‍ ട്രോളുകളുടെ പെരുമഴയും തുടങ്ങി. മനുഷ്യനെ ചിരിപ്പിച്ചു ഒരു വഴിക്കാക്കുന്ന പല ട്രോളും ഒന്നാന്തരം ആക്ഷേപവും പരിഹാസവും ഒളിപ്പിച്ച സൈബര്‍ ചിന്തകളാണ്.

എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് ചെയ്യാന്‍ പോകുന്നവര്‍ വോട്ട് ചെയ്യും മുന്‍പ് താമര ചിഹ്നത്തിലെ ബട്ടണ്‍ പ്രസ് ചെയ്ത് ബീപ്പ് സൗണ്ട് കേള്‍ക്കുന്നുണ്ടോയെന്നും, വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനക്ഷമമാണെന്നുറപ്പുവരുത്താനും മറ്റൊരു ട്രോള്‍ നിര്‍ദ്ദേശിക്കുന്നു. ചൂടുപിടിച്ച ഇലക്ഷന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നത് പണ്ട് ചായക്കടകളും, ബാര്‍ബര്‍ ഷോപ്പുകളുമായിരുന്നെങ്കില്‍ ഇന്നത് സോഷ്യല്‍ മീഡിയകളിലെ ട്രോളുകള്‍ അഭിമാനപൂര്‍വ്വം ഏറ്റെടുത്തു. വായ്ക്കുരുചിയായി രാവിലെ മുതല്‍ അഞ്ചെട്ട് ട്രോളുകള്‍ ഫോട്ടോഷോപ്പി വഴി അടിച്ചിറക്കിയാലേ പലര്‍ക്കും മന:സമാധാനം കിട്ടൂ എന്ന നിലവരെയായി കാര്യങ്ങള്‍. മുഖ്യധാരാ പത്രങ്ങള്‍ മുക്കുന്ന വാര്‍ത്തകള്‍വരെ ചങ്കൂറ്റത്തോടെ എഴുതാന്‍ ഇന്ന് സൈബര്‍ വിളനിലങ്ങള്‍ക്കേ സാധ്യമാകുന്നുള്ളു എന്നത് ഒരുപരിധിവരെ സത്യമാണ്. യഥാര്‍ത്ഥ പത്രധര്‍മ്മം ഇനി സോഷ്യല്‍ മീഡിയയില്‍ എന്നാവും നാളെ ജനം പറഞ്ഞുതുടങ്ങുന്നത്. നിക്ഷ്പക്ഷമായ എല്ലാ സത്യങ്ങളും വെളിപ്പെടുത്തുന്നത് പലപ്പോഴും ഐഡന്റിറ്റി മറച്ചിട്ടാണെങ്കിലും കൃത്യമായ പരിഹാസശരങ്ങളിലൂടെ അവര്‍ പ്രതികരിക്കുകയും, തങ്ങളുടെ ധാര്‍മ്മിക‌രോഷം പങ്കുവയ്‌ക്കുകയും ചെയ്യുന്നുണ്ട്.

ഇതാചില ഇലക്ഷന്‍ ട്രോളുകള്‍: